Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ജനിച്ച സമയം രാവിലേയോ രാത്രിയോ; ഭാഗ്യവും ഭാവിയും ഇങ്ങനെയാണ്
ജനിച്ച സമയത്തിന് നിങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധമുണ്ടെന്നറിയാമോ? പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളാണ് ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജനന സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. നിങ്ങളുടെ ജീവിതവും ജനനസമയവും തമ്മിലുള്ള ബന്ധം വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ജനിച്ച സമയം വെച്ച് പല വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ വരാന്‍ പോവുന്ന കാര്യങ്ങളും എല്ലാം നേരത്തേ തന്നെ പറഞ്ഞ് വെച്ചിട്ടുള്ളതാണ്. എന്നാല്‍ ജനനസമയം നോക്കി നമുക്ക് ജീവിതത്തിന്റെ പല കാര്യങ്ങളും മനസ്സിലാക്കാം.
ഈ ലേഖനത്തില്‍ പറയുന്ന സമയത്ത് ജനിച്ച വ്യക്തികളുടെ ജീവിതത്തെക്കുറിച്ചും സമയത്തെക്കുറിച്ചും അറിയാന്‍ സാധിക്കുന്നുണ്ട്. ഇതിലൂടെ ഓരോരുത്തരുടേയും വ്യക്തിത്വം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഓരോരുത്തരും വിവിധ സമയത്തായിരിക്കും ജനിച്ചിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും എന്തൊക്കെയാണ് ജനനസമയവുമായി ബന്ധപ്പെട്ട് വ്യക്തമാക്കുന്നത് എന്ന് നോക്കാം. ഇതില്‍ പറയുന്ന സമയത്ത് ജനിച്ചവര്‍ക്ക് ജീവിതം ഇങ്ങനെയെല്ലാമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പുലര്‍ച്ചെ രണ്ട് മണി
പുലര്‍ച്ചെ രണ്ട് മണിക്ക് ആണ് നിങ്ങളുടെ ജനനമെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ എന്നും ഒരു സുരക്ഷിത മേഖലയില്‍ ജീവിക്കുന്നവര്‍ ആയിരിക്കും. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ എല്ലാം പലപ്പോഴും അല്‍പം നിയന്ത്രണത്തിന്റെ ആവശ്യം ഉണ്ടായിരിക്കും. ഇതല്ലാതെ നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ബജറ്റിലുണ്ടാവുന്ന താളപ്പിഴകള്‍ മൂലമായിരിക്കാം. ഏത് സാഹചര്യത്തേയും വളരെയധികം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ബിസിനസിലും ഇവര്‍ മുന്നിലായിരിക്കും.

പുലര്‍ച്ചെ 2നും 4നും
നിങ്ങളുടെ ജനനം പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയില്‍ ആണെങ്കില്‍ ഇവര്‍ എല്ലാം വിധിയില്‍ വിശ്വസിച്ച് മുന്നോട്ട് പോവുന്നവരായിരിക്കും. മാത്രമല്ല സ്വന്തമായി എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഇവരുടെ ഏറ്റവും പ്രധാന പ്രശ്‌നെ എന്ന് പറയുന്നത് പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിന് ഇവര്‍ക്ക് കഴിയാതെ പോവുന്നു എന്നതാണ്. ഏത് കാര്യത്തിനും നിരവധി തവണ ഇവര്‍ ആലോചിക്കുന്നു.

പുലര്‍ച്ചെ 4നും 6നും ഇടയില്‍
നിങ്ങള്‍ ജനിച്ചത് പുലര്‍ച്ചെ നാല് മണിക്കും ആറ് മണിക്കും ഇടയില്‍ ജനിച്ചവരാണെങ്കില്‍ ഇവരുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ സ്വാധീനിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് അതിനെ പോസിറ്റീവായി സ്വീകരിച്ച് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ദേഷ്യക്കാരായിരിക്കും. എങ്കിലും അതെല്ലാം നിയന്ത്രിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

രാവിലെ 6നും 8നും ഇടയില്‍
നിങ്ങളുടെ ജനനം രാവിലെ 6നും എട്ടിനും ഇടയില്‍ ആണെങ്കില്‍ ഇവര്‍ ഏത് സാഹചര്യത്തിലും വിശ്വസിക്കാന്‍ കൊള്ളുന്നവരായിരിക്കും. ജീവിതത്തില്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കുന്നതിനും അതെല്ലാം നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ജീവിതം എപ്പോഴും സുരക്ഷിതമായതായിരിക്കും എന്ന തോന്നല്‍ ഇവരിലുണ്ടാവുന്നുണ്ട്. അതിലുപരി ജീവിതത്തില്‍ ഒരിക്കലും അരക്ഷിതാവസ്ഥ തോന്നുകയില്ല. എന്നാല്‍ 35 വയസ്സ് വരെ ഇവരെ പ്രശ്‌നങ്ങള്‍ വേട്ടയാടിക്കൊണ്ടിരിക്കും.

രാവിലെ 8നും 10നും ഇടയില്‍
രാവിലെ എട്ടിനും പത്തിനും ഇടയിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയായിരിക്കും. എന്നാല്‍ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് പ്രത്യേക താല്‍പ്പര്യങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ ഏത് കാര്യത്തേയും അതിന്റേതായ പ്രാധാന്യത്തോടെ സമീപിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഒരു കാരണവശാലും ഇവരുടെ പ്രതിസന്ധികളെ ഒന്നും പൂര്‍ണമായും മാറ്റുന്നതിന് സാധിക്കില്ല. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്‌നമായി ജീവിതത്തില്‍ മാറുന്നതും.

