Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
റംസാന് 2023: ആരംഭം, തീയ്യതി, വ്രതാനുഷ്ഠാനം, എന്തുകൊണ്ട് പകല്‍ ഭക്ഷണം പാടില്ല?
ലോകമാകെയുള്ള ഇസ്ലാം മത വിശ്വാസികള്‍ റംസാന് വ്രതത്തിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. ഒരു മാസത്തോളം പകല്‍ സമയങ്ങളില്‍ വ്രതമെടുത്തും അന്നപാനാദികള്‍ വെടിഞ്ഞും സര്‍വ്വശക്തനെ മാത്രം പ്രാര്‍ത്ഥിച്ച് ദിവസങ്ങള്‍ കഴിച്ച് കൂട്ടുന്നു. എന്നാല്‍ എന്നാണ് റംസാന് വ്രതത്തിന് ആരംഭം, എന്തൊക്കെയാണ് പ്രത്യേകതകള്‍, എന്താണ് അറിഞ്ഞിരിക്കേണ്ടത്, എന്തെല്ലാം ശ്രദ്ധിക്കണം. ചരിത്രം എന്താണ് എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്. നോമ്പെടുക്കുമ്പോള്‍ നാം അടിസ്ഥാനപരമായി പാലിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത്തരം കാര്യങ്ങള്‍ പാലിച്ച് കൊണ്ട് നോമ്പെടുത്താല്‍ ജീവിതത്തില്‍ എല്ലാ പുണ്യവും നിങ്ങള്‍ക്ക് ലഭിക്കുന്നു. ജീവിതം തന്നെ മാറുന്ന തരത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നു.

ഇസ്ലാമിക് കലണ്ടര്‍ അനുസരിച്ച് ഒന്പതാമത്ത മാസമാണ് വിശുദ്ധ റംസാന്മാസമായി ഇസ്ലാം മത വിശ്വാസികള്‍ ആചരിച് പോരുന്നത്. ഈ വര്‍ഷത്തെ റംസാന് വ്രതാരംഭത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദിനം മാര്‍ച്ച് 23 ആണ്. എന്നാല്‍ ഇതില്‍ ചെറിയ ചില മാറ്റങ്ങള്‍ വരും. ആത്മീയമായ ഈ മാസത്തില്‍ നാം വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പകല്‍ സമയം ഭക്ഷണം കഴിക്കാതേയും വ്രതാനുഷ്ഠാനത്തിനും ദൈവസ്മരണക്കും വേണ്ടി മാറ്റി വെക്കപ്പെടുന്നു. ആത്മശുദ്ധീകരണമാണ് ഈ ദിനങ്ങളില്‍ നടക്കുന്നത്. മാര്‍ച്ച് 23 മുതല്‍ ഒരു മാസക്കാലം നീണ്ട് നില്ക്കുന്ന കഠിന വ്രതാനുഷ്ഠാനത്തിലൂടെയാണ് ഓരോ വിശ്വാസിയും കടന്നു പോവുന്നത്.

എന്തുകൊണ്ട് വ്രതമനുഷ്ഠിക്കുന്നു?
എന്തുകൊണ്ടാണ് ഇസ്ലാം മതവിശ്വാസികള്‍ വ്രതമെടുക്കുന്നതെന്ന് നമുക്ക് നോക്കാം. സര്‍വ്വശക്തനില്‍ വിശ്വസിക്കുന്ന ആര്‍ക്കും വ്രതാനുഷ്ഠാനങ്ങളില്‍ പങ്കാളിയാകാവുന്നതാണ്. ഇത് മാനസികമായും ശാരീരികമായും നിങ്ങള്‍ക്ക് ശുദ്ധി പകരുന്നു എന്നാണ് വിശ്വാസം. വര്‍ഷത്തിലെ ബാക്കി എല്ലാ ദിവസങ്ങളിലും ആര്‍ഭാടത്തോടെ ഭക്ഷണം കഴിക്കുന്നതിന് പകരം റംസാന് ദിനങ്ങളില്‍ പകല്‍ നേരം ഉപവസിക്കുകയും രാത്രിയില്‍ നോമ്പ് തുറക്ക് മാത്രം ലളിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ത്യാഗത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത്. നമുക്ക് ചുറ്റും വിശപ്പും ദാഹവും അനുഭവിച്ച് ജീവിക്കുന്നവരുടെ കഷ്ടപ്പാടുകളും പ്രയാസങ്ങളും മനസ്സിലാക്കുന്നതിനും ജീവിതത്തില്‍ എല്ലാ ത്യാഗവും സഹിക്കുന്നതിനും ഇതിലൂടെ സര്വ്വശക്തന് നമ്മളെ പ്രാപ്തരാക്കുന്നു.

