Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രജിനികാന്തിന്റെ 74-ാം പിറന്നാള്‍ ദിനത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധകന്
തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ തന്നെ സൂപ്പര്‍ സ്റ്റാറുകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് രജിനികാന്ത്. താരത്തിന്റെ ആക്ഷന്‍ മുതല്‍, സിനിമയിലെ ഓരോ രംഗങ്ങള്‍ വരെ, ആഘോഷപൂര്‍വ്വമാണ് ഓരോ ആരാധകരും കൊണ്ടാടാറുള്ളത്. ഇന്ന് 74-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ താരരാജാവിന്റെ വിഗ്രഹം പുതുക്കി പണിത് പുനഃപ്രതിഷ്ഠ നടത്തിയിരിക്കുകയാണ് മധുരയിലെ തിരുമംഗലാം ദേശത്തെ കാര്‍ത്തിക്.

രജിനികാന്തിനൊരു ക്ഷേത്രം
കടുത്ത രജിനികാന്ത് ആരാധകനായിരുന്ന കാര്‍ത്തിക് 2016-ല്‍ പട്ടാളത്തില്‍ നിന്നും വിരമിച്ചതിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് രജിനികാന്തിനായി ഒരു ക്ഷേത്രം പണിയുന്നത്. അരുള്‍മിക് ശ്രീ രജിനി ടെമ്പിള്‍ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. സാധാരണ എല്ലാ ക്ഷേത്രങ്ങളിലും ഉള്ളതുപോലെ പൂജയും വഴിപാടുമെല്ലാം ഈ രജിനി ക്ഷേത്രത്തിലും ഉണ്ട്.
പുതിയ വിഗ്രഹത്തിനു പിന്നില്‍
ക്ഷേത്രം പണിത സമയത്ത് പ്രതിഷ്ഠിച്ച വിഗ്രഹത്തിന് രജനികാന്തിന്റെ രൂപവുമായി വെറും 50 ശതമാനം മാത്രമേ സാദൃശ്യം ഉള്ളൂഎന്ന് മനസ്സിലാക്കിയ കാര്‍ത്തിക് തന്നെയാണ് പുതിയൊരു വിഗ്രഹം പണിയാന്‍ മുന്‍കൈ എടുത്തതും. രജിനികാന്തിന്റെ മാപ്പിളൈ എന്ന ചിത്രത്തിലെ രജിനി ലുക്ക് വെച്ചാണ് പുതിയ വിഗ്രഹം തീര്‍ത്തിരിക്കുന്നത്. 250 കിലോ ഗ്രാം ഭാരവും മൂന്നടി ഉയരവുമാണ് പഴയ വിഗ്രഹത്തിന് ഉണ്ടായിരുന്നത്. എന്നാല്‍, പുതിയ വിഗ്രഹത്തിന് 300 കിലോഗ്രാം ഭാരവും 3.5 അടി ഉയരവും ഉണ്ട്.
ചിലവാക്കിയ തുക
രജിനികാന്തിന്റെ പുതിയ വിഗ്രഹം തീര്‍ക്കാന്‍ തമിഴ്നാട്ടിലെ പല ദേശങ്ങളില്‍ സഞ്ചരിച്ചതായി കാര്‍ത്തിക് പറയുന്നു. അവസാനം വിരുതുനഗറിലെ ശില്പികളാണ് കാര്‍ത്തിക്കിന് പുതിയ രജിനി വിഗ്രഹം 6 മാസം എടുത്ത് പണിതീര്‍ത്ത് നല്‍കിയത്. ഈ വിഗ്രഹം തയ്യാറാക്കിയെടുക്കാന്‍ 70000 രൂപയാണ് കാര്‍ത്തിക് ചിലവഴിച്ചത്. നവരാത്രി ദിനത്തില്‍ രജിനികാന്ത് സിനിമകളിലെ കഥാപാത്രങ്ങളുടെ കോലവും ഈ ക്ഷേത്രത്തില്‍ കെട്ടിയിരുന്നു. വലിയ ആഘോഷപൂര്‍വ്വമാണ് നവരാത്രി ആഘോഷിച്ചതും. ദിവസവും രാവിലെയും വൈകീട്ടും ഈ ക്ഷേത്രത്തില്‍ പൂജയും വഴിപാടും ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും രജിനികാന്തിനെ നേരിട്ട് കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഈ ആരാധകന് ജീവിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
