For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാന്‍സര്‍ പോരാളികള്‍ക്ക് ആദരവുമായി ഇന്ന് റോസ് ദിനം

|

ഇന്ന് ലോക റോസ് ദിനം. പേര് കേട്ടാല്‍ വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട ഏതെങ്കിലും ദിനമാണെന്ന് കരുതിയെങ്കില്‍ തെറ്റി. സെപ്റ്റംബര്‍ മാസത്തില്‍ റോസ് ദിനം എന്നത് കാന്‍സറുമായി ബന്ധപ്പെട്ട ദിവസമാണ്. ഈ ദിനം അര്‍ബുദ രോഗികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കാന്‍സര്‍ ബാധിതരായവര്‍ക്ക് സന്തോഷവും ആശ്വാസവും പകരുന്നതിനായാണ് സെപ്റ്റംബര്‍ 22ന് ലോക റോസ് ദിനം ആചരിക്കുന്നത്.

Most read: സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍Most read: സ്തനാര്‍ബുദം തടയാന്‍ ഉത്തമം ഈ യോഗാസനങ്ങള്‍

ഒരു വ്യക്തിക്ക് ജീവിക്കാന്‍ പ്രത്യാശ നല്‍കുന്ന തരത്തില്‍ ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയുടെ കിരണമാണ് ഈ ദിനം. കാന്‍സറിനെതിരെയുള്ളത് കഠിനവും നീണ്ടതുമായ പോരാട്ടമാണ്. ശാരീരിക പ്രത്യാഘാതങ്ങള്‍ക്ക് പുറമേ സമ്മര്‍ദ്ദം, മാനസിക ആഘാതം, വേദന എന്നിവയ്ക്കും കാന്‍സര്‍ കാരണമാകുന്നു. രോഗത്തിനെതിരായ പോരാട്ടം വൈകാരികമായി നിങ്ങളെ ക്ഷീണിച്ചേക്കാം. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍, രോഗികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും വളരെയധികം ധൈര്യവും പോസിറ്റീവിറ്റിയും ആവശ്യമാണ്. ലോക റോസ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും എ്‌ന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഇന്ന് ലോക റോസ് ദിനം

ഇന്ന് ലോക റോസ് ദിനം

കാന്‍സറിനെ ചെറുത്തവരുടെ ധീരതയെ ആദരിക്കാനും കാന്‍സര്‍ രോഗം ബാധിച്ച ആളുകള്‍ക്ക് പ്രതീക്ഷ നല്‍കാനും ഈ ദിവസം ലോകമെമ്പാടും ആചരിക്കുന്നു. നേരത്തെയുള്ള തിരിച്ചറിവിനേയും പ്രതിരോധത്തേയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം വിനിയോഗിക്കുന്നു.

ഇന്ന് ലോക റോസ് ദിനം

ഇന്ന് ലോക റോസ് ദിനം

ലോക റോസ് ദിനത്തില്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്‌നേഹത്തിന്റെയും പിന്തുണയുടെയും സൂചകമായി റോസാ പുഷ്പങ്ങള്‍ നല്‍കുന്നു. കാന്‍സര്‍ രോഗത്തെ കുറിച്ച് ആളുകളില്‍ അവബോധം വളര്‍ത്താനും ഈ ദിനം ഉപയോഗിക്കുന്നു. പലരും കാന്‍സര്‍ എന്ന അസുഖത്തെ ഭയപ്പാടോടെയാണ് കാണുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ഇതെന്ന് ആളുകളെ ബോധവത്കരിക്കുകയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Most read:കാന്‍സറിനെ വളരാന്‍ വിടില്ല; അതിനുമുമ്പേ തടയും ഈ ഇന്ത്യന്‍ ഭക്ഷണസാധനങ്ങള്‍Most read:കാന്‍സറിനെ വളരാന്‍ വിടില്ല; അതിനുമുമ്പേ തടയും ഈ ഇന്ത്യന്‍ ഭക്ഷണസാധനങ്ങള്‍

