Just In
- 5 min ago
വിഘ്നങ്ങള്‍ നീക്കും ഗണേശോത്സവം; പൂജാമുഹൂര്ത്തവും ആരാധനാ രീതിയും
- 59 min ago
ആമസോണ്‍ സെയില്‍; ഹെല്‍ത്ത് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
- 1 hr ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 6 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
Don't Miss
- Sports
IND vs ZIM: 'സച്ചിന് ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ
- Automobiles
പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??
- Movies
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ
- Finance
ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം
- News
'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
12 രാശിയിലും ഉറക്കത്തിന്റെ രീതി നിങ്ങളെക്കുറിച്ച് പറയുന്നു
ഉറക്കം എന്നത് മനുഷ്യന്റെ അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. ഒരിക്കലും ഉറക്കത്തെ നമുക്ക് തടസ്സപ്പെടുത്താന്‍ സാധിക്കില്ല. ഒരു ദിവസം ഉറങ്ങിയില്ലെങ്കില്‍ പോലും അത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെയധികം വെല്ലുവിളിയില്‍ ആക്കുന്നുണ്ട്. ഉറക്കത്തിന്റെ രീതി പോലും എല്ലാവരിലും വ്യത്യസ്തമാണ്. ഓരോ രാശിക്കാരിലും ഇത് ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്.
നിങ്ങളുടെ രാശിയുടെ ഉറക്കത്തിന്റെ രീതി എത്തരത്തില്‍ ആണെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. നിങ്ങളുടെ രാശി ചിഹ്നങ്ങള്‍ക്ക് ഇതെല്ലാം അനുകൂലമാണോ എന്താണ് ഉറക്കത്തിന്റെ രീതി നിങ്ങളെക്കുറിച്ച് പറയുന്നത് എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഉറക്കം എന്നത് അല്പം ബുദ്ധിമുട്ടായിരിക്കും. കാരണം ഇവര്‍ ഹൈപ്പര്‍ ആക്ടീവും അമിതമായു ഊര്‍ജ്ജം ചിലവഴിക്കുന്നവരും ആയതിനാല്‍ അത് പലപ്പോഴും ഇവരുടെ ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇവര്‍ വളരെ ക്രിയേറ്റീവ് ആയതുകൊണ്ട് തന്നെ അവര്‍ക്ക് ഉറക്കം എന്നത് അല്പം അകലെയായിരിക്കും. ദിവസവും 4 മുതല്‍ 5 മണിക്കൂര്‍ വരെയായിരിക്കും ഇവര്‍ ഉറങ്ങുന്നത്. എന്നാല്‍ ഇവര്‍ക്ക് മികച്ച ഉറക്കം ലഭിക്കുന്നതിന് വേണ്ടി ശാന്തമായ സംഗീതവും പ്രകൃതിദത്തമായ ശബ്ദങ്ങളും ഉപയോഗിക്കാവുന്നതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇവര്‍ക്ക് എപ്പോഴും ഉറക്കം ലഭിക്കണം എന്നത് തന്നെയാണ്. അതിന് വേണ്ടി ഇവര്‍ എന്തും ചെയ്യും എന്നതാണ് സത്യം. ഇവര്‍ ശുക്രനാല്‍ നിയന്ത്രിക്കപ്പെടുന്ന രാശി ആയതിനാല്‍ ഇവര്‍ക്ക് ദിവസം മുഴുവന്‍ വേണമെങ്കില്‍ ഉറങ്ങാന്‍ സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കൂടുതല്‍ അല്ലെങ്കില്‍ കുറവ് ആയിരിക്കും ഉറക്കം. ഒരിക്കലും കൃത്യമായി ഉറങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പലപ്പോഴും പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പലപ്പോഴും ഉറങ്ങാന്‍ പോവുമ്പോഴും ഇവരോടൊപ്പം ഉണ്ടാവുന്നുണ്ട്. ഇത് ഇവരുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നു. എന്നാല്‍ ഇവര്‍ സമാധാനപൂര്‍വ്വമായ സമയത്താണെങ്കില്‍ പലപ്പോഴും ഇവര്‍ ആവശ്യത്തിലധികം ഉറങ്ങുന്നതിന് സാധിക്കുന്നുണ്ട്. ഒരു ബ്രേക്കും ഇല്ലാതെ 10-11 മണിക്കൂര്‍ വരെ ഉറങ്ങാന്‍ സാധിക്കുന്നു. ഇവര്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് നല്ലതാണ്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ അമിതമായി ഉറങ്ങുകയോ അല്ലെങ്കില്‍ വളരെ വൈകി എഴുന്നേല്ക്കുകയോ ചെയ്യുന്നവരായിരിക്കും. ഇവര്‍ പലപ്പോഴും സെന്‍സിറ്റീവ് ചിന്തകള്‍ ഉള്ളവരായിരിക്കും. ഇവരില്‍ പേടി സ്വപ്നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവര്‍ നാലോ അല്ലെങ്കില്‍ പത്ത് മണിക്കൂര്‍ എങ്കിലും ഉറങ്ങുന്നുണ്ട്. ഇവര്‍ക്ക് പലപ്പോഴും കംഫര്‍ട്ട് സോണ്‍ അല്ലെങ്കില്‍ പുതപ്പുകളും ഉണ്ടെങ്കില്‍ ഇവര്‍ ഉറങ്ങാന്‍ തയ്യാറാവുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ എപ്പോഴും കൃത്യമായി ഉറങ്ങുന്നതിനും എഴുന്നേല്‍ക്കുന്നതിനും തയ്യാറാവുന്നു. ഇവര്‍ എപ്പോഴും മതിയായ വിശ്രമം ആഗ്രഹിക്കുന്നവരായിരിക്കും. സാധാരണയായി 7 മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. നല്ല അന്തരീക്ഷവും പ്രിയപ്പെട്ടവരും അടുത്തുണ്ടെങ്കില്‍ ഇവര്‍ സുഖമായി ഉറങ്ങുന്നു. നല്ല ഉറക്കവും നല്ല സംസാരവും തന്നെയാണ് ഇവരുടെ ഏറ്റവും മികച്ച പ്രത്യേകതയും.

