For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക പാമ്പ് ദിനം; പാമ്പുകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട രസകരമായ കാര്യങ്ങള്‍

|

നമ്മുടെ ഗ്രഹമായ ഭൂമിയില്‍ 3,500 ലധികം ഇനം പാമ്പുകള്‍ ഉണ്ട്, അതില്‍ 600ഓളം വിഷമുള്ളവയുമാണ്. നമുക്ക് ചുറ്റുമുള്ള ഏറ്റവും രസകരമായ ഇഴജന്തുക്കളില്‍ ഒന്നായ പാമ്പുകള്‍ ആരിലും ഭയവും ആവേശവും ഉണര്‍ത്തുന്ന ഒന്നാണ്. എല്ലാ വര്‍ഷവും ജൂലൈ 16ന് ലോക പാമ്പ് ദിനമായി ആഘോഷിക്കുന്നു.

Most read: കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്Most read: കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്

ലോകത്ത് കാണപ്പെടുന്ന വിവിധതരം പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്താനും ജൈവമണ്ഡലത്തില്‍ അവ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കിനെക്കുറിച്ച് ആളുകളെ ബോധവാന്‍മാരാക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഈ പാമ്പ് ദിനത്തില്‍ നിങ്ങളുടെ ഭയം അകറ്റാനായി പാമ്പുകളെക്കുറിച്ച് കൂടുതലറിയൂ. പാമ്പുകളെക്കുറിച്ചുള്ള ചില അതിശയിപ്പിക്കുന്ന വസ്തുതകള്‍ ഇതാ.

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* ലോകത്ത് ഏകദേശം 3,000 വ്യത്യസ്ത ഇനം പാമ്പുകള്‍ ഉണ്ട്. അവയില്‍ ഏകദേശം 600 എണ്ണം വിഷമുള്ളവയാണ്, എന്നാല്‍ 200 എണ്ണത്തിന് മാത്രമേ മനുഷ്യര്‍ക്ക് കാര്യമായ പരിക്കേല്‍ക്കാനോ കൊല്ലാനോ കഴിയൂ.

* പല്ലികള്‍ കഴിഞ്ഞാല്‍ ഉരഗങ്ങളുടെ രണ്ടാമത്തെ വലിയ ഗ്രൂപ്പാണ് പാമ്പുകള്‍. അവയെ 30 വ്യത്യസ്ത കുടുംബങ്ങളായും നിരവധി ഉപകുടുംബങ്ങളായും തിരിച്ചിരിക്കുന്നു. അവയില്‍ ഏകദേശം 140 ഇനങ്ങളും താമസിക്കുന്നത് ഓസ്ട്രേലിയയിലാണ്.

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* മുട്ടയിടാന്‍ കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പായ രാജവെമ്പാല .

* പറക്കുന്ന പാമ്പുകള്‍ ഉണ്ട്. ഈ കൈകാലുകളില്ലാത്ത ജീവികള്‍ പക്ഷികളെപ്പോലെയോ വവ്വാലുകളെപ്പോലെയോ പറക്കാന്‍ കഴിവുള്ളവയല്ല. എന്നാല്‍ അവയുടെ വാരിയെല്ലുകളുടെ സഹായത്തോടെ ശരീരത്തിനടിയില്‍ വായു കുടുക്കി മരങ്ങളില്‍ നിന്ന് താഴേക്ക് നീങ്ങാന്‍ കഴിയും.

* പാമ്പുകള്‍ക്ക് ചെവികളില്ല. പാമ്പുകളുടെ താഴത്തെ താടിയെല്ലിലെ അസ്ഥികള്‍ക്ക് വെള്ളത്തില്‍ നിന്നോ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നോ ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയും.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* കൈകാലുകളില്ലാത്ത ഒരു ജീവി എങ്ങനെ മരംകയറുമെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ പാമ്പുകളുടെ കാര്യത്തില്‍ ഇത് ശരിയല്ല. കൈകാലുകളില്ലാത്ത ഈ ഇഴജന്തുക്കള്‍ക്ക് വയറിന്റെ ചെതുമ്പലിന്റെ സഹായത്തോടെ മരങ്ങളില്‍ സുഗമമായി കയറാന്‍ കഴിയും.

* പാമ്പിന്റെ വിഷം യഥാര്‍ത്ഥത്തില്‍ ഉമിനീരായും പാമ്പ് ഉപയോഗിക്കുന്നു. ഇരയെ കൊല്ലാനും അവയെ വിഴുങ്ങുമ്പോള്‍ ദഹിപ്പിക്കാനും പാമ്പുകള്‍ വിഷം ഉപയോഗിക്കുന്നു.

