Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
അത്യധികം ശുഭഗുണങ്ങള്‍, ജീവിതസമൃദ്ധി; 12 രാശിക്കും ഭാഗ്യം നല്കുന്ന രാഖി നിറങ്ങള്‍
സഹോദരീ സഹോദരന്മാര് തമ്മിലുള്ള പവിത്രമായ ബന്ധത്തെ പ്രതീകപ്പെടുത്തുന്ന ഉത്സവമാണ് രക്ഷാബന്ധന്. ഇന്ത്യയിലുടനീളം ഈ ഉത്സവം ആവേശത്തോടെ ആചരിക്കുന്നു. സാധാരണയായി ഓഗസ്റ്റില്‍ വരുന്ന ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പൂര്‍ണിമ തിഥിയിലാണ് ഈ ആഘോഷം നടക്കുന്നത്.
ഈ വര്‍ഷം രക്ഷാബന്ധന് യഥാക്രമം ഓഗസ്റ്റ് 30, 31 തീയതികളിലായി ആഘോഷിക്കും. രാഖി എന്നും അറിയപ്പെടുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ് ഇത്. സഹോദരിമാര്‍ തങ്ങളുടെ സഹോദരന്റെ കൈത്തണ്ടയില്‍ ഒരു നൂല് കെട്ടി ഈ ശുഭദിനത്തില്‍ അവരുടെ ദീര്‍ഘവും സമൃദ്ധവുമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു.
ജ്യോതിഷപ്രകാരം, നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്റെ ജീവിതത്തില്‍ അത്യധികം ഭാഗ്യം കൊണ്ടുവരുന്നതിന്, നിങ്ങളുടെ സഹോദരന്റെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി ഒരു ഭാഗ്യ രാഖി നിറം തിരഞ്ഞെടുക്കാം. അവരുടെ രാശിചിഹ്നത്തെ അടിസ്ഥാനമാക്കി ഭാഗ്യനിറത്തിലുള്ള രാഖി കെട്ടുന്നത്, സഹോദരങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും സമ്മാനിക്കും. രാശിചിഹ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭാഗ്യ രാഖി നിറങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയെ ഭരിക്കുന്നത് ചൊവ്വയാണ്. നിങ്ങളുടെ സഹോദരന് ഈ രാശിക്കാരനാണെങ്കില്‍, ഈ രക്ഷാബന്ധന് ദിനത്തില്‍ നിങ്ങളുടെ സഹോദരനുവേണ്ടി ഒരു ചുവന്ന രാഖി തിരഞ്ഞെടുക്കണം. ഓറഞ്ചോ മഞ്ഞയോ ആണ് രാഖിയുടെ മറ്റ് ഭാഗ്യ നിറങ്ങള്‍. ഇത് നിങ്ങളുടെ സഹോദരന് പോസിറ്റീവ് എനര്‍ജി സമ്മാനിക്കും.
ഇടവം
ഇടവം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. അതിനാല്‍ നിങ്ങളുടെ ഇടവം രാശിക്കാരനായ സഹോദരന് വെളുത്ത നിറത്തിലുള്ള രാഖി അനുയോജ്യമാണ്. ഇടവം രാശിയില്‍ പെട്ട സഹോദരന്മാര്ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റ് രാഖി ഭാഗ്യ നിറങ്ങളാണ് വെള്ളിയും നീലയും. ഇത് നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ കൊണ്ടുവരും.
മിഥുനം
മിഥുനം രാശി ഭരിക്കുന്നത് ബുധന്‍ ഗ്രഹമാണ്. അതിനാല്‍ ഈ രക്ഷാബന്ധന് ദിനത്തില്‍ നിങ്ങളുടെ മിഥുനം രാശിക്കാരായ സഹോദരന് പച്ച നിറത്തിലുള്ള രാഖിയാണ് ഏറ്റവും അനുയോജ്യം. അതിന്റെ ഫലമായി അവര്‍ക്ക് സന്തോഷവും സമ്പത്തും ദീര്‍ഘായുസ്സും ലഭിക്കും.
കര്‍ക്കടകം
ഈ രക്ഷാബന്ധന് ദിനത്തില്‍, നിങ്ങളുടെ കര്‍ക്കിടകം രാശിക്കാരായ സഹോദരന്റെ കൈത്തണ്ടയില്‍ മഞ്ഞ രാഖി കെട്ടണം. കാരണം കര്‍ക്കടക രാശിക്കാരെ ഭരിക്കുന്ന ഗ്രഹം ചന്ദ്രനാണ്. മഞ്ഞ നിറത്തിലുള്ള രാഖി കെട്ടുന്നത് നിങ്ങളുടെ ബന്ധം സുസ്ഥിരവും സന്തുഷ്ടവുമാകും. നിങ്ങളുടെ സഹോദരന് കുറച്ച് മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങളും സമ്മാനിക്കാം.
ചിങ്ങം
ചിങ്ങം രാശിയെ ഭരിക്കുന്നത് സൂര്യനാണ്. അതിനാല്‍ ഈ സൂര്യരാശിയില്‍ ജനിച്ച സഹോദരങ്ങള്‍ കൈത്തണ്ടയില്‍ മഞ്ഞ, ചുവപ്പ്, ഓറഞ്ച്, സ്വര്‍ണ്ണം അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള രാഖി ധരിക്കണം. അതിന്റെ ഫലമായി നിങ്ങള്‍ക്ക് അത്യധികമായ ഭാഗ്യവും സന്തോഷവും അനുഭവപ്പെടും.

