Latest Updates
-
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്!
ശ്രാവണ പൂര്‍ണിമ ശുഭയോഗത്തില്‍ വരുന്ന രക്ഷാബന്ധന്; ശുഭമുഹൂര്‍ത്തം, രാഖി കെട്ടാനുള്ള ഉത്തമ സമയം
ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ വര്‍ഷവും ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന് ആഘോഷിക്കുന്നത്. സഹോദരനും സഹോദരിയും തമ്മിലുള്ള പവിത്രമായ ബന്ധത്തിന്റെ ഈ ഉത്സവം ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്നു. സഹോദരിമാര്‍ തങ്ങളുടെ സഹോദരന്റെ കൈത്തണ്ടയില്‍ രക്ഷാസൂത്രം കെട്ടി സഹോദരന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നു.
അതേസമയം, സഹോദരിയെ സംരക്ഷിക്കുമെന്ന് സഹോദരനും പ്രതിജ്ഞയെടുക്കുന്നു. ഇത്തവണ രക്ഷാബന്ധന് ഉത്സവം ഓഗസ്റ്റ് 30 ന് ബുധനാഴ്ച ആഘോഷിക്കും. രക്ഷാബന്ധന് ഉത്സവത്തിന്റെ പ്രാധാന്യവും രാഖി കെട്ടാനുള്ള ശുഭമുഹൂര്‍ത്തവും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശ്രാവണ പൂര്‍ണിമ
ഓഗസ്റ്റ് 30 ന് രാവിലെ 10:59 മുതല്‍ പൗര്‍ണ്ണമി ആരംഭിക്കും. രാത്രി 09:02 വരെ നീണ്ടുനില്‍ക്കുന്ന പൗര്‍ണ്ണമി തിയതിയോടെ ഭദ്രകാലം ആരംഭിക്കും. ഈ സമയത്തിനു ശേഷം രാഖി കെട്ടുന്നതായിരിക്കും ഉചിതം.
രക്ഷാബന്ധന് 2023 ശുഭമുഹൂര്‍ത്തം
രക്ഷാബന്ധന് ആഘോഷം ഓഗസ്റ്റ് 30-ന് ആഘോഷിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശ്രാവണ മാസത്തിലെ ശുക്ല പക്ഷ പൂര്‍ണ്ണ ചന്ദ്ര തീയതി ഓഗസ്റ്റ് 30ന് 10:59 മിനിറ്റില്‍ ആരംഭിക്കും. രാത്രി 09:02 വരെ നീണ്ടുനില്‍ക്കുന്ന പൗര്‍ണ്ണമി തിയതിയോടെ ഭദ്ര ആരംഭിക്കും. ഭദ്രകാലത്ത് ശ്രാവണ ഉത്സവം നടത്തുന്നത് നിഷിദ്ധമാണെന്നും ഈ ദിവസം 09:02 വരെ ഭദ്രകാലം നീണ്ടുനില്‍ക്കുമെന്നും കണക്കാക്കിയിട്ടുണ്ട്.
ഈ സമയത്തിനു ശേഷം രാഖി കെട്ടുന്നതായിരിക്കും ഉചിതം. വിശ്വാസമനുസരിച്ച്, രാഖി കെട്ടുന്നതിന് ഉച്ച സമയമാണ് ഉത്തമമെങ്കിലും ഉച്ചയ്ക്ക് ഭദ്ര കാലുണ്ടെങ്കില്‍ പ്രദോഷകാലത്ത് രാഖി കെട്ടുന്നതാണ് ഐശ്വര്യം.
രാഖി കെട്ടുന്നതിനുള്ള പ്രദോഷകാല മുഹൂര്‍ത്തം - രാത്രി 09:03 - അര്‍ദ്ധരാത്രി 12:28 വരെ
രക്ഷാ ബന്ധന്റെ പ്രാധാന്യം
രക്ഷാബന്ധനുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് ഇന്ദ്രന്റെയും ഭാര്യ സചിയുടെയും കഥ. ഭവിഷ്യപുരാണത്തില്‍ ഈ കഥ പരാമര്‍ശിച്ചിട്ടുണ്ട്. അസുരരാജാവായ ബാലി ദേവന്മാരെ ആക്രമിച്ചപ്പോള്‍ ഇന്ദ്രന്റെ പത്നിയായ സചി വളരെ അസ്വസ്ഥയായി. സചി സഹായത്തിനായി മഹാവിഷ്ണുവിനെ സമീപിച്ചു. വിഷ്ണു ഭഗവാന് സചിക്ക് ഒരു നൂല് നല്‍കുകയും അത് തന്റെ ഭര്‍ത്താവിന്റെ കൈത്തണ്ടയില്‍ കെട്ടാന്‍ ആവശ്യപ്പെടുകയും ചെയ്തു. സചി ഇന്ദ്രന്റെ കയ്യില്‍ നൂല് കെട്ടുകയും യുദ്ധത്തില്‍ ദേവന്മാര് വിജയിക്കുകയും ചെയ്തു.

സഹോദര-സഹോദരി സ്നേഹത്തിന്റെ മാതൃക
രാഖിയുടെ ഉത്സവം ഓരോ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും വളരെ പ്രത്യേകതയുള്ളതാണ്. ഈ ദിവസം സഹോദരിമാര്‍ സഹോദരന്റെ കൈത്തണ്ടയില്‍ രാഖി കെട്ടി അവന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നു. ഈ ഉത്സവം സഹോദര-സഹോദരി സ്നേഹത്തിന്റെയും പവിത്രമായ ബന്ധത്തിന്റെയും കൂടി ഉത്സവമാണ്. സഹോദരങ്ങള്‍ തങ്ങളുടെ സഹോദരിമാരെ എല്ലാ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. കൈത്തണ്ടയില്‍ കെട്ടിയ രാഖി വെറുമൊരു പട്ടുനൂല്‍ മാത്രമാണെങ്കിലും അത് സഹോദരനും സഹോദരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ അടയാളം കൂടിയാണ്.
രാഖി കെട്ടുമ്പോള്‍ ശ്രദ്ധിക്കാന്‍
* രാഖി കെട്ടാന്‍ സഹോദരന് എപ്പോഴും കിഴക്കോട്ടും സഹോദരി പടിഞ്ഞാറോട്ടും ദര്‍ശനം നല്‍കണം. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ രാഖിക്ക് ദൈവാനുഗ്രഹവും ലഭിക്കും.
* രാഖി കെട്ടുമ്പോള്‍, സഹോദരങ്ങളുടെ തലയില്‍ തൂവാലയോ വൃത്തിയുള്ള ഏതെങ്കിലും തുണിയോ ഉണ്ടായിരിക്കണം.
* സഹോദരന്റെ വലതുകൈയുടെ കൈത്തണ്ടയില്‍ രാഖി കെട്ടുക, തുടര്‍ന്ന് ചന്ദനം പുരട്ടുക.
* വിളക്കില്‍ നിന്ന് ആരതി ഉഴിഞ്ഞ പരസ്പരം മധുരപലഹാരങ്ങള്‍ നല്‍കുക.
* വസ്ത്രമോ ആഭരണമോ പണമോ മറ്റേതെങ്കിലും സമ്മാനമോ നല്കി, സഹോദരന് സഹോദരിക്ക് സന്തോഷകരമായ ജീവിതം ആശംസിക്കണം.
* ഹിന്ദുമത വിശ്വാസമനുസരിച്ച് സൂര്യാസ്തമയത്തിനു ശേഷം രാഖി കെട്ടുന്നത് നിഷിധമാണ്.



Click it and Unblock the Notifications