For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമുദ്രങ്ങള്‍ ഭൂമിയുടെ സമ്പത്ത്; ഇന്ന് ലോക സമുദ്ര ദിനം

|

ലോകജനതയുടെ ദൈനംദിന ജീവിതത്തില്‍ സമുദ്രങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമുദ്രങ്ങള്‍ നമ്മുടെ ഭൂമിയുടെ ശ്വാസകോശവും ജൈവമണ്ഡലത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്. മനുഷ്യ ജീവിതത്തില്‍ സമുദ്രങ്ങളുടെ പങ്ക് വിളിച്ചോതി എല്ലാ വര്‍ഷവും ജൂണ്‍ 8ന് ലോക സമുദ്ര ദിനം ആചരിക്കുന്നു. നമ്മുടെ ഭൂമിയുടെ ഒരു പ്രധാന ഭാഗമാണ് സമുദ്രങ്ങള്‍, കാരണം ഇത് നമ്മുടെ ജീവനും പരിസ്ഥിതിക്കുമൊക്കെ ഏറ്റവും അവിഭാജ്യ ഘടകമായ ജലം നല്‍കുന്നു. എന്നിരുന്നാലും, മനുഷ്യന്റെ പ്രവൃത്തികളും വ്യാവസായികവത്കരണവുമെല്ലാം സമുദ്രങ്ങളുടെ നാശത്തിന് കാരണമായിക്കൊണ്ടിരിക്കുകയാണ്.

Most read: ആകാശവിസ്മയം; 2021ലെ ആദ്യ സൂര്യഗ്രഹണം ഈ മാസംMost read: ആകാശവിസ്മയം; 2021ലെ ആദ്യ സൂര്യഗ്രഹണം ഈ മാസം

മലിനീകരണം, പാരിസ്ഥിതകമാറ്റം, മറ്റു ഘടകങ്ങള്‍ എന്നിവ കാരണം സമുദ്രങ്ങള്‍ ഇന്ന് ഏറെ പ്രതിസന്ധികള്‍ക്ക് നടുവിലാണ്. അതിനാല്‍, ലോകമെമ്പാടുമുള്ള സമുദ്രങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ലോക സമുദ്ര ദിനം ആചരിക്കുന്നു. ഈ ദിവസത്തിന്റെ ചരിത്രവും സന്ദേശവും അറിയാന്‍ ലേഖനം വായിക്കൂ.

ലോക സമുദ്ര ദിന ചരിത്രം

ലോക സമുദ്ര ദിന ചരിത്രം

1992 ല്‍ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് സമുദ്ര ദിനം എന്ന ആശയം ആദ്യമായി നിര്‍ദ്ദേശിച്ചത്. നമ്മുടെ ജീവിതത്തില്‍ ജലാശയത്തിന്റെ പങ്കിനെക്കുറിച്ചും അതിലൂടെയുള്ള നേട്ടങ്ങളെക്കുറിച്ചും അറിവ് നല്‍കുക മാത്രമല്ല, സുസ്ഥിര വികസനത്തിന്റെ ഭാഗമാക്കാന്‍ സമുദ്രങ്ങളെ എങ്ങനെ ഉപയോഗിക്കാനാകും എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതുമായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം. നമ്മുടെ സമുദ്രങ്ങള്‍, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്. 2008 ഡിസംബര്‍ 5 ന് യുഎന്‍ പൊതുസഭ ഈ ദിവസം അടയാളപ്പെടുത്തുന്നതിനുള്ള പ്രമേയം പാസാക്കി. അങ്ങനെ ഈ ദിനത്തെ ഔദ്യോഗികമായി അംഗീകരിച്ചു.

ലോക സമുദ്ര ദിനത്തിന്റെ പ്രാധാന്യം

ലോക സമുദ്ര ദിനത്തിന്റെ പ്രാധാന്യം

സമുദ്രങ്ങള്‍ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശമാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നതെന്ന് യുനെസ്‌കോ പറയുന്നു. മനുഷ്യരുടെ അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് സമുദ്രങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചും ഈ ദിവസം ബോധവല്‍ക്കരിക്കുന്നു. അതിനാല്‍, ലോകമെമ്പാടുമുള്ള സംഘടനകളും മറ്റും ഈ ദിനം ആഘോഷിക്കുന്നു.

