For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭൂമിയുടെ സംരക്ഷണ പാളി; ലോക ഓസോണ്‍ ദിനത്തിന്റെ പ്രാധാന്യം

|

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 16ന് ലോക ഓസോണ്‍ ദിനം ആചരിക്കുന്നു. ഓസോണ്‍ പാളിയുടെ ശോഷണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താനും ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനുള്ള സാധ്യമായ പരിഹാരങ്ങള്‍ തേടുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിവസം, ലോകമെമ്പാടും നിരവധി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചുവരുന്നു. ഓസോണ്‍ കവചം എന്നും അറിയപ്പെടുന്ന ഓസോണ്‍ പാളി, ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലെ ഒരു അതിലോലമായ വാതക പാളിയാണ്.

Most read: ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്Most read: ഉറക്കത്തില്‍ പരമശിവനെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

ഇത് സൂര്യന്റെ ഭൂരിഭാഗം അള്‍ട്രാവയലറ്റ് രശ്മികളെയും ആഗിരണം ചെയ്യുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യജീവിതത്തിനും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമാണ്. ഈ കിരണങ്ങള്‍ പല ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകും. ഓസോണ്‍ പാളി ഏകദേശം 97 മുതല്‍ 99 ശതമാനം വരെ അള്‍ട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുകയും ഓസോണ്‍-ഓക്‌സിജന്‍ ചക്രം നിലനിര്‍ത്തുകയും ചെയ്യുന്നു.

ലോക ഓസോണ്‍ ദിനം 2022 സന്ദേശം

ലോക ഓസോണ്‍ ദിനം 2022 സന്ദേശം

ലോക ഓസോണ്‍ ദിനത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍@35: ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍ ചെലുത്തുന്ന വിശാലമായ സ്വാധീനവും കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഭാവി തലമുറയ്ക്കായി ഭൂമിയിലെ ജീവന്‍ സംരക്ഷിക്കുന്നതിനും സഹകരിച്ച് പ്രവര്‍ത്തിക്കാനായി ആഗോള സഹകരണം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നത്.

ലോക ഓസോണ്‍ ദിനം ചരിത്രം

ലോക ഓസോണ്‍ ദിനം ചരിത്രം

1994 ഡിസംബര്‍ 19ന്, ഐക്യരാഷ്ട്ര പൊതുസഭ സെപ്തംബര്‍ 16 ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചു. 1987 സെപ്തംബര്‍ 16ന് ഐക്യരാഷ്ട്രസഭയും മറ്റ് 45 രാജ്യങ്ങളും ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ച് മോണ്‍ട്രിയല്‍ പ്രോട്ടോക്കോളില്‍ ഒപ്പുവച്ചു. എല്ലാ വര്‍ഷവും ഈ ദിവസം ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നു. മോണ്‍ട്രിയല്‍ പ്രോട്ടോക്കോളിന്റെ ലക്ഷ്യം ഓസോണ്‍ പാളിയുടെ ശോഷണത്തിന് കാരണമാകുന്ന പദാര്‍ത്ഥങ്ങളുടെ ഉത്പാദനം കുറച്ചുകൊണ്ട് ഓസോണ്‍ പാളിയെ സംരക്ഷിക്കുക എന്നതാണ്.

Most read:രാഷ്ട്രഭാഷയുടെ മഹത്വം വിളിച്ചോതി ഇന്ന് 'ഹിന്ദി ദിവസ്'Most read:രാഷ്ട്രഭാഷയുടെ മഹത്വം വിളിച്ചോതി ഇന്ന് 'ഹിന്ദി ദിവസ്'

എന്താണ് ഓസോണ്‍ പാളി

എന്താണ് ഓസോണ്‍ പാളി

ഉയര്‍ന്ന ഓസോണ്‍ സാന്ദ്രതയുള്ള അന്തരീക്ഷത്തിന്റെ ഒരു ഭാഗമാണ് ഓസോണ്‍ പാളി. O3 എന്ന മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വാതകമാണ് ഓസോണ്‍. ഓസോണ്‍ പാളി എവിടെയാണെന്നതിനെ ആശ്രയിച്ച്, അത് ഒന്നുകില്‍ ജീവനെ ദോഷകരമായി ബാധിക്കും അല്ലെങ്കില്‍ ഭൂമിയിലെ ജീവനെ സംരക്ഷിക്കും. ഓസോണിന്റെ ഭൂരിഭാഗവും സ്ട്രാറ്റോസ്ഫിയറിനുള്ളില്‍ തങ്ങിനില്‍ക്കുന്നു. ഇത് ഒരു കവചമായി പ്രവര്‍ത്തിക്കുകയും സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ഭൂമിയുടെ ഉപരിതലത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഓസോണ്‍ പാളി ശോഷിക്കുമ്പോള്‍ അത് മനുഷ്യര്‍ക്ക് ദോഷകരമായി ഭവിക്കുന്നു. രോഗപ്രതിരോധ ശേഷി കുറവ്, തിമിരം, ത്വക്ക് അര്‍ബുദം എന്നിവയ്ക്ക് മനുഷ്യര്‍ കൂടുതല്‍ ഇരയാകും.