ഭക്ഷണം ഇല്ലാത്തവര്‍ക്ക് അത് പങ്കുവെക്കുന്നതിലൂടേയും സ്വയം പവിത്രീകരിക്കുന്നതിനും ഈ ദിനങ്ങള്‍ ഓരോ വിശ്വാസിയേയും പ്രാപ്തരാക്കുന്നു. പലപ്പോഴും നമ്മുടെ സംസാരം പോലും നിയന്ത്രിക്കപ്പെടുകയും മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുന്ന വാക്കോ പ്രവൃത്തിയോ നടത്താതിരിക്കുകയും ചെയ്യുക എന്നതും ഓരോ നോമ്പിനേയും പവിത്രമാക്കുന്നു. പണ്ട് കാലത്ത് തന്റെ സ്വന്തം ഉമിനീര് പോലും തുപ്പിക്കളഞ്ഞ് നോമ്പെടുത്തവര്‍ ധാരാളമുണ്ട്. റംസാന് മാസം എല്ലാ വര്‍ഷവും മാറി മാറി വരുന്നതിന് പിന്നിലും കാരണങ്ങള്‍ ഉണ്ട്. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ചാണ് വ്രതാനുഷ്ഠാനങ്ങള്‍ കണക്കാക്കുന്നത്. ഇത് കൂടാതെ ചന്ദ്രപിറവി ദൃശ്യമാവുന്നതിലൂടെയാണ് പുണ്യ റംസാന് മാസത്തിന് തുടക്കം കുറിക്കുന്നതും. അതുകൊണ്ട് തന്നെയാണ് ഓരോ വര്‍ഷവും ഓരോ ദിനങ്ങള്‍ മാറി മാറി റംസാന് വരുന്നത്.
നോമ്പ് അവസാനിപ്പിക്കുമ്പോള്‍

നോമ്പെടുത്ത ഒരു വ്യക്തിക്ക് എപ്പോള്‍ നോമ്പ് അവസാനിപ്പിക്കണം എന്നത് കൃത്യമായി അറിയാം. സൂര്യാസ്തമയം അറിഞ്ഞ് കൃത്യമായി വേണം നോമ്പ് മുറിക്കുന്നത്. പള്ളിയില്‍ വാങ്ക് കൊടുക്കുമ്പോള്‍ നോമ്പ് അവസാനിപ്പിക്കുന്നതാണ് പുണ്യം. പ്രായപൂര്‍ത്തിയായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവരും നിര്‍ബന്ധമായും നോമ്പ് എടുക്കണം എന്നാണ് നിയമം. എന്നാല്‍ കുട്ടികളേയും ഗര്‍ഭിണികളേയും രോഗികളേയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇത് കൂടാകെ നിത്യരോഗികള്‍ രോഗശയ്യയിലുള്ള വൃദ്ധര്‍ എന്നിവരും നോമ്പെടുക്കേണ്ടതില്ല. വ്രതമെടുക്കത്തവര് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്നത് പുണ്യമായി കണക്കാക്കുന്നു.



Click it and Unblock the Notifications