Most read:ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനംMost read:ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

ലോക സമുദ്ര ദിനം സന്ദേശം

ലോക സമുദ്ര ദിനം സന്ദേശം

ഈ വര്‍ഷം ലോക സമുദ്ര ദിനത്തിന്റെ സന്ദേശം, 'സമുദ്രം: ജീവിതവും ഉപജീവനവും' എന്നതാണ്. പകര്‍ച്ചവ്യാധി കാരണം, ഇന്ന് എല്ലാ ആഘോഷങ്ങളും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്

സമുദ്രങ്ങളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

സമുദ്രങ്ങളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* മൂന്ന് ബില്യണ്‍ ആളുകള്‍ തങ്ങളുടെ ഉപജീവനത്തിനായി സമുദ്രത്തെ ആശ്രയിക്കുന്നു.

* ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും 50-80 ശതമാനം അടങ്ങിയിരിക്കുന്നത് സമുദ്രത്തിലാണ്.

* സമുദ്രത്തിന്റെ ഒരു ശതമാനം മാത്രമാണ് നിയമപരമായി സംരക്ഷിക്കപ്പെടുന്നത്.

* ഹാനികരമായ ആല്‍ഗകള്‍ സമുദ്രങ്ങളില്‍ ഉയര്‍ന്നുവരികയാണ്. അവ വന്‍തോതില്‍ മത്സ്യങ്ങളെ കൊല്ലുകയും വിഷവസ്തുക്കളാല്‍ സമുദ്രം മലിനമാക്കുകയും ചെയ്യും.

Most read:ലോക സൈക്കിള്‍ ദിനം ഇന്ന്; പ്രാധാന്യവും സന്ദേശവുംMost read:ലോക സൈക്കിള്‍ ദിനം ഇന്ന്; പ്രാധാന്യവും സന്ദേശവും

സമുദ്രങ്ങളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

സമുദ്രങ്ങളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

* വലിയ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സംഭരിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാന്‍ സമുദ്രങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ അലിഞ്ഞുചേര്‍ന്ന കാര്‍ബണിന്റെ അളവ് സമുദ്രജലത്തെ കൂടുതല്‍ അസിഡിറ്റി ആക്കുന്നു.

* നമ്മള്‍ ശ്വസിക്കുന്ന ഓക്‌സിജന്റെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് സമുദ്രങ്ങളാണ്.

* ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള ഘടനയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. 2,600 കിലോമീറ്റര്‍ നീളമുള്ള ഇത് ചന്ദ്രനില്‍ നിന്ന് വരെ കാണാന്‍ കഴിയും.

* ലോകത്തിലെ സമുദ്രങ്ങളുടെ അഞ്ച് ശതമാനം മാത്രമേ ഇതുവരെ പര്യവേക്ഷണം ചെയ്തിട്ടുള്ളൂ. സമുദ്രങ്ങളെക്കുറിച്ച് ഇനിയും വളരെയധികം കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

* വേള്‍ഡ് രജിസ്റ്റര്‍ ഓഫ് മറൈന്‍ സ്പീഷീസ് (WoRMS) പ്രകാരം, നിലവില്‍ കുറഞ്ഞത് 236,878 തരം സമുദ്ര ജീവികളുണ്ട്.

* അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും നടക്കുന്നത് സമുദ്രങ്ങളിലാണ്.

സമുദ്ര ദിനം ആശംസകള്‍

സമുദ്ര ദിനം ആശംസകള്‍

* വിശ്വാസം എന്നത്, ഒരു തോട് ഉണ്ടെങ്കില്‍ ഒരു സമുദ്രവുമുണ്ടെന്ന് നിങ്ങള്‍ മനസിലാക്കുന്നതാണ് - വില്ല്യം ആര്‍തര്‍ വാര്‍ഡ്

* 'വെള്ളമില്ലാതെ ജീവിതമില്ല, നീലയും പച്ചയും ഇല്ല.' - സില്‍വിയ പ്ലാത്ത്

* 'നിങ്ങള്‍ സമുദ്രത്തെ സ്‌നേഹിക്കും. നിങ്ങള്‍ എത്ര ചെറുതാണെന്ന് അത് മനസിലാക്കി നല്‍കുന്നു. എന്നാല്‍, മോശമായ രീതിയിലല്ല. മറിച്ച്, മറ്റേതെങ്കിലും വലുതിന്റെ ഭാഗമാണ് നിങ്ങളെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു.' - ലോറന്‍ മിറക്കിള്‍

English summary

World Ocean Day 2021: Significance, History, Theme and Quotes in Malayalam

World Ocean Day is celebrated on June 8. Read on the significance, history and theme of the day in malayalam.
X
Desktop Bottom Promotion