For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World Sleep Day 2022: ഉറക്കദിനത്തിന്റെ ചരിത്രമറിയാം പ്രാധാന്യവും

|

ഉറക്കം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ അത്യന്താപേക്ഷിതമായ കാര്യമാണ്. അധികം ഉറങ്ങുന്നതും തീരെ ഉറക്കമില്ലാത്തതും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ആരോഗ്യത്തിനെ തന്നെയാണ് ഇത് ബാധിക്കുന്നത്. എന്നാല്‍ ലോക ഉറക്ക ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്താണ് ഉറക്ക ദിനത്തിന്റെ പ്രാധാന്യം, എന്തൊക്കെയാണ് ഇതിന്റെ ചരിത്രം എന്നാണ് ഇത് ആഘോഷിക്കപ്പെടുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

World Sleep Day 2022 Date,

എല്ലാ വര്‍ഷവും മാര്‍ച്ചിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ലോക ഉറക്ക ദിനം വരുന്നത്. ഈ പ്രാവശ്യം മാര്‍ച്ച് 18-ന് 2022-ലെ ലോക ഉറക്ക ദിനമാണ്. എന്തൊക്കെ തരത്തിലാണ് ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിത ഉറക്കം ശരീരത്തെ ബാധിക്കുന്നത് എന്നും നമുക്ക് നോക്കാം. ആരോഗ്യത്തിന് വേണ്ടി ഒരു വ്യക്തി സാധാരണ അവസ്ഥയില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങേണ്ടതാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ഗുരുതരമായ അവസ്ഥയിലേക്ക് വരെ എത്തുന്നുണ്ട്. ഉറക്കക്കുറവിന്റെ അനന്തരഫലങ്ങള്‍ വളരെ വൈകുന്നത് വരെ പലപ്പോഴും അവഗണിക്കപ്പെടുന്നു. 2008 മുതല്‍, വിശ്രമം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന അവസരമായാണ് ലോക ഉറക്ക ദിനം ആചരിച്ച് വരുന്നത്.

ലോക ഉറക്ക ദിനം 2022: ചരിത്രം

ലോക ഉറക്ക ദിനം 2022: ചരിത്രം

ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി വേള്‍ഡ് സ്ലീപ്പ് സൊസൈറ്റി 2008 മുതല്‍ ആണ് എല്ലാ വര്‍ഷവും ഈ ദിനം ഉറക്കദിനമായി ആചരിച്ച് വരുന്നത്. ഇതിന്റെ ഫലമായി നിരവധി തരത്തിലുള്ള ഗവേഷണങ്ങളും മറ്റും നടത്തി വരുന്നുണ്ട്. ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധരോടൊത്ത് സംവദിക്കുന്നതിനും ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നതിനും ഈ ദിനം സമയം കണ്ടെത്തുന്നു. ഇത് തന്നെയാണ് ഈ ദിനത്തിന്റെ പ്രാധാന്യം.

ലോക ഉറക്ക ദിനം 2022: എങ്ങനെ

ലോക ഉറക്ക ദിനം 2022: എങ്ങനെ

അമേരിക്കയിലെ വേള്‍ഡ് സ്ലീപ്പ് സൊസൈറ്റി (WSS) ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. വേള്‍ഡ് സ്ലീപ്പ് സൊസൈറ്റി, ഒരു വ്യക്തിയെ ഉറക്കത്തിലേക്ക് നയിക്കുന്നതും മോശം ഉറക്ക രീതികള്‍ ഏതൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. എങ്ങനെ മികച്ച ഉറക്ക ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കാം എന്നും എങ്ങനെയാണ് ഇത് ആരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ഇനി പറയുന്ന കാര്യങ്ങള്‍ നമുക്ക് ശീലമാക്കാം.

ലോക ഉറക്ക ദിനം 2022: എങ്ങനെ

ലോക ഉറക്ക ദിനം 2022: എങ്ങനെ

* സ്ഥിരമായി ഉണരുന്നതിനും ഉറങ്ങുന്നതിനും വേണ്ടി ഒരു ഉറക്ക ഷെഡ്യൂള്‍ ഉണ്ടാക്കിയെടുക്കുക.

* ജോലിക്കിടയില്‍ ഉറക്കം വന്നാല്‍ ഒരിക്കലും ഒരു ദിവസം 45 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങരുത്.

* ഉറങ്ങാന്‍ പോകുന്നതിന് 4 മണിക്കൂര്‍ മുമ്പെങ്കിലും പുകവലിക്കുകയോ വലിയ അളവില്‍ മദ്യം കഴിക്കുകയോ ചെയ്യരുത്.

