ന്യൂമറോളജി പ്രകാരം ജന്മസംഖ്യ പറയും ദാരിദ്ര്യമോ നേട്ടമോ എന്ന്‌

ന്യൂമറോളജിയില്‍ വിശ്വസിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ജനനസംഖ്യയെ അടിസ്ഥാനമാക്കിയുള്ള സമ്പത്തിന്റെയും വിജയത്തിന്റെയും രഹസ്യം മനസ്സിലാക്കാന്‍ പലരും ആഗ്രഹിക്കുന്നു. ഇതില്‍ സമ്പത്തും വിജയവും മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും നമ്മളെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എല്ലാവരുടേയും ജന്മസംഖ്യ അനുസരിച്ച് ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് സത്യം.

Birth Date Help You Boost Your Financial Success

എന്നാല്‍ ഇതില്‍ ജ്യോതിഷ വശാല്‍ അറിയപ്പെടേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ന്യൂമറോളജി പ്രകാരമുള്ള ഇത്തരം കാര്യങ്ങള്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ഉണ്ട്. സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ജന്മസംഖ്യ കണ്ടെത്താന്‍

ജന്മസംഖ്യ കണ്ടെത്താന്‍

വേദ സംഖ്യാശാസ്ത്രമനുസരിച്ച്, ഓരോ വ്യക്തിക്കും 3 സംഖ്യകളുണ്ട്. ജനനം, വിധി, പേര് എന്നിവയാണ് ഇതിലൂടെ കണക്കാക്കുന്നത്. ജനന സംഖ്യയാണ്, ആ വ്യക്തി ജനിച്ച മാസത്തിലെ മുഴുവന്‍ ദിവസവും ഉപയോഗിച്ച് കണക്കാക്കുന്നത്. ഉദാഹരണത്തിന്, 23 മെയ്: 2 + 3 =5. ഇതാണ് നിങ്ങളുടെ ജന്മസംഖ്യ. ഇത് നോക്കി നമുക്ക് ഓരോ ആളുകളുടേയും സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

വേദ സംഖ്യാശാസ്ത്രം

വേദ സംഖ്യാശാസ്ത്രം

അങ്ക ശാസ്ത്രത്തില്‍ സൂചിപ്പിച്ചിട്ടുള്ള നിങ്ങളുടെ വേദ സംഖ്യാശാസ്ത്രത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ സാമ്പത്തിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിങ്ങളുടെ ജന്മസംഖ്യയെ അടിസ്ഥാനമാക്കിയുള്ള ചില പരിഹാരങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഈ അറിവ് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും. എന്തൊക്കെയെന്ന് നോക്കാം.

നമ്പര്‍ 1

നമ്പര്‍ 1

ഏതെങ്കിലും മാസത്തിലെ നിങ്ങളുടെ ജനനത്തീയതി ഇനിപ്പറയുന്ന തീയതികളില്‍ വരുന്നുവെങ്കില്‍: 1, 10, 19, 28, അപ്പോള്‍ നിങ്ങളുടെ ജന്മസംഖ്യ 1 എന്ന് കണക്കാക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള സംഭവങ്ങള്‍ നിങ്ങളെ എളുപ്പത്തില്‍ ബാധിക്കുന്നു. നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്, നിങ്ങള്‍ ഞായറാഴ്ചകളില്‍ മധുരം ഇഷ്ടദേവന് നേദിക്കണം. ജീവിത വിജയത്തിനായി മാണിക്യ രത്‌നം ധരിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്.

നമ്പര്‍ 2

നമ്പര്‍ 2

ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ ജനനസംഖ്യ 2 ആണ്. തിങ്കളാഴ്ച ഉപവസിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അത് സാധ്യമല്ലെങ്കില്‍ ഈ ദിവസം 'ഉപ്പ്' കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. മുത്ത് അല്ലെങ്കില്‍ ചന്ദ്രകാന്തം ധരിക്കുന്നത് നിങ്ങളുടെ ഭാഗ്യത്തെ കൊണ്ട് വരുന്നു.