കന്നിരാശി
കന്നി രാശിക്കാര്‍ ആഗ്രഹിക്കുന്നത് എപ്പോഴും ഉറങ്ങുന്നതിനും അവര്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ ഉറക്കത്തെ തിരസ്കരിക്കുന്നതിനും ആണ്. കാരണം ഇവര്‍ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. എട്ട് മണിക്കൂര്‍ ഉറങ്ങുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഇവരുടെ ഒരു മോശം ശീലം എന്താണെന്ന് വെച്ചാല്‍ വ്യക്തി ജീവിതത്തിലെ പല പ്രശ്നങ്ങളും ഇവര്‍ ബെഡ്റൂമിലേക്കും കൊണ്ട് വരുന്നു എന്നുള്ളതാണ്. ഇവര്‍ക്ക് സുഖകരമായ ഉറക്കത്തിന് നല്ല തുറന്ന എഴുത്ത് അത്യാവശ്യമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ ഏത് കാര്യത്തിനും എന്ന പോലെ തന്നെ ഉറക്കത്തിന്റെ കാര്യത്തിലും സമതുലിതരായിരിക്കും. സാധാരണ ഉറങ്ങുന്നവരേക്കാള്‍ കൂടുതല്‍ ഉറങ്ങാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ ഉറക്കത്തെ ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ്. 2-12 മണിക്കൂര്‍ വരെ ഉറങ്ങുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സുഖകരമായ ഉറക്കത്തിന് ഇവര്‍ ചെയ്യേണ്ടത് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് മാറി നില്ക്കുക എന്നതാണ്. ഇതാണ് ഇവര്‍ക്ക് കൃത്യമായയ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള വഴി.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇവരുടെ ഉറക്കം എന്നത് പലപ്പോഴും കൗതുകകരമായ ഒന്നാണ്. ഇവര്‍ ശരിക്കും നൈറ്റ് ഔള്‍ എന്ന് അറിയപ്പെടുന്നവരായിരിക്കും. കാരണം ഇവര്‍ക്ക് ഉറക്കം എന്നത് പലപ്പോഴും അല്പം പ്രയാസം നല്കുന്ന ഒന്നായിരിക്കും. രാത്രി മുഴുവന്‍ സമയം ഉണര്‍ന്നിരിക്കാന്‍ പറഞ്ഞാലും ഇവര്‍ തയ്യാറാവും. അവര്‍ എത്രനേരം ഉറങ്ങുന്നുവെന്ന് ആര്‍ക്കും അറിയില്ല.

ധനു രാശി
ധനു രാശിക്കാര്‍ അല്പം സാഹസികരും യാത്ര ഇഷ്ടപ്പെടുന്നവരും ആയിരിക്കും. യാത്രക്ക് മുന്നില്‍ ഇവര്‍ക്ക് ഉറക്കം ഒരു പ്രശ്നമേ ആയിരിക്കില്ല എന്നുള്ളതാണ് സത്യം. ഇവര്‍ പരമാവധ 5 മണിക്കൂര്‍ ആണ് ഉറങ്ങുന്നത്. നൈറ്റ് ഔള്‍ ആയിരിക്കും ഇവര്‍. പരമാവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇവര്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ അടുത്ത് വെക്കാന്‍ പാടില്ല.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവര്‍ ഉറങ്ങുന്നത് തന്നെ വളരെ നേട്ടമായി കണക്കാക്കുന്നത്. നല്ല സുഖലോലുപതയില്‍ ഉറങ്ങുന്നതിന് താല്‍പ്പര്യപ്പെടുന്നവരാണ് മകരം രാശിക്കാര്‍. ഇവര്‍ക്ക് ജോലി സമയവും ഉറക്കവും പലപ്പോഴും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നില്ല. മെഡിറ്റേഷന്‍ ചെയ്യുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് മികച്ച ഉറക്കം സമ്മാനിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ കൃത്യമായി ഉറങ്ങുന്നതിനും കൃത്യസമയത്ത് ഉണരുന്നതിനും ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ മാനസികമായുണ്ടാവുന്ന ചില പ്രശ്നങ്ങള്‍ ഇവരുടെ ഉറക്കത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഏഴ് മണിക്കൂര്‍ ഉറങ്ങുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഇലക്ട്രോണിക് ഡിവൈസുകള്‍ മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കുക.

മീനം രാശി
മീനം രാശിക്കാര്‍ സ്വപ്നം കാണുന്നതും അത് ആസ്വദിക്കുന്നതിനും മുന്നില്‍ നില്‍ക്കുന്നവരാണ്. ഇവര്‍ പലപ്പോഴും ഉറക്കത്തില്‍ അമാനുഷിക കഴിവുള്ളവരായി മാറുന്ന തരത്തില്‍ ചിന്തിക്കുന്നു. വളരെയധികം ഉറങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് ഇവര്‍. കാരണം സ്വപ്നം കാണാന്‍ ഇഷ്ടമുള്ളവരായത് കൊണ്ട് തന്നെ ഉറക്കത്തെ ഇവര്‍ വളരെധികം ഇഷ്ടപ്പെടുന്നു. 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇവര്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.
Mangal
Gochar
2022
:
ചൊവ്വ
മീനം
രാശിയിലേക്ക്
-
മുന്‍കരുതല്‍
വേണം
ഈ
രാശിക്കാര്‍ക്ക്