Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്
2020 ആണ് നിങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശമായ വര്‍ഷമെന്ന് നിങ്ങള്‍ കരുതിയോ ? എങ്കിലൊന്ന് മാറി ചിന്തിച്ചോളൂ, കാരണം ഇതിലും ഭീകരമായത് വരാന്‍ പോകുന്നതേയുള്ളൂ. അതിനു ബലം നല്‍കുന്നതാണ് നോസ്ട്രഡാമസ് എന്ന ഫ്രഞ്ച് തത്ത്വചിന്തകന്റെ പ്രവചനങ്ങള്‍. 2021 ല്‍ സോമ്പികള്‍ വരുമെന്നും ഒരു വലിയ ഭൂകമ്പം ഭൂമിയെ പിടിച്ചു കുലുക്കുമെന്നും ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്നും എങ്ങും ക്ഷാമവും പട്ടിണിയും നിലനില്‍ക്കുമെന്നും അദ്ദേഹം പ്രവചിച്ചു വച്ചിട്ടുണ്ട്. തമാശയായി തോന്നിയോ? നോസ്ട്രഡാമസ് ആരാണെന്ന് അറിഞ്ഞാല്‍ ഈ പ്രവചനിങ്ങള് വെറുതെ ചിരിച്ച് തള്ളിക്കളയില്ല.
തന്റെ മരണം പോലും മുന്‍കൂട്ടി പ്രവചിച്ച ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് മൈക്കല്‍ നോസ്ട്രഡാമസ്. 465 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രവചനങ്ങളില്‍ എഴുപത് ശതമാനവും സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 'ക്വാട്രൈന്സ്' എന്നു വിളിക്കുന്ന നാലു വരി വാക്യങ്ങളില്‍ രചിച്ച 'ലെസ് പ്രൊഫൈറ്റീസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹം തന്റെ പ്രവചനങ്ങള്‍ എഴുതിവച്ചിട്ടുള്ളത്. അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയതാണെങ്കിലും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ പലതും നടന്നുകഴിഞ്ഞുവെന്നതും ഞെട്ടിക്കുന്ന സത്യമാണ്.

നോസ്ട്രാഡമസിന്റെ പ്രവചനങ്ങള്‍
അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം, രണ്ടാം ലോക മഹായുദ്ധം, ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം, ഫ്രഞ്ച് വിപ്ലവം, ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആറ്റം ബോംബ് ആക്രമണം, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചര്‍ സ്പെയ്സ് ഷട്ടില്‍ ദുരന്തം തുടങ്ങിയ പ്രവചനങ്ങള്‍ അദ്ദേഹം നടത്തിയതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളിലൂടെയാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങള്‍ നടത്തിയിരുന്നത്. അദ്ദേഹം തന്റെ സ്വന്തം മരണം പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു. 1566 ജൂലൈ 2ന് 62ാം വയസിലാണ് നോസ്ട്രഡാമസ് മരിച്ചത്. ദക്ഷിണ ഫ്രാന്‍സില്‍ ഇന്നും അദ്ദേഹത്തിന്റെ ശവക്കല്ലറയുണ്ട്.

മഹാമാരികള്‍ പ്രവചിച്ചയാള്‍
ഭൂമിയില്‍ മഹാമാരികള്‍ മനുഷ്യന് നാശം വിതയ്ക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. കടലിന്റെ തീരത്തുള്ള ഒരു നഗരത്തില്‍ മഹാമാരി നാശം വിതയ്ക്കുമെന്നും പ്രതികാരം പോലെ മരണം പടര്‍ന്നു പിടിക്കുമെന്നും വൈവിധ്യമാര്‍ന്ന ചില രോഗങ്ങള്‍ മനുഷ്യരാശിയെ ബാധിക്കുമെന്നും മറ്റും തന്റെ പുസ്തകത്തില്‍ നോസ്ട്രഡാമസ് കുറിച്ചുവച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊറോണവൈറസ് മഹാമാരിയാണ് ഇതെന്നും ഈ വരികളില്‍ പറയുന്ന സ്ഥലം കൊറോണ ഉത്ഭവിച്ച വുഹാനെ പറ്റിയാകാമെന്നും വിശ്വസിക്കപ്പെടുന്നു.

2021 ല്‍ ലോകത്ത് നടക്കാന്‍ പോകുന്നത്
3797 വര്‍ഷങ്ങള്‍ വരെയുള്ള 6338 പ്രവചനങ്ങളാണ് നോസ്ട്രാഡമസ് തന്റെ പുസ്തകത്തില്‍ കുറിച്ചിട്ടുള്ളത്. അവയില്‍ പലതും ഇതിനകം സംഭവിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ രഹസ്യത്മകത ഇന്നും അജ്ഞാതമാണ്. അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിവയ്ക്കപ്പെട്ടവയാണെങ്കിലും ഇന്നും ലോകം വളരെ ശ്രദ്ധയോടെയാണ് നോസ്ട്രാഡമസിന്റെ പ്രവചനങ്ങളെ കാണുന്നത്. 2021 ല്‍ ലോകത്തെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന നോസ്ട്രഡാമസിന്റെ ചില പ്രവചനങ്ങള്‍ ഇതൊക്കെയാണ്.

