Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന രോഗം; ഇന്ന് ലോക ന്യുമോണിയ ദിനം
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു അക്യൂട്ട് റെസ്പിറേറ്ററി അണുബാധയാണ് ന്യുമോണിയ. വര്‍ഷാവര്‍ഷം ലോകത്ത് ഏകദേശം 2.5 ദശലക്ഷം മുതിര്‍ന്നവരുടെയും കുട്ടികളുടെയും മരണത്തിന് കാരണമാകുന്ന രോഗമാണിത്. ലോകത്തെ മൊത്തം ന്യുമോണിയ കേസുകളുടെ 23 ശതമാനവും ഇന്ത്യയിലാണ്.
എല്ലാ വര്‍ഷവും നവംബര്‍ 12ന് ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. ന്യുമോണിയയെ കുറിച്ചുള്ള അവബോധം വളര്‍ത്താനും രോഗലക്ഷണങ്ങള്‍, പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. ന്യുമോണിയ ബാധിച്ച് ഏറ്റവും കൂടുതല്‍ മരണമുണ്ടാകുന്നത് തെക്കന്‍ ഏഷ്യയിലും സബ്-സഹാറന്‍ ആഫ്രിക്കയിലുമാണ്. ലോക ന്യുമോണിയ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും മറ്റ് വിവരങ്ങളും നിങ്ങള്‍ക്ക് ഇവിടെ വായിച്ചറിയാം.

ലോക ന്യുമോണിയ ദിനം ചരിത്രവും പ്രാധാന്യവും
ഗ്ലോബല്‍ കോളിഷന്‍ ഗെയിന്‍സ്റ്റ് ചൈല്‍ഡ് ന്യുമോണിയയുടെ സംരംഭമായ 'സ്റ്റോപ്പ് ന്യുമോണിയ' യുടെ കീഴില്‍ 2009 നവംബര്‍ 12നാണ് ലോക ന്യൂമോണിയ ദിനം ആദ്യമായി ആചരിച്ചത്. അതിനുശേഷം, ന്യുമോണിയ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയും യുണിസെഫും ഒരു സംയോജിത ആഗോള പ്രവര്‍ത്തന പദ്ധതിയായി ഇത് ആരംഭിച്ചു. ന്യുമോണിയ ശ്വാസകോശത്തെ സാരമായി ബാധിക്കും. ഇത് സാധാരണയായി വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയ അണുബാധ മൂലമാണ് സംഭവിക്കുന്നത്. അതിനാല്‍, സാധാരണക്കാരില്‍ ന്യുമോണിയ എന്ന രോഗത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം. 2030-ഓടെ ന്യുമോണിയ മൂലമുണ്ടാകുന്ന മരണം പൂജ്യമാക്കുക എന്നതാണ് ഈ ദിനാഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്.

ലോക ന്യുമോണിയ ദിനം 2022 സന്ദേശം
ഓരോ വര്‍ഷവും ഓരോ സന്ദേശത്തോടെ ലോക ന്യുമോണിയ ദിനം ആചരിച്ചുവരുന്നു. 2022ലെ ലോക ന്യുമോണിയ ദിനത്തിന്റെ പ്രമേയം 'ന്യുമോണിയ തടയാനുള്ള പോരാട്ടത്തില്‍ വിജയിക്കുക' എന്നതാണ്.

ന്യുമോണിയ ലക്ഷണങ്ങള്‍
ന്യുമോണിയ ഒരു സാംക്രമിക അണുബാധയാണ്. രോഗലക്ഷണങ്ങള്‍ മിതമായത് മുതല്‍ ഗുരുതരമായത് വരെയാകാം. പനി, ചുമ, വരണ്ട ചുമ, കട്ടിയുള്ള മഞ്ഞ, പച്ച, തവിട്ട് അല്ലെങ്കില്‍ രക്തം കലര്‍ന്ന കഫം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വിറയല്‍, വിശപ്പില്ലായ്മ, അലസത, കഫത്തില്‍ രക്തം, നെഞ്ച് വേദന എന്നിവ ന്യൂമോണിയ ലക്ഷണങ്ങളായി കണക്കാക്കാം.

ന്യുമോണിയ പ്രതിരോധവും ചികിത്സയും
സാധാരണയായി നേരിയ ന്യുമോണിയ ഉള്ള ഒരാള്‍ക്ക് വീട്ടില്‍ തന്നെ അവരുടെ രോഗം ചികിത്സിക്കാം. ധാരാളം വിശ്രമം എടുക്കുക, ആന്റിബയോട്ടിക്കുകള്‍ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നിവ നിങ്ങള്‍ക്ക് ചെയ്യാം. അപകടസാധ്യതയുള്ളവര്‍ക്ക് ചിലപ്പോള്‍ ന്യുമോണിയ ഗുരുതരമായേക്കാം. ഇത്തരക്കാര്‍ക്ക് ഉടന്‍ തന്നെ ആശുപത്രി ചികിത്സ വേണ്ടിവരും.

ന്യൂമോണിയ തടയാന്‍
* നല്ല ശുചിത്വം പാലിക്കുക
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക
* മറ്റ് ആളുകളിലേക്ക് രോഗം കൈമാറ്റം ചെയ്യാതിരിക്കാന്‍ നിങ്ങളുടെ കൈകള്‍ പതിവായി കഴുകുക
* ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക
* ന്യൂമോകോക്കല്‍ വാക്സിനും ഫ്ളൂ വാക്സിനും എടുക്കുക.



Click it and Unblock the Notifications
