Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ?
ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
ഒക്ടോബര്‍ 15, ലോക വിദ്യാര്‍ത്ഥി ദിനമായി ആഘോഷിക്കപ്പെടുന്ന ദിനം. ഈ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് അതാണ് നമ്മുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രഞ്ജനുമായിരുന്ന എ പി ജെ അബ്ദുള്‍കലാമിന്റെ ജന്മദിനം. ഇദ്ദേഹത്തിന്റെ മരണ ശേഷമാണ് ജന്മദിനം ലോക വിദ്യാര്‍ത്ഥി ദിനമായി ആഘോഷിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയാണ് ഈ ദിനം ലോക വിദ്യാര്‍ത്ഥി ദിനമായി ആഘോഷിക്കുന്നതിന് തുടക്കമിട്ടത്. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക ഇടപെടലും സ്നേഹവാത്സല്യങ്ങളും തന്നെയാണ് ഈ ദിനം തന്നെ ലോക വിദ്യാര്‍ത്ഥി ദിനമായി തിരഞ്ഞെടുക്കാന്‍ കാരണമായത്.

വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതു തലമുറക്ക് അറിവ് വളരുന്നതിനും വേണ്ടി ഇദ്ദേഹം ചെയ്ത സംഭാവനകള്‍ ഒരിക്കലും നിസ്സാരമല്ല എന്നുള്ളതാണ് സത്യം. ഇദ്ദേഹം തന്റെ മിസൈല്‍ പ്രോഗ്രാമുകളിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ വ്യക്തിയായിരുന്നു അബ്ദുള്‍ കലാം. എങ്കിലും അധ്യാപനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട മേഖല. അതുകൊണ്ട് തന്നെ ലോകം തന്നെ അതിലൂടെ ഓര്‍ക്കണം എന്ന് തന്നെയായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. ഇദ്ദേഹത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
2002-07 വരെ ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായി അദ്ദേഹം രാജ്യത്തെ സേവിച്ചു. ബാച്ചിലറും സസ്യാഹാരിയുമായിരുന്ന ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയായിരിക്കേ തന്ന അദ്ദേഹത്തിന് അധ്യാപനത്തിന് തന്നെയായിരുന്നു താല്‍പ്പര്യവും.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
ഇന്ത്യയിലും വിദേശത്തുമുള്ള 48 സര്‍വകലാശാലകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. അഗ്നി, പൃഥ്വി മിസൈലുകളുടെ വികസനത്തിനും പ്രവര്‍ത്തനത്തിന് പിന്നിലും അദ്ദേഹത്തിന്റെ പങ്ക് നമുക്കെല്ലാം അറിയാം. അതിനാലാണ് അദ്ദേഹത്തെ 'മിസൈല്‍ മാന്‍' എന്ന് വിളിക്കുന്നത്.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
കലാമിന് ബഹുമാനപ്പെട്ട സിവിലിയന്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 1981-ല്‍ പത്മഭൂഷണും, 1990-ല്‍ പത്മവിഭൂഷണ്‍, 1997-ല്‍ ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് - ഭാരതരത്ന എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ഏഴ് വര്‍ഷം (1992-1999) അബ്ദുള്‍ കലാം പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായും ഡിആര്‍ഡിഒയുടെ സെക്രട്ടറിയായും സേവനമനു്ഷ്ഠിച്ചിട്ടുണ്ട്.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
അദ്ദേഹത്തിന്റെ ആത്മകഥയായ വിംഗ്സ് ഓഫ് ഫയര്‍ പ്രസിദ്ധീകരിച്ചു. ഒരു ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത് ഇംഗ്ലീഷിലാണ് എന്നുള്ളതാണ് സത്യം. പിന്നീട് ഇത് ഫ്രഞ്ച്, ചൈനീസ് ഉള്‍പ്പെടെ 13 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതത്തെയും കൃതികളെയും കുറിച്ച് ആറിലധികം ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
