Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭൂമി അത്യന്തം അപകടാവസ്ഥയില്‍: അനുദിനം കുറയുന്ന ഓക്സിജന്‍ , സാഹചര്യം മോശം
ജലാശയങ്ങളില്‍ ഓക്സിജന്റെ അളവ് വളരെ അധികം കുറഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഇത് പലപ്പോഴും മനുഷ്യ ജീവനേയും ശുദ്ധജല ആവാസ വ്യവസ്ഥയേയും ബാധിക്കും എന്നത് തന്നെയാണ് ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നതും. ലോകമെമ്പാടുമുള്ള ജലാശയങ്ങളിലെ ഓക്സിജന്റെ അളവ് അതിതീവ്രമായി കുറയുന്നത് വളരെയധികം അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്.
നമ്മുടെ ആവാസ വ്യവസ്ഥയെ മൊത്തത്തില്‍ മാറ്റി മറിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. നമുക്ക് അന്തരീക്ഷത്തിലെ ഓക്സിജന്‍ അനിവാര്യമായത് പോലെ തന്നെ ആരോഗ്യകരമായ ജല ആവാസ വ്യവസ്ഥക്ക് വെള്ളത്തില്‍ ലയിക്കുന്ന ഓക്സിജനും അത്യന്താപേക്ഷിതമാണ്. ഇത് കുറയുമ്പോള്‍ ഉണ്ടാവുന്ന അപകടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഇതിനെ അറിയപ്പെടുന്നത്
ഡിഓക്സിജനറേഷന് എന്നാണ് ഇത്തരത്തില്‍ ദ്രുതഗതിയിലുള്ള ഓക്സിഡജന്‍ നഷ്ടത്തെ പറയുന്നത്. നമ്മുടെ സ്വാഭാവിക ജലാശയത്തില്‍ അലിഞ്ഞ് ചേര്‍ന്ന ഓക്സിജന്റെ നഷ്ടം ആവാസ വ്യവസ്ഥയില്‍ അപകടകരമായ മാറ്റങ്ങള്‍ ദ്രുതഗതിയില്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. സമീപ കാലത്ത് ജല ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരുന്ന ഓക്സിജന്റെ നഷ്ടം പലപ്പോഴും ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കും എന്നതില്‍ സംശയംവേണ്ട.
സമീപകാല പഠനങ്ങള്‍
സമീപകാല പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ഇത് പലപ്പോഴും ഗുരുതരമായ മാറ്റങ്ങള്‍ നമ്മുടെ പ്രകൃതിയില്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സമുദ്ര ജീവികള്‍ക്കും ആവാസ വ്യവസ്ഥക്കും വരെ ഗുരുതരമായ ദോഷമാണ് ഇത് വഴി ഉണ്ടാവുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ അത് പലപ്പോഴും ജല-ഭൗമ ജീവജാലങ്ങള്‍ക്ക് വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.
എന്തുകൊണ്ട് സംഭവിക്കുന്നു?
എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഭയാനകമായ തോതിലാണ് ഓക്സിജന്റെ അളവ് കുറയുന്നത്. ഇത് ഡീഓക്സിജനേഷന് എന്നറിയപ്പെടുന്നു. ഇതിന് പിന്നിലെ കാരണങ്ങളായി പ്രധാനമായും പറയുന്നത് കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും തന്നെയാണ്. അമിതമായ തോതില്‍ മത്സ്യബന്ധവും മറ്റും ചെയ്യുന്നതും ഇതിന്റെ ഒരു കാരണമായി മാറുന്നു. അതുകൊണ്ട് തന്നെ അല്പം ഗുരുതരമായ രീതിയില്‍ വേണം ഇതിനെ കാണുന്നതിന്. കൂടാതെ കാര്‍ഷിക മാലിന്യങ്ങളും വ്യാവസായിക മാലിന്യങ്ങളും എല്ലാം നിങ്ങളില്‍ അപകടമുണ്ടാക്കുന്നു.
പ്രത്യാഘാതം
ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ഫലമായി പലപ്പോഴും പല പ്രദേശങ്ങളിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നു. മത്സ്യങ്ങളുടെ എണ്ണം കുറയുക, ഓക്സിജന്റെ അളവ് കുറയുന്ന ഇടങ്ങളില്‍ മത്സ്യസമ്പത്ത് നശിക്കുക എന്നത് അമിതമായി ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഇടങ്ങളെ ഡെഡ്സോണ് എന്നാണ് പറയുന്നത്. ഇത് പലപ്പോഴും നമ്മുടെ ഭക്ഷ്യശൃഖലയെ തടസ്സപ്പെടുത്തുകയും ജൈവവൈവിധ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്നു.
പഠന പ്രകാരം അറിയേണ്ടത്
നേച്ചര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ആഗോള സമുദ്രത്തിലെ ഓക്സിജന്റെ അളവ് 2%ത്തോളം കുറഞ്ഞു. ഇത് പലപ്പോഴും സമുദ്ര ആവാസവ്യവസ്ഥയില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ വര്‍ദ്ധിച്ചുവരുന്ന ഈ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിന് വേണ്ടി അടിയന്തര നടപടി ആവശ്യമാണെന്നാണ് പറയുന്നത്.
മൊത്തത്തിലുണ്ടാക്കുന്ന അപകടം
പലപ്പോഴും ജലത്തിന്റെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുന്നത് ഒരു പാരിസ്ഥിതിക പ്രശ്നമാണ് എന്നതില്‍ സംശയം വേണ്ട. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും വേണ്ടി അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും അടിയന്തര നടപടി എടുക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് നമ്മുടെ ഭൂമിയേയും അതിലെ ജലസമ്പത്തിനേയും നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