ജനന നമ്പര്‍ 3

ജനന നമ്പര്‍ 3

ഇനിപ്പറയുന്ന 3, 12, 21, 30 എന്നീ തീയതികളില്‍ നിങ്ങള്‍ ജനിക്കുകയാണെങ്കില്‍ നിങ്ങളുടെ ജനന നമ്പര്‍ 3 ആയിരിക്കും. വ്യാഴാഴ്ച മഞ്ഞ വസ്ത്രം ധരിക്കുന്നത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും വ്യാഴാഴ്ച ബൃഹസ്പതി ഭഗവാനെ ആരാധിക്കുകയും ചെയ്യേണ്ടതാണ്. പുഷ്യരാഗം നിങ്ങള്‍ക്ക് ധരിക്കാവുന്നതാണ്.

നമ്പര്‍ 4

നമ്പര്‍ 4

4 എന്ന തീയതിയില്‍ ജനിച്ചവര്‍ ഗണേശ ഭഗവനെ പൂജിയ്ക്കുന്നതു നല്ലതാണ്. ഇവര്‍ക്ക് ജെം സ്റ്റോണ്‍ ധരിയ്ക്കാം. 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ ഇതില്‍ പെടുന്നു.

നമ്പര്‍ 5

നമ്പര്‍ 5

ഏതൊരു മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 5 ആണ്. ഇവര്‍ പശുവിന് പുല്ല് നല്‍കുന്നത് നല്ലതാണ്. ഗണേശ സ്‌ത്രോതം ജപിക്കുന്നത് ജീവിതത്തില്‍ വിജയം കൊണ്ടെത്തിക്കുന്നു. നിങ്ങളുടെ ഭാഗ്യ രത്‌നം മരതകമാണ്. ഇത് ധരിക്കാവുന്നതാണ്.

നമ്പര്‍ 6

നമ്പര്‍ 6

6, 15, 24 തീയതികളില്‍ ജനനത്തീയതി ഉള്ളവരുടെ ജന്മസംഖ്യ 6 ആണ്. വ്യാഴാഴ്ചകളില്‍ മധുരമുള്ളതോ പഞ്ചസാര കലര്‍ന്നതോ ആയ ഭക്ഷണം നേദിക്കണം. ലക്ഷ്മി സ്ത്രോതം വായിക്കാവുന്നതാണ്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ ഭാഗ്യ രത്‌നം വൈഡൂര്യമാണ്.

നമ്പര്‍ 7

നമ്പര്‍ 7

2, 25, 16 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 7. എന്ന തീയതിയില്‍ ജനിച്ചവര്‍ ശിവനെ ആരാധിയ്ക്കുക. നായയ്ക്ക് ധാന്യം കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുക. ഇവര്‍ പുഷ്യരാഗം ധരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സാമ്പത്തിക നേട്ടം വര്‍ദ്ധിപ്പിക്കുന്നു.

നമ്പര്‍ 8

നമ്പര്‍ 8

8, 17, 26 തീയതികളില്‍ ജനിച്ചവരെ ജനിക്കുന്നവരുടെ നമ്പര്‍ 8 ആണ്. ആല്‍ മരത്തിന്റെ ചുവട്ടില്‍ ഒരു നെയ്യ് വിളക്ക് കത്തിക്കാവുന്നതാണ്. ശനിദേവനെ ധൂപവര്‍ഗ്ഗങ്ങളാല്‍ ആരാധിക്കുക, മദ്യവും മാംസാഹാരവും കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ഭാഗ്യ രത്‌നം ഇന്ദ്രനീലമാണ്.

നമ്പര്‍ 9

നമ്പര്‍ 9

നിങ്ങളുടെ ജനനത്തീയതി 9, 18, അല്ലെങ്കില്‍ 27 ആണെങ്കില്‍, നിങ്ങള്‍ ജന്മസംഖ്യ 9 ആണ്. എല്ലാ ചൊവ്വാഴ്ചയും ഹനുമാന്‍ ചാലിസ മതപരമായും ഭക്തിയോടെയും ആരാധിക്കാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. പവിഴം ധരിക്കുന്നത് നമ്മുടെ സാമ്പത്തിക വിജയത്തിന് ഗുണം ചെയ്യും.

X
Desktop Bottom Promotion