കുട്ടിക്കാലത്ത് തന്നെ വളരെയധികം കഷ്ടപ്പെട്ടാണ് അദ്ദേഹം കുടുംബത്തെ നോക്കിയിരുന്നത്. തന്റെ കുടുംബത്തെ പോറ്റാന്‍ കലാം തന്റെ പിതാവിനൊപ്പം തന്നെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്കൂള്‍ വിട്ടതിന് ശേഷം പത്രങ്ങള്‍ വിതരണം ചെയ്യാന്‍ പോവാറുണ്ടായിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതത്തിലേക്ക് മുതല്‍ക്കൂട്ടായിരുന്നു എന്നുള്ളതാണ് സത്യം.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
ഓണററി ഡോക്ടറേറ്റുകള്‍ നിരവധി ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അബ്ദുല്‍ കലാമിന് 48 ഡോക്ടറേറ്റുകള്‍ ഉണ്ടെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? ഇന്ത്യയിലും വിദേശത്തുമുള്ള 48 സര്‍വകലാശാലകളില്‍ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം മറ്റുള്ളവരില്‍ നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നുണ്ട്.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
അഗ്നി, പൃഥ്വി മിസൈലുകളുടെ വികസനത്തിനും പ്രവര്‍ത്തനത്തിനും അദ്ദേഹത്തിന്റെ കൈകള്‍ എത്രത്തോളം ഉണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന് ആളുകള്‍ അദ്ദേഹത്തെ അറിയാന്‍ കാരണം തന്നെ ഇതാണ്. അധികാരത്തെ എപ്പോഴും ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം പറയുകയും നമ്മള് ശക്തരാണെങ്കില്‍ മാത്രമേ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുകയുള്ളൂ എന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
ഇതിഹാസങ്ങള്‍ നിലവിലുണ്ട് എന്നത് സത്യമാണ്. കലാമിന്റെ ജീവിതം നമ്മളോട് പറയുന്നതും അത് തന്നെയാണ്. 1981 -ല്‍ പത്മഭൂഷണ്‍, 1990 -ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചതിന് പിന്നില്‍ അദ്ദേഹം ഒരു ഇതിഹാസം തന്നെയാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത് കൂടാതെ കുട്ടികളുടെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ചാച്ചാ നെഹ്റു എന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കലാം കുട്ടികള്‍ക്കിടയിലെ പ്രശസ്തനായ രാഷ്ട്രപതിയായിരുന്നു. കുട്ടികള്‍ എപിജെ അബ്ദുള്‍ കലാമിനെ ആരാധിച്ചു, അവര്‍ക്കിടയില്‍ സമയം ചെലവഴിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. മികച്ച ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവാക്കളെ പരിപോഷിപ്പിക്കുക എന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. അദ്ദേഹം പൂര്‍ണ്ണമായും ശാസ്ത്രത്തില്‍ മുഴുകി, ഈ മേഖലയ്ക്ക് സ്വയം നല്കാന് യുവമനസ്സുകളെ പ്രേരിപ്പിച്ചു.

ലോക വിദ്യാര്‍ത്ഥി ദിനം; എപിജെ അബ്ദുള്‍കലാമിനെ അറിയാം
യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി അവരുടെ ശാസ്ത്ര പ്രദര്‍ശനങ്ങള്‍ അല്ലെങ്കില്‍ കായിക ദിനങ്ങള്‍ വരെ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇമെയില്‍ അക്കൗണ്ട് ഇന്ത്യയിലെ എല്ലാ കുട്ടികള്‍ക്കും അറിയാമായിരുന്നു. അത്രയേറെ അദ്ദേഹത്തിന് പ്രിയപ്പെട്ടവരായിരുന്നു കുട്ടികള്‍. അതിനാല്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം എന്ന് നമുക്ക് നിസ്സംശയം പറയാവുന്നതാണ്.



Click it and Unblock the Notifications