Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
പുരുഷന്റെ വിധിയെഴുതും ലക്ഷണങ്ങൾ അറിയണം
ലക്ഷണശാസ്ത്രം വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും ലക്ഷണ ശാസ്ത്രത്തിൽ ഭാഗ്യം മാത്രമല്ല അൽപം നിർഭാഗ്യങ്ങളും ഒളിച്ചിരിക്കുന്നുണ്ടാവും. ഇത് തിരിച്ചറിയുമ്പോഴാണ് ശാസ്ത്രത്തെ പലരും കുറ്റം പറയുന്നതും. എന്നാൽഭാഗ്യ ലക്ഷണങ്ങൾ ഉണ്ടെന്ന് കേൾക്കുമ്പോൾ അത് എല്ലാവർക്കും സന്തോഷം നല്‍കുന്ന ഒന്നാണ്.
പക്ഷേ നിർഭാഗ്യ ലക്ഷണങ്ങളേയും ഇതിന്റെ കൂടെ ചേർത്ത് വായിക്കേണ്ട ഒന്നാണ് എന്ന കാര്യം നമ്മളിൽ പലരും മറന്ന് പോവുന്നുണ്ട്. പക്ഷേ ജീവിത്തതിൽ നിങ്ങളെ നിർണയിക്കുന്നത് ഇതൊന്നുമല്ലെങ്കിലും ചില വിശ്വാസങ്ങൾ അത് നിങ്ങളിൽ മുറുകെപ്പിടിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് പലപ്പോഴും ലക്ഷണ ശാസ്ത്രം. ഇത് പുരുഷന്റെ കാര്യത്തിലാണെങ്കിൽ ഭാഗ്യ നിർഭാഗ്യങ്ങൾ കൊണ്ട് വരുന്നുണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നെറ്റി ശ്രദ്ധിക്കാം
നിങ്ങളുടെ നെറ്റി ചെറിയ നെറ്റിയാണെങ്കിൽ അത് പലപ്പോഴും അത്ര നല്ല ലക്ഷണമായല്ല കണക്കാക്കുന്നത്. കാരണം ചെറിയ നെറ്റിയുള്ളവർ പ്രത്യേകിച്ച് പുരുഷന്‍മാർ അൽപം ശ്രദ്ധിച്ച് കണ്ട് ജീവിക്കേണ്ടവരാണ്. ഇവർ ജീവിതത്തിൽ പല വിധത്തിൽ തോറ്റുപോവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ സ്വന്തം കയ്യിലെ അഞ്ചു വിരലിന്റെ വീതിയും ചുളിവുമില്ലാത്ത പരന്ന നെറ്റിയുള്ള പുരുഷന്‍ ഉത്തമനും ചിന്താശീലനുമാകുന്നു. ഇത്തരത്തിലുള്ള നെറ്റിയാണ് ഉത്തമലക്ഷണ ശാസ്ത്രം.

പുരികങ്ങള്‍ ശ്രദ്ധിക്കണം
പുരുഷ ലക്ഷണങ്ങളിൽ പുരികത്തിനുള്ള പ്രാധാന്യം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം പുരുഷ ലക്ഷണങ്ങളിൽ പുരികം പൗരുഷ ലക്ഷണങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. എന്നാൽ പുരികം കുറവുള്ളവർ ധൈര്യത്തിന് അല്‍പം പുറകിലേക്ക് നിൽക്കുന്നവരും ജോലിക്കാര്യത്തിൽ അൽപം അലയേണ്ടി വരുന്നവരും ആയിരിക്കം. എന്നാൽ എഴുന്നേറ്റു നില്‍ക്കുന്ന പുരികങ്ങളുള്ള പുരുഷനായിരിക്കും പുരുഷ ലക്ഷണങ്ങള്‍ തികഞ്ഞവന്‍. എന്നാല്‍ രോമങ്ങള്‍ കുറവുള്ളവര്‍ എപ്പോഴും നിര്‍ഭാഗ്യവാന്‍മാരായിരിക്കും പല കാര്യങ്ങളിലും.

ചെവി
ചെവിയും പുരുഷ ലക്ഷണങ്ങളുടെ കാര്യത്തിൽ വിധി പറയാൻ വരെ കഴിയുന്ന ഒന്നാണ്. ചെറിയ ചെവിയാണ് നല്ലത്. എങ്കിലും നിങ്ങൾക്കുള്ളത് വലിയ ചെവിയാണെങ്കിൽ അത്തരക്കാർ സ്ത്രീ വിഷയത്തിൽ അല്‍പം കൂടുതൽ താല്‍പ്പര്യം പ്രകടിപ്പിക്കുന്നരായിരിക്കും. അതുകൊണ്ട് തന്നെ ഇവർ കേസുകളിലും കൂട്ടത്തിലും ചെന്നു പെടുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. പക്ഷേ പുരുഷ ലക്ഷണങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ചെവി. ചെറുതും മാംസളവുമായ ചെവിയുള്ള പുരുഷന്‍ ഉത്തമനാകുന്നു.

മൂക്ക്
മൂക്കിന്റെ കാര്യത്തിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. വലിയ മൂക്കുള്ള വ്യക്തിയാണെങ്കിൽ ജീവിതത്തിൽ അൽപം കൂടുതൽ ദുഖങ്ങൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. പക്ഷേ ചെറിയ മൂക്കുള്ളയാള്‍ ധനികനായിരിക്കും. ലക്ഷണ ശാസ്ത്രമനുസരിച്ച് നീണ്ട മൂക്കോട് കൂടിയവനായിരിക്കും ഉത്തമനായിട്ടുള്ളത്.

കവിള്‍
സ്ത്രീകള്‍ കവിളിന്റെ കാര്യത്തിൽ എപ്പോഴും ശ്രദ്ധയാകർഷിക്കപ്പെടുന്നവരാണ്. എന്നാൽ പുരുഷൻമാരുടെ കവിളുകളും അത്ര മോശമല്ല. എന്നാൽ ഒട്ടിയ കവിളുള്ളവർക്ക് ജീവിതത്തിൽ കഷ്ടപ്പാട് അനുഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പുരുഷന്‍മാരുടെ കവിള്‍ത്തടം രോമാവൃതവും പരന്നതുമായിരിക്കണം. ഇത്തരം കവിളുള്ളവര്‍ സുമുഖനും ആരോഗ്യദൃഡഗാത്രനും ധര്‍മ്മിഷ്ഠനുമായിരിക്കും.



Click it and Unblock the Notifications
