For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്രകളിലൂടെ വളര്‍ത്താം സംസ്‌കാരവും പൗരബോധവും; ലോക വിനോദസഞ്ചാര ദിനം ഇന്ന്

|

ടൂറിസത്തിന്റെ പ്രാധാന്യം അറിയിച്ച് എല്ലാ വര്‍ഷവും സെപ്തംബര്‍ 27 ന് ലോക ടൂറിസം ദിനം ആചരിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് ടൂറിസത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക സംഭാവനകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഈ ദിനം ലക്ഷ്യം വയ്ക്കുന്നു.

Most read: ഗര്‍ഭനിരോധന പരിജ്ഞാനം പ്രധാനം; ഇന്ന് ലോക ഗര്‍ഭനിരോധന ദിനംMost read: ഗര്‍ഭനിരോധന പരിജ്ഞാനം പ്രധാനം; ഇന്ന് ലോക ഗര്‍ഭനിരോധന ദിനം

യുണൈറ്റഡ് നേഷന്‍സ് കണക്കുകള്‍ പ്രകാരം, പത്തിലൊന്ന് വ്യക്തികള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ്. ചില രാജ്യങ്ങളില്‍ ടൂറിസം അവരുടെ ജിഡിപിയിലും ഗണ്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. ലോക ടൂറിസം ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ലോക ടൂറിസം ദിനം ചരിത്രം

ലോക ടൂറിസം ദിനം ചരിത്രം

വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്താനായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, ടൂറിസം മേഖലയില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനു തുടര്‍ച്ചയായി 1925ല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു.

ലോക ടൂറിസം ദിനം ചരിത്രം

ലോക ടൂറിസം ദിനം ചരിത്രം

പിന്നീട് 1947ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ ഇതില്‍ അംഗമായത് 1950ലാണ്. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്. സ്പെയിനിലെ മാഡ്രിഡാണ് ഈ സംഘടനയുടെ ആസ്ഥാനം. 1979 സെപ്റ്റംബറില്‍ സ്‌പെയിനിലെ ടോറെമോളിനോസില്‍ നടന്ന മൂന്നാം സെഷനില്‍ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയാണ് ഈ ദിനം ആഘോഷിക്കാന്‍ ശുപാര്‍ശ ചെയ്തത്. അതുപ്രകാരം 1980ലാണ് ലോക ടൂറിസം ദിനം ആദ്യമായി അഘോഷിച്ചത്.

Most read:ഭൂമിയുടെ സംരക്ഷണ പാളി; ലോക ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യംMost read:ഭൂമിയുടെ സംരക്ഷണ പാളി; ലോക ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യം

English summary

World Tourism Day 2022 Date, Theme, History And Importance in Malayalam

Every year world tourism day is observed on september 26. Read on to know more about the theme, history and importance of world tourism day.
X
Desktop Bottom Promotion