Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഈ മാലക്ക് ഇത്ര ശക്തിയോ ! സനിമാതാരങ്ങളുടെ വിജയരഹസ്യം; കരിന്താളി മാല എന്ന അത്ഭുതം
വിശ്വാസങ്ങള്‍ നിറഞ്ഞാടുന്ന ഒരു സ്ഥലമാണ് സിനിമാ മേഖല എന്ന് നമുക്ക് പറയാന്‍ സാധിക്കും. ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്താല്‍ താരങ്ങളും മറ്റും പല പല രസകരമായ കാര്യങ്ങള്‍ സിനാമ മേഖലയില്‍ ചെയ്യാറുണ്ട്. ഒരു പ്രത്യേക ദിവസം ശുഭമുഹൂര്‍ത്തം നോക്കി സിനിമാ ചിത്രീകരണം തുടങ്ങുക, ഒരു പ്രത്യേക ദിനത്തില്‍ സിനിമ റിലീസ് ചെയ്യുക, സിനിമയ്ക്ക് ന്യൂമറോളജി പ്രകാരം പേരിടുക.. തുടങ്ങി നിരവധി രസകരമായ കഥകള്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് മിക്കവരും കേട്ടിട്ടുണ്ടാകും.
അത്തരത്തിലൊരു വിശ്വാസമാണ് ഇപ്പോള്‍ തമിഴക സിനിമാ മേഖലയില്‍ കാണാന്‍ സാധിക്കുന്നത്. അടുത്ത കാലത്തായി സിനമാ മേഖലയില്‍ വിജയിച്ച താരങ്ങളെല്ലാം തന്നെ ഒരു പ്രത്യേകതരം മാല അണിഞ്ഞാണ് വേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.
തമിഴ് സിനിമയില്‍ ധനുഷ്, ലോകേഷ് കനകരാജ്, സൂരി, ശിവകാര്ത്തികേയന് തുടങ്ങി തുടര്‍ച്ചയായി ഹിറ്റുകള്‍ വന്ന നിരവധി താരങ്ങള്‍ ഈ മാല അണിയുന്നുണ്ട്. ഈ മാല അണിഞ്ഞതിന് ശേഷം അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളും തുടര്‍ന്നുള്ള വിജയങ്ങളും നമ്മുടെ കണ്മുന്നില് തന്നെ ഉദാഹരണമാണ്. ഈ മാലയുടെ പേരാണ് കരിന്താളി മാല. ഈ കരിന്താളി മാലയുടെ അത്ഭുത സിദ്ധിയും മഹത്വവും എന്താണെന്ന് നമുക്ക് നോക്കാം.

ഒരു വൃക്ഷത്തിന്റെ തടിയില്‍ നിന്നാണ് ഈ മാലമുത്തുകള്‍ പണിയുന്നത്. കരിമരം അഥവാ കരിന്താളി മരം എന്നൊക്കെ ഈ വൃക്ഷത്തെ വിളിക്കുന്നു. ഇംഗ്ലീഷില്‍ എബണി എന്ന് വിളിക്കുന്ന ഈ മരത്തിന്റെ ഇനങ്ങള്‍ ഏഷ്യയിലെ കിഴക്കന്‍ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും സമൃദ്ധമായി കാണാനാകും. ഇന്ത്യയില്‍ കേരളമുള്‍പ്പെടുന്ന തെക്കന്‍ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്.
ഈ മരത്തിന്റെ തടിയില്‍ നിന്നുണ്ടാക്കിയ മാല ധരിക്കുമ്പോള്‍, മാല നമ്മുടെ ശരീരമായി മാറുകയും മരത്തിന്റെ പോസിറ്റീവ് എനര്‍ജി നമ്മളില്‍ വ്യാപിക്കുകയും ചെയ്യുന്നു. സമീപകാലത്ത് പല ആത്മീയവാദികളും ഈ മാല ധരിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ട്. വളരെ ദേഷ്യത്തോടെ പെരുമാറുന്നവരും നെഗറ്റീവ് ചിന്തകളാല്‍ ബുദ്ധിമുട്ടുന്നവരും ഈ മാല ധരിക്കുന്നത് നല്ലതാണ്.

കാരണം ഈ മാല ധരിക്കുന്നത് നിങ്ങളുടെ കോപത്തെ നിയന്ത്രിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. അതുപോലെ നമ്മോട് എതിര്‍ക്കാന്‍ വരുന്നവര്‍ ഈ മാല കാണുമ്പോള്‍ അവരുടെ കോപം തണുക്കുമെന്നും പറയപ്പെടുന്നു. ഈ മാലയുടെ ഗുണം ധരിക്കുന്നവര്‍ക്ക് മാത്രമല്ല, അത് ധരിക്കുന്നവര്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്കും പോസിറ്റീവ് എനര്‍ജി സമ്മാനിക്കുന്നു. ധനുഷ്, ലോകേഷ്, സൂരി, വിക്രം തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ഈ മാല ധരിക്കുന്നു.
മന്ത്രവാദം പോലുള്ള നെഗറ്റീവ് കാര്യങ്ങളെ മറികടക്കാനും ഈ മാലയ്ക്ക് ശക്തിയുണ്ട്. അതുപോലെ ഈ മാല എല്ലാ വിഭാഗത്തിലുള്ള മതസ്ഥര്‍ക്കും ധരിക്കാവുന്നതാണ്. ജാതിമത ഭേദമന്യേ ആര്‍ക്കും ഇത് ധരിക്കാം. എന്നാല്‍ ഒരു നിബന്ധന മാത്രമേയുള്ളൂ, രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ കരിന്താളി മാല അഴിച്ചുവയ്ക്കണം. രാവിലെ വീണ്ടും കുളി കഴിഞ്ഞശേഷം ഈ മാല ഉപയോഗിക്കാം.



Click it and Unblock the Notifications