കന്നി
കന്നി രാശിയുടെ ഭരണ ഗ്രഹമാണ് ബുധന്‍. തല്‍ഫലമായി, സഹോദരിമാര്‍ അവരുടെ സഹോദരങ്ങള്‍ക്കായി പച്ചയോ വെള്ളയോ നിറങ്ങളില്‍ ഒരു പട്ട് നൂലോ രാഖിയോ തിരഞ്ഞെടുക്കണം. ഈ രാശിചിഹ്നത്തിന് കീഴില്‍ ജനിച്ചവര്‍ക്ക് അനുയോജ്യമായ മറ്റൊരു നിറമാണ് വെള്ള.
തുലാം
തുലാം രാശിയുടെ ഭരണ ഗ്രഹമാണ് ശുക്രന്. ആയതിനാല്‍, നിങ്ങളുടെ സഹോദരന് വെളുത്ത രാഖി കെട്ടി നല്കിയാല് ഭാഗ്യമുണ്ടാകും. അതിന്റെ ഫലമായി നിങ്ങളുടെ സഹോദരന് സമാധാനവും സന്തോഷവും ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വ ഗ്രഹമാണ്. അതിനാല്‍, വൃശ്ചികം രാശിക്കാരായ സഹോദരന്മാര്ക്ക് അനുയോജ്യമായ രാഖി ചുവപ്പോ പിങ്ക് നിറമോ ആണ്. ഇത് അവര്‍ക്ക് ധൈര്യവും ശക്തിയും ഭാഗ്യവും നല്‍കും.
ധനു
അറിവിന്റെ ഗ്രഹമായ വ്യാഴം ധനു രാശിയുടെ അധിപനാണ്. ഇക്കാരണത്താല്‍, രക്ഷാബന്ധന് ദിനത്തില്‍ നിങ്ങളുടെ ധനു രാശിക്കാരായ സഹോദരങ്ങള്‍ക്ക് അനുയോജ്യമായ രാഖി മഞ്ഞയോ സ്വര്‍ണ്ണ നിറമോ ആണ്.

മകരം
മകരം രാശിയെ ശനി ദേവന് ഭരിക്കുന്നതിനാല്‍, ഈ രാശിയില്‍പ്പെട്ട സഹോദരന്മാര്ക്ക് ഇരുണ്ട നീല രാഖി കെട്ടിക്കൊടുക്കാം.
കുംഭം
കുംഭ രാശിക്കാരുടെ അധിപന് കൂടിയാണ് ശനി. ഈ സൂര്യരാശിക്ക് കീഴിലുള്ള നിങ്ങളുടെ സഹോദരന് ശരിയായ രാഖി ഇരുണ്ട നിറത്തിലുള്ളതായിരിക്കും. അവരുടെ കൈത്തണ്ടയില്‍ ഇരുണ്ട നിറത്തിലുള്ള രക്ഷാസൂത്രം കെട്ടുന്നത് അവനുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തും.
മീനം
മീനം രാശിയുടെ ഭരണ ഗ്രഹമാണ് വ്യാഴം. അതിനാല്‍ ഈ രക്ഷാ ബന്ധന് ദിനത്തില്‍ നിങ്ങളുടെ സഹോദരന് മഞ്ഞ നിറത്തിലുള്ള രാഖി അനുയോജ്യമാണ്. ഇതിലൂടെ അവര്‍ കൂടുതല്‍ സന്തുഷ്ടരും കൂടുതല്‍ ഉത്സാഹഭരിതരുമായിത്തീരും.



Click it and Unblock the Notifications

