Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജീവിതത്തിൽ വിജയിക്കാൻ രത്തൻ ടാറ്റയിൽ നിന്നും പഠിക്കേണ്ട 7 കാര്യങ്ങൾ
ഒരു ബിസിനസ്സ്മാൻ എന്നതിലുപരി നല്ലൊരു മനുഷ്യനായാണ് രത്തൻ ടാറ്റയെ ലോകം കാണുന്നത്. തന്റെ സമ്പാദ്യത്തിൽ നിന്നും ഒരു വിഹിതം മാനവ രക്ഷക്കായി നീക്കി വെയ്ക്കുന്ന ഒരു നല്ല വ്യക്തിത്വം കൂടിയാണ് രത്തൻ ടാറ്റ എന്ന മഹാൻ. തന്റെ ഓരോ സംരഭങ്ങളും കെട്ടിപ്പടുത്ത് വിജയം കൊയ്യുമ്പോഴും തന്റെ ഒപ്പം നിൽക്കുന്നവരും വളരണം എന്നാഗ്രഹിച്ച രത്തൻ ടാറ്റയുടെ ജീവിതവും, ജീവിത പാഠങ്ങളും എല്ലാവർക്കും ഒരു മാതൃകയാണ്.

ചെറുപ്പക്കാർ മുതൽ, മുതിർന്നവർ വരെ ഇദ്ദേഹത്തിൽ നിന്നും നിരവധി കാര്യങ്ങൾ പഠിച്ചെടുക്കാനുണ്ട്. അദ്ദേഹം തന്റെ ജീവിതാവസാനം വരെ പിന്തുടർന്ന ചില ആദർശങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഒരുമിച്ച് സഞ്ചരിക്കാം
എല്ലാവർക്കും ഒറ്റയ്ക്ക് സഞ്ചരിക്കാനാണ് ഇഷ്ടം. എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യണം എന്നാഗ്രഹിക്കുന്നരാണ് ഇന്നത്തെ ചെറുപ്പക്കാർ പോലും. എന്നാൽ, ഒറ്റയ്ക്ക് എത്ര ദൂരം നിങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും? രത്തൻ ടാറ്റയുടെ അഭിപ്രായത്തിൽ, ജീവിതത്തിൽ ദീർഘ ദൂരം സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒറ്റയ്ക്ക് സഞ്ചരിക്കുകയല്ല, പകരം, ഒന്നിച്ച് മുന്നേറാൻ ശ്രമിക്കാനാണ് പറയുന്നത്. അതായത്, ഒരു ടീം വർക്ക് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ സഹായിക്കും.
വിമർശനങ്ങളെ സമീപിക്കേണ്ട വിധം
പലർക്കും വിമർശനങ്ങൾ കേൾക്കാൻ തന്നെ മടിയാണ്. തങ്ങളെ വിമർശിക്കുന്നവരെ തിരിച്ച് ആക്രമിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ, രത്തൻ ടാറ്റയുടെ അഭിപ്രായത്തിൽ, നിങ്ങളെ കല്ലെറിയുന്നവർ കല്ലെറിയട്ടെ, ആ കല്ലുകൾ കൊണ്ട് ഒരു സ്മാരകം നിർമ്മിച്ചു കാണിക്കാനാണ് അദ്ദേഹം പറയുന്നത്. അതായത്, നിങ്ങൾക്കു നേരെയുള്ള വിമർശനങ്ങൾക്ക് മറുപടിയാകേണ്ടത് നിങ്ങളുടെ വിജയമാണ്. അതിനായുള്ള പ്രചോദനമായി വിമർശനങ്ങളെ സമീപിക്കാം.
എളിമ
രത്തൻ ടാറ്റയുടെ ഏറ്റവും നല്ല ക്വാളിറ്റി, അദ്ദേഹത്തിന്റെ എളിമ തന്നെയാണ്. എല്ലാവരെയും ഒരുപോലെ കാണാനുള്ള അദ്ദേഹത്തിന്റെ മനസ്സാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നതും. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജീവിതത്തിൽ വിജയിച്ച എല്ലാവരെയും ബഹുമാനിക്കണം എന്നാണ് പറയുന്നത്. എന്നാൽ, ഇത്തരത്തിൽ ജീവിത വിജയെ നേടിയെടുക്കേണ്ടത് പരുഷമായിട്ടല്ല, വളരെ എളിമ പ്രകടമാക്കി മുന്നോട്ട് സഞ്ചരിക്കാനാണ് അദ്ദേഹം പറയുന്നത്.
കഠിനധ്വാനം
ഏതൊരു കാര്യവും നേടിയെടുക്കണമെങ്കിൽ കഠിനധ്വാനം ചെയ്യണം. ഒന്നും ചെയ്യാതെ അലസരായിടുന്നാൽ ഭാഗ്യവും വിജയവും നിങ്ങളെ തേടിയെത്തുകയില്ല. രത്തൻ ടാറ്റയുടെ അഭിപ്രായത്തിൽ ജീവിത്തിൽ തോൽവിയും ജയവും സർവ്വസാധാരണമാണ്. എന്നാൽ മാത്രമേ, നല്ല ഈർജവത്തോടെ ഓരോ വ്യക്തിയ്ക്കും മുന്നോട്ട് സഞ്ചരിക്കാൻ സാധിക്കുക. എല്ലായ്‌പ്പോഴും വിജയം മാത്രം നേടിയാൽ ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പോലും ഉണ്ടാവുകയില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സ്നേഹം
സ്നേഹിക്കുന്നവർക്കുവേണ്ടി നിലകൊള്ളാനാണ് അദ്ദേഹം പറയുന്നത്. നമ്മളെ സ്നേഹിക്കുന്ന ആളുകൾക്കുവേണ്ടി നിൽക്കുക. മറ്റുള്ള കാര്യങ്ങളെല്ലാം വെറും ബാഹ്യം മാത്രമാണെന്നാണ് ഇദ്ദേഹം പറയുന്നത്.
ശരിയായ ആളുകൾ
നമുക്ക് ചുറ്റിലും നിരവധി ആളുകളുണ്ട്. എല്ലാ ആളുകളെയും ഒപ്പം കൂട്ടരുത്. ഏറ്റവും നല്ലത്, അല്ലെങ്കിൽ നിങ്ങളെ ചതിക്കില്ല എന്ന് ഉറപ്പുള്ള ആളുകളെ മാത്രം ഒപ്പം കൂട്ടുക. ഇത് നിങ്ങളുടെ വളർച്ചയെ സഹായിക്കും. അതുപോലെ, നിങ്ങളെക്കാൾ സ്മാർട്ടായ ആളുകളെ ഒപ്പം കൂട്ടാനാണ് അദ്ദേഹം പറയുന്നത്. ഇതും വളർച്ചയെ സഹായിക്കും.
ജീവിതം
എല്ലാവരും വർക്ക് ലൈഫ് ബാലൻസ് ആണ് ശ്രദ്ധിക്കുന്നത്. എന്നാൽ, ഇതിൽ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ജോലിയും ജീവിതവും അർത്ഥമുള്ളതാക്കാൻ പരിശ്രമിക്കാനാണ് ഇദ്ദേഹം പറയുന്നത്.
Image Credit: PTI



Click it and Unblock the Notifications