സോംബികളുടെ ആക്രമണം
നോസ്ട്രഡാമസ് തന്റെ പുസ്തകത്തില്‍ ഒരു വലിയ രോഗത്തിന്റെ ഉയര്‍ച്ചയെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്. 'പകുതി മരിച്ചുപോയ' കുറച്ച് ചെറുപ്പക്കാരെക്കുറിച്ച് അദ്ദേഹം പുസ്തകത്തില്‍ എഴുതി. ഒരു ജൈവ ആയുധം സൃഷ്ടിക്കപ്പെടുമെന്നും ഇത് സോംബി ആക്രമണമണമായി മാറുമെന്നും താമസിയാതെ മനുഷ്യകുലത്തിന് വംശനാശം സംഭവിക്കാന്‍ ഇതെല്ലാം കാരണമാകുമെന്നും അദ്ദേഹം പറയുന്നു. മനുഷ്യന് മനുഷ്യനെത്തന്നെ ആക്രമിച്ചു കൊല്ലുന്ന വൈറസ് ബാധയായ സോംബികളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് സിനിമകളുണ്ട്.

ക്ഷാമം
ഒരു വിപത്തിനു പുറകേ സംഭവിക്കാവുന്ന കഠിനമായ കാലത്തെക്കുറിച്ച് നോസ്ട്രഡാമസ് പറയുന്നു. ലോകം അവസാനിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളായി നോസ്ട്രാഡമസ് ചൂണ്ടിക്കാണിക്കുന്നത് ക്ഷാമം, ഭൂകമ്പം, രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയാണ്. ഇവയെല്ലാം സംഭവിക്കുന്നതായി നാം കണ്ടുകഴിഞ്ഞു. 2020 മുതല്‍ ലോകത്തെ ബാധിച്ച കൊറോണ വൈറസ് ഇതിന്റെ ഒരു തുടക്കം മാത്രമായി പലരും കണക്കാക്കുന്നു. ഇതിന്റെ അനന്തര ഫലമായി ലോകം കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുമെന്ന് യു.എന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഛിന്നഗ്രഹം
ആകാശത്ത് തീയില്‍ നിര്‍മ്മിച്ച 'തീപ്പൊരികളുടെ ഒരു നീണ്ട പാത'യെക്കുറിച്ച് നോസ്ട്രഡാമസ് പറയുന്നു. ഒരു ഭീമന് ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാമെന്ന് അര്‍ത്ഥമാക്കുന്നതായി ഈ പ്രവചനത്തെ പലരും കണക്കാക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭീമന് ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ എത്തുമെന്ന് നാസയും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2020ല്‍ ഒരു ഛിന്നഗ്രഹം ഭൂമിയെ മറികടന്ന് പോയിരുന്നു. '2009 കെ.എഫ് 1' എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹം 2021 മെയ് ആറിന് ഭൂമിയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് നാസ പറഞ്ഞിട്ടുണ്ട്. അതിന്റെ പാതയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് വിദഗ്ധര്‍. 230 കിലോ ടണ്‍ ടി.എന്‍.ടി സ്ഫോടക വസ്തുക്കള്‍ക്ക് തുല്യമായ ശക്തിയുള്ളതാണ് ഈ ഛിന്നഗ്രഹം എന്നാണ് നാസ അവകാശപ്പെടുന്നത്. അതായത് 1945ല്‍ ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റം ബോംബിനേക്കാള്‍ 15 മടങ്ങ് കൂടുതല്‍ ശക്തി!!

ഭൂകമ്പം
പടിഞ്ഞാറന്‍ ദേശങ്ങളില്‍ ചരിഞ്ഞ പ്രദേശത്ത് ഒരു വലിയ വിപത്ത് സംഭവിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചു. അതിന്റെ വ്യാഖ്യാനമനുസരിച്ച്, വിനാശകരമായ ഭൂകമ്പം സംഭവിക്കുന്നത് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2020 നവംബറില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പത്തിന് നെവാഡ സാക്ഷ്യം വഹിച്ചിരുന്നു. 66 വര്‍ഷത്തിനിടെ അമേരിക്കയില്‍ സംഭവിച്ച ഏറ്റവും വലിയ ഭൂകമ്പമാണിത്. ഈ പ്രവചനങ്ങള്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കാലത്തിനു മാത്രമേ തെളിയിക്കാനാകൂ.



Click it and Unblock the Notifications
