Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കുളിക്കാതെ 67 വര്‍ഷം; അറിയണം ഇതിന് പിന്നിലെ കഥ
കുളിക്കുന്നത് എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ വര്‍ഷങ്ങളോളം കുളിക്കാതെ ഇരിക്കുന്ന ഒരാളെക്കുറിച്ച് ആലോചിച്ച് നോക്കൂ. അത് അല്പം പ്രയാസമുള്ള ഒന്ന് തന്നെയാണ്. 67 വര്‍ഷത്തോളം കുളിക്കാതിരുന്ന ഒരു മനുഷ്യനെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഇത്തരത്തില്‍ ഒരാളുണ്ട്. അങ്ങ് ഇറാനിലാണ് ഇദ്ദേഹം താമസിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അല്പം ആശങ്കയാണ് കുളിക്കാതിരിക്കുന്നതിന് കാരണമായി പറയുന്നത്. രണ്ട് ദിവസം അടുപ്പിച്ച് കുളിക്കാതിരിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. നമുക്ക് അത് ചിന്തിക്കാനേ പറ്റില്ല. അപ്പോഴാണ് 67 വര്‍ഷത്തോളം കാലം കുളിക്കാതെ കഴിഞ്ഞത്. കേട്ടിട്ട് അത്ഭുതം തോന്നുന്നില്ലേ.

പ്രത്യേകിച്ച് ചൂടുകാലത്ത് രണ്ട് നേരം കുളിച്ചില്ലെങ്കിലും ഒരു നേരമെങ്കിലും കുളിക്കുന്നവരാണ് നമ്മളെല്ലാവരും. നമുക്കെല്ലാവര്‍ക്കും കുളിക്കുന്നത് ഒരു ജോലി തന്നെയാണ്. എന്നാല്‍ കുളിക്കാതെ നിങ്ങള്‍ക്ക് എത്രനേരം പോകാനാകും? ഒന്നോ രണ്ടോ പരമാവധി? ആറ് പതിറ്റാണ്ടിലേറെയായി കുളിക്കാത്ത ഈ മനുഷ്യനുമായി നിങ്ങള്‍ ഒരിടത്തും എത്തില്ല എന്ന് തന്നെ ഉറപ്പിച്ച് പറയാവുന്നതാണ്. അമോ ഹാജി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. 87 വയസുകാരനാണ്, 67 വര്‍ഷത്തിനിടെ അദ്ദേഹം കുളിച്ചിട്ടില്ല. ഇറാനിലെ കെര്‍മാന്‍ഷാ പ്രവിശ്യയിലെ ഒരു ഗ്രാമമായ ഡെഗയിലാണ് അദ്ദേഹം താമസിക്കുന്നത്. ചാരത്തില്‍ വീണതു പോലെയുള്ള ശരീരവുമായി പതിറ്റാണ്ടുകളായി ഇദ്ദേഹം ഈ കോലത്തില്‍ കഴിയുന്നു.
ഇദ്ദേഹത്തെ കാണുന്നവര്‍ ചിലപ്പോള്‍ പ്രതിമയാണ് എന്ന് വരെ തെറ്റിദ്ധരിച്ചേക്കാം. അത്രയും പ്രശ്നങ്ങളാണ് ഇദ്ദേഹത്തിനെ ഒറ്റക്കാഴ്ചയില്‍ കാണുന്നവര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇദ്ദേഹം എല്ലായ്പ്പോഴും ചാരത്തിലും അഴുക്കിലും പൊതിഞ്ഞിരിക്കും. ഏഴു പതിറ്റാണ്ടായി അദ്ദേഹം കുളിച്ചിട്ടില്ല, കാരണം വെള്ളത്തെ ഭയപ്പെടുന്നു എന്ന് തന്നെയാണ് പറയുന്നത്. അതുകൊണ്ട് തന്നെ കുളിക്കാന്‍ ഓര്‍മ്മ വെച്ച കാലം മുതല്‍ ഇദ്ദേഹം ശ്രമിച്ചിട്ടില്ല. അത് മാത്രമല്ല കുളിച്ചാല്‍ അസുഖം വരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അതിലും അസാധാരണമായ കാര്യം, ചത്ത മൃഗങ്ങളുടെ ചീഞ്ഞ മാംസം, പ്രത്യേകിച്ച് പന്നിയിറച്ചി എന്നിവ അദ്ദേഹത്തിന്റെ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്നു എന്നതാണ്. പുകവലിയാണ് ഇദ്ദേഹത്തിന്റെ ഇഷ്ടവിനോദം. എന്നാല്‍ തുരുമ്പിച്ച പൈപ്പില്‍ നിന്ന് മൃഗങ്ങളുടെ മലവും ഉച്ഛിഷ്ടവും നിറച്ചാണ് ഇദ്ദേഹം വലിക്കുന്നത്. ചെറുപ്പത്തില്‍ വൈകാരികമായ ചില തിരിച്ചടികളിലൂടെ കടന്നുപോയ ശേഷം ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ ഹാജി തീരുമാനിച്ചതായാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ തണുപ്പ് കാലത്ത് അതില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഹെല്‍മറ്റ് ആണ് ഇദ്ദേഹം ധരിക്കുന്നത്. ഇത് കൂടാതെ മണ്ണില്‍ കുഴിയുണ്ടാക്കിയാണ് താമസിക്കുന്നതും. അതുകൂടാതെ മുടി വളരുമ്പോള്‍ തീയിട്ട് കരിച്ച് കളയുകയാണ് പതിവ്. ദിവസവും അഞ്ച് ലിറ്റര്‍ വെള്ളം ഇദ്ദേഹം കുടിക്കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും വളരെ വിചിത്രമായ ഒരു ജീവിതമാണ് ഇദ്ദേഹത്തിന്റേത് എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.



Click it and Unblock the Notifications
