Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
യാത്രകളിലൂടെ വളര്‍ത്താം സംസ്കാരവും പൗരബോധവും; ലോക വിനോദസഞ്ചാര ദിനം ഇന്ന്
ടൂറിസത്തിന്റെ പ്രാധാന്യം അറിയിച്ച് എല്ലാ വര്‍ഷവും സെപ്തംബര്‍ 27 ന് ലോക ടൂറിസം ദിനം ആചരിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് ടൂറിസത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക സംഭാവനകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഈ ദിനം ലക്ഷ്യം വയ്ക്കുന്നു.
യുണൈറ്റഡ് നേഷന്‍സ് കണക്കുകള്‍ പ്രകാരം, പത്തിലൊന്ന് വ്യക്തികള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ്. ചില രാജ്യങ്ങളില്‍ ടൂറിസം അവരുടെ ജിഡിപിയിലും ഗണ്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. ലോക ടൂറിസം ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ലോക ടൂറിസം ദിനം ചരിത്രം
വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്താനായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, ടൂറിസം മേഖലയില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനു തുടര്‍ച്ചയായി 1925ല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷന്‍സ് എന്ന പേരില്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു.

ലോക ടൂറിസം ദിനം ചരിത്രം
പിന്നീട് 1947ല്‍ ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്ഗനൈസേഷന് സ്ഥാപിക്കപ്പെട്ടു. ഇന്ത്യ ഇതില്‍ അംഗമായത് 1950ലാണ്. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് എന്ന സംഘടനയായി മാറിയത്. സ്പെയിനിലെ മാഡ്രിഡാണ് ഈ സംഘടനയുടെ ആസ്ഥാനം. 1979 സെപ്റ്റംബറില്‍ സ്പെയിനിലെ ടോറെമോളിനോസില് നടന്ന മൂന്നാം സെഷനില്‍ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന് ജനറല്‍ അസംബ്ലിയാണ് ഈ ദിനം ആഘോഷിക്കാന്‍ ശുപാര്‍ശ ചെയ്തത്. അതുപ്രകാരം 1980ലാണ് ലോക ടൂറിസം ദിനം ആദ്യമായി അഘോഷിച്ചത്.

ലോക ടൂറിസം ദിനം 2022 സന്ദേശം
ലോക ടൂറിസം ദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം 'പുനര്‍വിചിന്തനം ടൂറിസം' (Rethinking Tourism) എന്നാണ്. ഈ സന്ദേശം പ്രകാരം ടൂറിസം മേഖലയുടെ വളര്‍ച്ചയെ പുനര്‍വിചിന്തനം ചെയ്യുന്നതിനായി ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കും. റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയാണ് ഈ വര്‍ഷത്തെ ടൂറിസം ദിനത്തിന് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്. എന്നിരുന്നാലും എല്ലാ വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് അംഗരാജ്യങ്ങളും അവരവരുടെ സ്വന്തം ആഘോഷങ്ങള്‍ നടത്തുന്നു.

ലോക ടൂറിസം ദിനം പ്രാധാന്യം
ലോക വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം ഉയര്‍ത്തുക എന്നതാണ്. രാജ്യങ്ങള്‍ ചെറുതായാലും വലുതായാലും വിനോദസഞ്ചാരത്തെ അതിന്റെ സാമ്പത്തിക നിലനില്‍പ്പിന് ആശ്രയിക്കുകയും അവരുടെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു എന്നതില്‍ സംശയമില്ല. ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ സാമ്പത്തിക മൂല്യങ്ങളെ മാത്രമല്ല, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മൂല്യങ്ങളെയും ടൂറിസം പല രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

ആഗോള ടൂറിസം വ്യവസായം
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക മേഖലകളിലൊന്നായി ടൂറിസം വ്യവസായം ഇന്ന് മാറിയിരിക്കുന്നു. കോവിഡ് മഹാമാരി ഇതിന് തിരിച്ചടി ആയെങ്കിലും ഇപ്പോള്‍ എല്ലാം ശരിയായ ദിശയിലാണ് നീങ്ങുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് 1950-ല്‍ 25 ദശലക്ഷത്തില്‍ നിന്ന് 2019ല്‍ 1.3 ബില്യണായി വളര്‍ന്നു. വരുമാനം 1950ല്‍ 2 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 2015ല്‍ അത് 1,260 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചു. ടൂറിസം വ്യവസായം ആഗോള ജിഡിപിയുടെ 10% സംഭാവന നല്‍കുന്നുണ്ട്.



Click it and Unblock the Notifications