ഇന്ന് ലോക റോസ് ദിനം

ഇന്ന് ലോക റോസ് ദിനം

അസ്‌കിന്‍സ് ട്യൂമര്‍ എന്ന അസാധാരണമായ രക്താര്‍ബുദം ബാധിച്ച് 12 വയസ്സുള്ള കനേഡിയന്‍ പെണ്‍കുട്ടി മെലിന്‍ഡ റോസിന്റെ ഓര്‍മ്മയ്ക്കായാണ് ലോക റോസ് ദിനം ആഘോഷിക്കുന്നത്. റോസിന്റെ കാന്‍സര്‍ പോരാട്ടം നിരവധി ആളുകളുടെ ജീവിതത്തെ സ്പര്‍ശിച്ചു. മരണശ്വാസം വരെ അവള്‍ അതിജീവനത്തിന്റെ പ്രതീക്ഷ ഉപേക്ഷിച്ചില്ല. ആറുമാസത്തിനപ്പുറം റോസ് ജീവിച്ചിരിക്കില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ജീവിതത്തോടുള്ള പ്രണയം റോസിനെ പിന്നെയും മാസങ്ങളോളം ജീവിപ്പിച്ചു. കാന്‍സര്‍ ചികിത്സ വളരെ വിനാശകരവും വേദനാജനകവുമാകുന്നതിനാല്‍, അവള്‍ തന്നെപ്പോലെ രോഗബാധിതരായവര്‍ക്കായി കത്തുകളും കവിതകളും എഴുതി അയച്ചു.

ഇന്ന് ലോക റോസ് ദിനം

ഇന്ന് ലോക റോസ് ദിനം

അവളുടെ വാക്കുകള്‍ നിരവധി പേര്‍ക്ക് ജീവിതത്തില്‍ പുത്തനുണര്‍വ് നല്‍കി. കാന്‍സര്‍ ചികിത്സയുടെ വേദനകളില്‍ നിന്നും അവരെ ഉണര്‍ത്തുകയും ജീവിക്കാനുള്ള പ്രത്യാശ പകര്‍ന്നുനല്‍കുകയും ചെയ്തു. അവസാനശ്വാസം വരെ ജീവിതത്തെ സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തുന്നതിനും റോസിന്റെ വാക്കുകള്‍ അവരെ പ്രേരിപ്പിച്ചു. മരണത്തെപോലും ചിരിച്ചുകൊണ്ടു നേരിട്ട റോസിന്റെ ജീവിതം ഡോക്ടര്‍മാര്‍ക്കെല്ലാം അത്ഭുതമായിരുന്നു. മരണശേഷം റോസിന്റെ ജീവിതത്തോടുള്ള ആദരസൂചകമായി ഒരു ദിനം വേണമെന്ന് അവളുടെ പ്രിയപ്പെട്ടവര്‍ ആഗ്രഹിച്ചു. അങ്ങനെ റോസിന്റെ ഓര്‍മ്മയ്ക്കായാണ്, സെപ്തംബര്‍ 22, റോസാപ്പൂക്കളുടെ ദിനമായി ആചരിക്കുന്നത്.

Most read:ബ്ലഡ് കാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങളുണ്ടോ നിങ്ങള്‍ക്ക്‌Most read:ബ്ലഡ് കാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങളുണ്ടോ നിങ്ങള്‍ക്ക്‌

ഇന്ന് ലോക റോസ് ദിനം

ഇന്ന് ലോക റോസ് ദിനം

സ്‌നേഹവും പിന്തുണയും അറിയിച്ച് കാന്‍സര്‍ രോഗികള്‍ക്കും പരിചാരകര്‍ക്കും ഈ ദിവസം റോസാപ്പൂക്കള്‍ അയച്ചുകൊണ്ട് ആളുകള്‍ റോസിന്റെ ഓര്‍മ്മ തുടരുന്നു. അവര്‍ നടത്തിയ കഠിനമായ ജീവിതയാത്രയ്ക്കുള്ള ആദരവ് കൂടിയാണിത്. ആളുകള്‍ ഈ ദിവസം കാന്‍സര്‍ രോഗികള്‍ക്ക് കാര്‍ഡുകളും സമ്മാനങ്ങളും നല്‍കുന്നു. ആരോഗ്യവകുപ്പും കാന്‍സറിനെ അതിജീവിച്ചവരും സമൂഹത്തില്‍ പ്രത്യേക ബോധവല്‍ക്കരണങ്ങളും നടത്തുന്നു.

English summary

World Rose Day 2021: Know the History, Theme and Significance in Malayalam

World Rose Day is observed all over the world to honour the same bravery and to provide hope to people suffering from the dreadful cancer disease.
Story first published: Wednesday, September 22, 2021, 14:16 [IST]
X