* പാമ്പിന്റെ വിഷത്തിന് രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവുണ്ട്. പാമ്പിന്റെ വിഷ ഘടകങ്ങള്‍ ചില മസില്‍ റിലാക്‌സന്റുകള്‍, വേദനസംഹാരികള്‍, ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡേഴ്‌സ് എന്നിവയ്ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* ചില പാമ്പുകള്‍ മുട്ടയിടുന്നതിന് പകരം കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. അതിലൊന്നാണ് അണലി.

* പരിണാമം കാരണം ചില പാമ്പുകള്‍ക്ക് ഇന്‍ഫ്രാറെഡ് കാഴ്ച ലഭിച്ചിട്ടുണ്ട്, ഇത് ഹീറ്റ് വിഷന്‍ എന്നും അറിയപ്പെടുന്നു. ഈ തണുത്ത രക്തമുള്ള ഉരഗങ്ങള്‍, ശരീരത്തില്‍ നിന്ന് പുറത്തുവിടുന്ന ചൂട് മനസ്സിലാക്കി ഇരയെ കണ്ടെത്തുന്നു.

* പാമ്പുകള്‍ നാവുകൊണ്ട് മണം പിടിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? പാമ്പിന്റെ നാവ് വായു, ജലം, നിലം എന്നിവയില്‍ നിന്നുള്ള രാസ സംയുക്തങ്ങള്‍ പിടിച്ചെടുക്കുന്നു.

Most read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളുംMost read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* പാമ്പുകള്‍ക്ക് കണ്‍പോളകളില്ല. കണ്‍പോളകള്‍ക്ക് പകരം അവയെ സംരക്ഷിക്കാന്‍ ഓരോ കണ്ണിലും ഒരു നേര്‍ത്ത മെംബ്രന്‍ ഉണ്ട്.

* അന്റാര്‍ട്ടിക്കയ്ക്കും ഉത്തര, ദക്ഷിണ ധ്രുവങ്ങള്‍ക്കും പുറത്ത് ഗ്രീന്‍ലാന്‍ഡ്, ഐസ്ലന്‍ഡ്, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ് എന്നിവയൊഴികെ ഭൂമിയിലെ മിക്കവാറും എല്ലായിടത്തും പാമ്പുകളെ കാണപ്പെടുന്നു.

* പാമ്പുകളോടുള്ള തീവ്രമായ ഭയത്തെ ഒഫിഡിയോഫോബിയ എന്ന് വിളിക്കുന്നു

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* പാമ്പുകള്‍ ഉരഗങ്ങളാണ്, അവ ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങളായി ഈ ഭൂമിയില്‍ നിലനില്‍ക്കുന്നവയാണ്.

* ചില കടല്‍പ്പാമ്പുകള്‍ക്ക് അവയുടെ ചര്‍മ്മത്തിലൂടെ ഭാഗികമായി ശ്വസിക്കാന്‍ കഴിയും, ഇത് കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ കഴിയാന്‍ സഹായിക്കുന്നു.

* പല പാമ്പുകള്‍ക്കും വിശപ്പ് അനുഭവപ്പെടുന്നത് വ്യത്യസ്ത സമയങ്ങളിലാണ്. ചിലവ 2-3 ദിവസത്തിലൊരിക്കല്‍ കഴിക്കും, മറ്റുചിലത് രണ്ടാഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ. ഇതെല്ലാം അവയുടെ ശാരീരിക പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു, അതിനാലാണ് മൃഗശാലകളിലെ പാമ്പുകള്‍ കുറച്ച് തവണ മാത്രം ഭക്ഷണം കഴിക്കുന്നത്.

Most read;വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read;വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

പാമ്പുകളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* മിക്ക പാമ്പുകള്‍ക്കും 200 ഓളം പല്ലുകള്‍ ഉണ്ട്, അത് ഭക്ഷണം ചവയ്ക്കാന്‍ അവയെ സഹായിക്കുന്നു. അവയുടെ താടിയെല്ലിന് ചുറ്റുമുള്ള പേശി ടെന്‍ഡോണുകള്‍ അവയെക്കാള്‍ 3 മടങ്ങ് വലിപ്പമുള്ള ഇരയെ വിഴുങ്ങാന്‍ അവയെ സഹായിക്കുന്നു.

* മെലിഞ്ഞ ശരീരമുള്ള പാമ്പുകള്‍ക്ക് ഒരു പോയിന്റില്‍ നിന്ന് മറ്റൊന്നിലേക്ക് വേഗത്തില്‍ നീങ്ങാന്‍ കഴിയും. ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നായ ബ്ലാക്ക് മാമ്പ മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുമെന്ന് പറയുന്നു.

English summary

World Snake Day 2022: Interesting facts about snakes in Malayalam

On this World Snake Day, learn more about snakes. Here are some interesting facts about snakes.
Story first published: Friday, July 15, 2022, 9:31 [IST]
X
Desktop Bottom Promotion