* ഉറങ്ങാന്‍ പോകുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒന്നും തന്നെ കഴിക്കരുത്. അതില്‍ സോഡ, ചായ, കാപ്പി, മധുരപലഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്

* ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പ് അല്‍പം ലഘുഭക്ഷണം കഴിച്ച് ഉറക്കക്കുറവിനെ ഇല്ലാതാക്കാവുന്നതാണ്. ഉറങ്ങാന്‍ പോകുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും കൊഴുപ്പ്, മസാലകള്‍, മധുരമുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

* പതിവായി വ്യായാമം ചെയ്യുക, എന്നിരുന്നാലും ഉറങ്ങുന്നതിനുമുമ്പ് ജിമ്മില്‍ പോകുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

നന്നായി വായുസഞ്ചാരമുള്ളതോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ കംഫര്‍ട്ട് ആയി തോന്നുന്നതോ ആയ സ്ഥലത്ത് ഉറങ്ങാന്‍ ശ്രമിക്കുക. മുറിയിലെ താപനില വളരെ പ്രധാനപ്പെട്ടതാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ്, ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള ശബ്ദങ്ങള്‍ ഓഫ് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യുക, സാധ്യമെങ്കില്‍ ലൈറ്റുകള്‍ ഡിം ചെയ്ത് ഉറങ്ങാന്‍ ശ്രദ്ധിക്കുക. എന്നിട്ടും മികച്ച രീതിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക.

 ഉറക്കത്തിന്റെ തകരാറുകള്‍

ഉറക്കത്തിന്റെ തകരാറുകള്‍

മോശംശുചിത്വത്തോടെ ഉറങ്ങാന്‍ പോവുന്നത് പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിലും ഉറക്കം വളരെയധികം പ്രാധാന്യവും സ്വാധീനവും ചെലുത്തുന്നുണ്ട്. സന്തോഷത്തിലും പ്രതികൂലമായ സ്വാധീനം ചെലുത്താന്‍ ഇതിന് സാധ്യതയുണ്ട്. മോശം ഉറക്കം മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് പല പ്രശ്‌നങ്ങളിലേക്കും നയിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഉറക്ക വൈകല്യങ്ങള്‍

ഉറക്ക വൈകല്യങ്ങള്‍

പകല്‍സമയത്തെ മയക്കം, കൃത്യമല്ലാത്ത ശ്വാസോച്ഛ്വാസം, അല്ലെങ്കില്‍ ഉറങ്ങുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതതള്‍ എന്നിവയെല്ലാം ഉറക്ക തകരാറിന്റെ ലക്ഷണങ്ങളാണ്. ഈ ഉറക്ക തകരാറുകളില്‍ പെരുമാറ്റ വൈകല്യങ്ങള്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയെ ഉറക്കമില്ലായ്മ എന്ന് വിളിക്കുന്നു. രാത്രി ഉറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് സ്ലീപ് അപ്നിയയാണ്. ഇത് പല രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉറങ്ങുമ്പോള്‍ കാല്‍ വിറപ്പിക്കുന്ന രീതിയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പകല്‍മ മുഴുവന്‍ ഉറങ്ങുന്നതും നാര്‍ക്കോലെപ്‌സി അവസ്ഥയെയാണ് സൂചിപ്പിക്കു

ഉറക്കത്തിന്റെ ഗുണങ്ങള്‍

ഉറക്കത്തിന്റെ ഗുണങ്ങള്‍

ഹൃദയ സംബന്ധമായ അസുഖങ്ങളും പൊണ്ണത്തടിയും ഉള്‍പ്പെടെയുള്ള ഗുരുതരമായ അവസ്ഥകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി രാത്രിയില്‍ നല്ലതുപോലെ ഉറങ്ങുന്നത് സഹായിക്കുന്നുണ്ട്. ഉറക്കം എന്നത് മനുഷ്യ ശരീരത്തിന് മാത്രമല്ല മൃഗങ്ങള്‍ക്കും വളരെയധികം പ്രാധാന്യപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഈ ഉറക്ക ദിനത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉറക്കത്തിലൂടെ നമുക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് ഈ ഉറക്ക ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യം.

Numerological Horoscope March 2022 മാര്‍ച്ച്: ന്യൂമറോളജിയില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ സമ്പൂര്‍ണഫലംNumerological Horoscope March 2022 മാര്‍ച്ച്: ന്യൂമറോളജിയില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ സമ്പൂര്‍ണഫലം

മാര്‍ച്ച് മാസം ജന്മമാസമാണോ: അറിയണം നല്ലതും മോശവും എല്ലാംമാര്‍ച്ച് മാസം ജന്മമാസമാണോ: അറിയണം നല്ലതും മോശവും എല്ലാം

English summary

World Sleep Day 2022 Date, Theme, History and Significance in Malayalam

Here in this article we are sharing the theme, history and significance of world sleep day 2022 in malayalam. Take a look.
Story first published: Wednesday, March 16, 2022, 14:06 [IST]
X
Desktop Bottom Promotion