Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭക്ഷണം ഈ രാശിക്കാര്‍ക്ക് ആവേശമാണ്: ആസ്വദിച്ച് ഭക്ഷണം കഴിക്കും രാശിക്കാര്‍
ചിലര്‍ ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ തന്നെ നമുക്ക് അവരോട് ഒരു ബഹുമാനം തോന്നുന്നു. എന്നാല്‍ ചിലര്‍ ഭക്ഷണം കഴിക്കുമ്പോഴാകട്ടെ വളരെയധികം അപ്രിയം തന്നെ നമുക്ക് അവരോട് തോന്നുന്നു. ഇങ്ങനെ തന്നെയാണ് ചില രാശിക്കാരും. ഭക്ഷണം വളരെയധികം ആസ്വദിച്ച് കഴിക്കുന്ന ചില രാശിക്കാരുണ്ട്. അതായത് ഭക്ഷണപ്രിയരായ ചില രാശിക്കാര്‍. ഇത്തരം രാശിക്കാരെ കുറിച്ചാണ് ഇന്നത്തെ ലേഖനം. വിവിധ പാചക രീതികള്‍ ഇവരെ ആകര്‍ഷിക്കുന്നു. ചിലപ്പോള്‍ ഭക്ഷണത്തിന്റെ സ്വാദായിരിക്കാം ഇവരെ ആകര്‍ഷിക്കുന്നത്. അങ്ങനെ പല ഘടകങ്ങളും ചില രാശിക്കാരെ ഭക്ഷണപ്രിയരാക്കുന്നു.

ഏത് ഭക്ഷണം കഴിക്കുമ്പോഴും അത് ആസ്വദിച്ച് കഴിക്കുന്നവരാണ് ഇനി പറയുന്ന രാശിക്കാര്‍. എന്നാല്‍ ഇവര്‍ക്ക് ഭക്ഷണത്തോടുള്ള അഭിനിവേശം ചില സമയങ്ങളില്‍ അല്‍പ്പം കൂടുതലായേക്കാം. ഇത്തരത്തില്‍ ഭക്ഷണത്തോടുള്ള ഇഷ്ടക്കാരായ ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇനി പറയുന്ന രാശിക്കാര്‍ വളരെ ആവേശത്തോടെയും ആസ്വദിച്ചുമാണ് കഴിക്കുന്നത്.

മേടം രാശി
മേടം രാശിക്കാരായ ആളുകള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ആവേശം കൂടുതലുള്ളവരാണ്. ഏത് ഭക്ഷണമാണെങ്കിലും ഇവര്‍ ആസ്വദിച്ച് കഴിക്കുന്നു. സ്വാദിനേക്കാള്‍ വിളമ്പുന്നവരുടെ സ്നേഹമാണ് ഇവരെ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് കൂടാതെ പുതിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും പരീക്ഷിക്കുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. ഇവരുടെ ചില ഭക്ഷണപരീക്ഷണങ്ങള്‍ പലപ്പോഴും ഇവര്‍ക്ക് തന്നെ അല്പം പ്രയാസം പിന്നീട് ഉണ്ടാക്കുന്നു. ഇത് മാത്രമല്ല ഭക്ഷണം കഴിക്കുന്നത് ഇവര്‍ നിര്‍ത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഭക്ഷണത്തിന്റെ വില എത്രയായാലും പ്രശ്നമില്ല. ഭക്ഷണത്തെ ദൈവതതുല്യമായാണ് ഇവര്‍ കണക്കാക്കുന്നത്. ചിങ്ങം രാശിക്കാര്‍ ഭക്ഷണത്തിനായി എത്ര പണം ചിലവഴിക്കുന്നതിനും തയ്യാറായിരിക്കും. കാരണം ഇത്തരം ഭക്ഷണം കഴിക്കുന്നത് ഇവരെ സന്തോഷിപ്പിക്കുന്നു. ഇവര്‍ കഴിക്കുക മാത്രമല്ല മറ്റുള്ളവരെ കഴിക്കുന്നതിന് വേണ്ടി പ്രേരിപ്പിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. അതായത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇവര്‍ ഉദാരമതികളാണ് എന്നതാണ് സത്യം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഭക്ഷണം എന്ന് പറയുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസമായിരിക്കും. മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും വേണ്ടി ഇവര്‍ പലപ്പോഴും ഭക്ഷണത്തെ ആശ്രയിക്കുന്നു. ഏത് സമയത്തും ഭക്ഷണം ആസ്വദിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യം തുലാം രാശിക്കാര്‍ നല്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നതിനും അവിടുത്തെ ഭക്ഷണം കഴിക്കുന്നതിനും ആസ്വദിക്കുന്നതിനും താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. അതില്‍ അഭിമാനം കൊള്ളുന്നവരാണ് ഈ രാശിക്കാര്‍. ഇവര്‍ ഭക്ഷണത്തിന് വേണ്ടി എന്ത് സാഹസികതക്കും ഇറങ്ങിപ്പുറപ്പെടുന്നു. ഏത് ഭക്ഷണവും അത് എത്ര നല്ലതാണെങ്കിലും മോശമാണെങ്കിലും ഇവര്‍ ആസ്വദിച്ചാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ ധനു രാശിക്കാര്‍ കഴിച്ച ഭക്ഷണം ഒരിക്കലും മറക്കുകയില്ല.

മീനം രാശി
മീനം രാശിക്കാരും ഭക്ഷണത്തില്‍ ഒരിക്കലും പിന്നോട്ടല്ല. ഇവര്‍ വളരെയധികം ആവേശത്തോടെയാണ് ഭക്ഷണം കഴിക്കുന്നത്. ഇവര്‍ ഭക്ഷണത്തെ കണക്കാക്കുന്നത് പലപ്പോഴും ദു:ഖത്തില്‍ നിന്ന് മോചനം നല്‍കുന്നതിന് സഹായിക്കുന്ന ഒന്നായിട്ടാണ്. ഡിപ്രഷനിലും വിഷാദത്തിലും ഇവരെ മോചിപ്പിക്കാന്‍ ഭക്ഷണത്തിന് സാധിക്കുന്നു. എന്നാല്‍ പലപ്പോഴും ഇവരുടെ ഭക്ഷണത്തോടുള്ള ആവേശം ഇവരെ രോഗിയാക്കുന്നതിനുള്ള സാധ്യതയുണ്ട്. ജങ്ക്ഫുഡ് ആണ് ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ താല്‍പ്പര്യവും. ഇത് കൂടാതെ മധുരമുള്ള ഭക്ഷണവും ഇവര്‍ ഇഷ്ടപ്പെടുന്നു.



Click it and Unblock the Notifications
