Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
ദുസ്വപ്നങ്ങള്‍ നിങ്ങളെ അലട്ടില്ല, സുഖനിദ്ര ഉറപ്പ്; രാത്രി ഈ മന്ത്രം ചൊല്ലൂ
രാത്രിയില്‍ നെഗറ്റീവ് എനര്‍ജികളുടെ ശക്തി വര്‍ദ്ധിക്കുന്നു. അതിനാല്‍ അത്തരം ശക്തികള്‍ രാത്രിയില്‍ ഒരു വ്യക്തിയെ എളുപ്പത്തില്‍ ആക്രമിക്കുന്നു. ആരോഗ്യമാണ് സമ്പത്തെന്നും നല്ല ആരോഗ്യത്തിന് ദിവസവും സമാധാനത്തോടെ ഉറങ്ങേണ്ടത് ആവശ്യമാണെന്നും പറയപ്പെടുന്നു. നിങ്ങളുടെ ഉറക്കത്തില്‍ മോശം ചിന്തകളും പേടിസ്വപ്നങ്ങളും ഉണ്ടെങ്കില്‍, ഉറക്കം തടസ്സപ്പെടാന്‍ അതുമതി. ഇത് നിങ്ങളുടെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും മോശമായി ബാധിക്കുന്നു. എന്നാല്‍, ഉറങ്ങുന്നതിന് മുമ്പ് ചില മന്ത്രങ്ങള്‍ ചൊല്ലുന്നത് നെഗറ്റീവ് എനര്‍ജിയുടെ ആക്രമണങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്കുന്നു.
ഉറക്കത്തില്‍ വരുന്ന ദുഷിച്ച ചിന്തകളും ദുസ്വപ്നങ്ങളും ഒഴിവാക്കാന്‍, ഉറങ്ങുന്നതിനുമുമ്പ് ചില മന്ത്രങ്ങള്‍ ജപിച്ചാല്‍ മതി. ഈ മന്ത്രങ്ങള്‍ ജപിക്കുന്നത് ആരോഗ്യ സംബന്ധമായ പല ഗുണങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. സമാധാനപരമായ ഉറക്കം ലഭിക്കുന്നതിന് രാത്രിയില്‍ നിങ്ങള്‍ക്ക് ചൊല്ലാവുന്ന ചില മന്ത്രങ്ങള്‍ ഇതാ.

ഹനുമാന് മന്ത്രം
രാമഭക്തനായ ഹനുമാന്, ഗരുഡന്, ഭീമന് എന്നിവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു മന്ത്രമുണ്ട്. ഈ മന്ത്രം ജപിക്കുന്നത് നല്ല ഉറക്കത്തിനും മോശം സ്വപ്നങ്ങള്‍ കാണാതിരിക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു.
രാമസ്കന്ദം ഹനുമന്തം വൈന്തേയം വൃകോദരം
ശയനയ സ്മരേണിത്യം ദുസ്വപ്നം തസ്യ നാശയതി

ശ്രീരാമ മന്ത്രം
തുളസീദാസ് രചിച്ച ശ്രീരാമചരിതമനസത്തില് അത്ഭുതകരമായ നിരവധി മന്ത്രങ്ങള്‍ ഉണ്ട്. രാത്രിയില്‍ നല്ല ഉറക്കത്തിന് ഈ മന്ത്രം ജപിക്കണം.
നാന്യാ സ്പൃഹാ രഘുപതേ ഹൃദയാസ്മാദിയേ
സത്യം വദാമി ച ഭവാന്ഖിലാന്തരാത്മാ
ഭക്തി പ്രയച്ഛ രഘുപപുംഗവാ നിര്രാമേ
കാമാദിദോഷരഹിതം കുരു മാനസ ച
ഈ അത്ഭുത മന്ത്രത്തിന്റെ അര്‍ത്ഥം- ഹേ ശ്രീരാമാ, താങ്കള്‍ എല്ലാവരുടെയും ഹൃദയത്തില്‍ വസിക്കുന്നു, താങ്കള്‍ എല്ലാവരുടെയും ആത്മാവാണ്. താങ്കള്‍ എന്നെ പ്രസാദിപ്പിക്കുന്നു, എനിക്ക് വേറെ ആഗ്രഹമില്ല. ഹേ ശ്രീരാമാ, അങ്ങയുടെ സമ്പൂര്‍ണ്ണ ഭക്തി എനിക്കു തരേണമേ, എന്നില്‍ കരുണയായിരിക്കണമേ. കാമം, ക്രോധം, അസൂയ മുതലായ ദുശ്ശീലങ്ങളില്‍ നിന്ന് എന്റെ മനസ്സിനെ മോചിപ്പിക്കേണമേ.
രാത്രിയില്‍ ഭക്ഷണം കഴിച്ചതിനു ശേഷവും ഉറങ്ങുന്നതിനു മുമ്പും മനസ്സിനെ ഏകാഗ്രമാക്കി ശ്രീരാമനെ ധ്യാനിച്ച് ഈ മന്ത്രം ജപിക്കുക. അതിന്റെ ഫലത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രയോജനം ലഭിക്കും. മോശം ചിന്തകളില്‍ നിന്നും ദുസ്വപ്നങ്ങളില്‍ നിന്നും മോചനം ലഭിക്കും.

അര്ജ്ജുനന് പത്ത്
ദുസ്വപ്നങ്ങള്‍ കാണുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഈശ്വരാധീനം വര്‍ധിപ്പിക്കുക. രാത്രിയോടുള്ള പേടി കുറയ്ക്കാനും ദുസ്വപ്നം കാണാതിരിക്കാനും അര്ജ്ജുനന് പത്ത് ചൊല്ലുക. ഭഗവാന് കൃഷ്ണന്റെ ഉറ്റ ചങ്ങാതിയായ അര്‍ജ്ജുനന്റെ പത്ത് നാമങ്ങളാണിവ.
'അര്ജ്ജുനന്, ഫല്ഗുനന്, പാര്ഥന്, വിജയനും വിശ്രുതമായ പേര് പിന്നെ കിരീടിയും, ശ്വേതാശ്വനെന്നും ധനഞ്ജയന് ജിഷ്ണുവും ബീഭത്സുവും സവ്യസാചിയും ഞാനെടോ.'

വിഷ്ണു മന്ത്രം
അച്യുതം കേശവം വിഷ്ണും
ഹരിം സത്യം ജനാര്ത്ഥനം
ഹംസം നാരായണം കൃഷ്ണം
ജപേത് ദുസ്വപ്ന സന്തായേ
ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിങ്ങളുടെ കൈകളും കാലുകളും മുഖവും കഴുകുക. നെറ്റിയില്‍ ഭസ്മം പൂശുക. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഈ മന്ത്രം മൂന്ന് തവണ ജപിക്കുക. മന്ത്രം ചൊല്ലുമ്പോള്‍ നിങ്ങളുടെ മനസ്സും ശരീരവും തികച്ചും ശുദ്ധമായിരിക്കണം.

മറ്റ് മന്ത്രങ്ങള്‍
യാ ദേവീ സര്‍വഭൂതേഷു നിദ്രരൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോനമ
അച്യുതായ നമഃ അനന്തായ നമഃ വാസുകയേ നമഃ ചിത്രഗുപ്തായ നമഃ വിഷ്ണവേ ഹരയേ നമഃ



Click it and Unblock the Notifications