ഓസോണ്‍ ശോഷണം

ഓസോണ്‍ ശോഷണം

സാധാരണയായി മനുഷ്യര്‍ ഉപയോഗിക്കുന്ന നിരവധി രാസവസ്തുക്കള്‍ ഓസോണ്‍ പാളിയെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശീതീകരണ ആവശ്യങ്ങള്‍ക്കായി എയര്‍കണ്ടീഷണറുകളിലും റഫ്രിജറേറ്ററുകളിലും ഉപയോഗിക്കുന്ന വാതകങ്ങള്‍ ഓസോണ്‍ പാളിയിലെ ദ്വാരത്തിന് കാരണമാകും. 1970 കളുടെ അവസാനത്തിലാണ് ഗവേഷകര്‍ ഇതിനെക്കുറിച്ച് അറിഞ്ഞത്. സൂര്യപ്രകാശം കൂടാതെ ഭൂമിയില്‍ ജീവന്‍ സാധ്യമല്ല. എന്നാല്‍ ഓസോണ്‍ പാളി ഇല്ലായിരുന്നുവെങ്കില്‍ ഭൂമിയിലെ ജീവന്റെ വളര്‍ച്ചയ്ക്ക് സൂര്യനില്‍ നിന്ന് പുറപ്പെടുന്ന ഊര്‍ജ്ജം വളരെ കൂടുതലായിരിക്കും. ഈ സ്ട്രാറ്റോസ്‌ഫെറിക് പാളി സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നു. 30 വര്‍ഷം മുമ്പ് 1985 മെയ് മാസത്തില്‍ അന്റാര്‍ട്ടിക്കയിലാണ് ആദ്യത്തെ ഓസോണ്‍ ദ്വാരം കണ്ടെത്തിയത്. പിന്നീട്, അന്റാര്‍ട്ടിക്കയെ മുഴുവന്‍ ഇത് ബാധിച്ചതായും താപനില ഉയരാന്‍ തുടങ്ങിയതായും നാസ കണ്ടെത്തിയിട്ടുണ്ട്.

Most read:ലോക പ്രഥമശുശ്രൂഷാ ദിനം; ജീവന്‍ രക്ഷിക്കാന്‍ പ്രഥമ ശുശ്രൂഷയുടെ പങ്ക്Most read:ലോക പ്രഥമശുശ്രൂഷാ ദിനം; ജീവന്‍ രക്ഷിക്കാന്‍ പ്രഥമ ശുശ്രൂഷയുടെ പങ്ക്

ഓസോണ്‍ കണ്ടെത്തിയത്

ഓസോണ്‍ കണ്ടെത്തിയത്

1913ല്‍ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞരായ ചാള്‍സ് ഫാബ്രിയും ഹെന്റി ബ്യൂസണും ചേര്‍ന്നാണ് ഓസോണ്‍ പാളി കണ്ടെത്തിയത്. സൂര്യന്റെ അള്‍ട്രാവയലറ്റ് പ്രകാശത്തിന്റെ 98% വരെ ആഗിരണം ചെയ്യാന്‍ ഓസോണ്‍ പാളിക്ക് കഴിയും. ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍ എന്നറിയപ്പെടുന്ന ചില പദാര്‍ത്ഥങ്ങള്‍ ഓസോണ്‍ പാളിക്ക് കേടുവരുത്തുന്നു. ഓസോണിനെ നശിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് അവസാനിപ്പിച്ചാല്‍ 2050 ഓടെ ഓസോണ്‍ പാളി വീണ്ടെടുക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

English summary

World Ozone Day 2022 Date, Theme, History and Significance in Malayalam

World Ozone Day is celebrated to spread awareness among people about the depletion of the Ozone Layer and measures to preserve it. Know about the date, history and importance of world ozone day.
Story first published: Thursday, September 15, 2022, 10:59 [IST]
X
Desktop Bottom Promotion