10നും 12നും ഇടയില്‍
രാവിലെ 10നും ഉച്ചക്ക് 12നും ഇടയിലാണ് ജനനമെങ്കില്‍ ഇവര്‍ വളരെയധികം സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് ആഗ്രഹിക്കുന്നവരാണ്. ലക്ഷ്യം എത്ര കഠിനമായ ലക്ഷ്യമാണെങ്കിലും അതിനെ എത്തിപ്പിടിക്കുന്നതിന് ഇവര്‍ എപ്പോഴും മുന്നോട്ട് തന്നെയായിരിക്കും. ജീവിതത്തില്‍ ഒരു കാരണവശാലും ഇവര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നില്ല. കഠിനാധ്വാനം ചെയ്യുന്ന കാര്യത്തില്‍ ഒരിക്കലും ഇവര്‍ക്ക് പുറകോട്ട് പോവേണ്ടി വരില്ല. അത് കൂടാതെ എന്തും കൈപ്പിടിയില്‍ ആക്കുന്നതിന് ആഗ്രഹിക്കുന്നവരും ആയിരിക്കും.

12നും 2നും ഇടയില്‍
ഉച്ചക്ക് പന്ത്രണ്ടിനും രണ്ട് മണിക്കും ഇടയില്‍ ജനിക്കുന്നവരാണെങ്കില്‍ ജീവിതത്തില്‍ വളരെയധികം അവസരങ്ങള്‍ ഇവരെ തേടിയെത്തും. എങ്കിലും അടുക്കും ചിട്ടയും ഇല്ലാതെ ജീവിക്കുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കു. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മറ്റുള്ളവരുടെ അഭിപ്രായം ഇവര്‍ വകവെക്കാറില്ല ഒരു കാര്യത്തിനും. അത് തന്നെയാണ് ഇവരുടെ വെല്ലുവിളിയും

2നും 4നും ഇടയില്‍
ഉച്ചക്ക് രണ്ടിനും വൈകുന്നേരം നാല് മണിക്കും ഇടയിലാണ് ജനനമെങ്കില്‍ ജീവിതത്തില്‍ വളരെയധികം മോശം അനുഭവങ്ങള്‍ ഉണ്ടാവുന്നവരായിരിക്കും. ഏത് ജോലി ചെയ്ത് ജീവിക്കണം എന്നുള്ളത് തന്നെയാണ് ഇവരുടെ കണ്‍ഫ്യൂഷന്‍. പലവിധത്തിലുള്ള പരീക്ഷണങ്ങള്‍ ഇവരെ തേടിയെത്തുന്നു. ഒരിക്കലും ഇവര്‍ കഷ്ടപ്പെടേണ്ടതായി വരുന്നില്ല. ആഗ്രഹിക്കുന്ന കാര്യം പെട്ടെന്ന് തന്നെ മുന്നിലെത്തുന്നു.

4നും 6നും ഇടയില്‍
വൈകുന്നേരും നാലിനും ആറിനും ഇടയില്‍ ജനിക്കുന്നവരെങ്കില്‍ ജീവിതത്തില്‍ സന്തോഷം ഇവര്‍ക്ക് എപ്പോഴും ലഭിക്കുന്നു. അസാധാരണ ജീവിത രീതിയായിരിക്കും ഇവര്‍ പിന്തുടരുന്നത് അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ ജീവിതത്തില്‍ ഉപദേശങ്ങള്‍ കൊടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ആത്മീയ കാര്യങ്ങളില്‍ അതീവ തല്‍പ്പരരായിരിക്കും ഇവര്‍.

6 നും 8നും ഇടയില്‍
വൈകുന്നേരം ആറിനും രാത്രി എട്ടിനും ഇടയിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ വളരെയധികം ബുദ്ധി കൊണ്ട് പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍. നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല ലക്ഷ്യങ്ങളും നിറവേറ്റുന്നതിന് ഇവര്‍ക്ക് കഴിയുന്നു. എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകുന്നതിന് ഇവര്‍ വളരെയധികം ആഗ്രഹിക്കുന്നു.

8നും 10നും ഇടയില്‍
രാത്രി എട്ടിനും പത്തിനും ഇടയില്‍ ജനിച്ചവരാണെങ്കില്‍ ഇവര്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നും ഇല്ലെന്നതാണ് . എന്തും കൈപ്പിടിയില്‍ ഒതുക്കുന്നതിന് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവരെ തേടനിരവധി സന്തോഷങ്ങള്‍ വരുന്നു. ആഗ്രഹങ്ങള്‍ ആയിരിക്കും ഇവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ. ഇതോടൊപ്പം മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

രാത്രി 10നും 12നും ഇടയില്‍
രാത്രി 10നും 12നും ഇടയില്‍ ജനിച്ചവരാണെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് ഒരു പ്രത്യേക താല്‍പ്പര്യം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ പല വിധത്തില്‍ ജീവിതത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ ഇവര്‍ക്ക് സാധിക്കും. ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയ്യുന്നതിന് ഇവര്‍ എപ്പോഴും മുന്നിലുണ്ടായിരിക്കും. അത് നിറവേറ്റുന്ന കാര്യത്തില്‍ ഇവര്‍ മികച്ചതായിരിക്കും.



Click it and Unblock the Notifications











