For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവന്‍ കാര്‍ന്നെടുക്കുന്ന വിഷപ്പുക; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

|

കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുള്‍പ്പെടെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളുടെയും കാരണക്കാരനാണ് പുകയില. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 1.35 ദശലക്ഷം ആളുകള്‍ പുകയില ഉപയോഗം കാരണം മരിക്കുന്നു. ഇന്ത്യയിലെ മരണത്തിന്റെയും രോഗത്തിന്റെയും പ്രധാന കാരണങ്ങളിലൊന്നാണ് പുകയില. ലോകത്തിലെ രണ്ടാമത്തെ വലിയ പുകയില ഉപഭോക്താവും നിര്‍മ്മാതാവും കൂടിയാണ് ഇന്ത്യ.

Most read: ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്Most read: ഉയരത്തില്‍ നിന്ന് വീഴുന്നതായി സ്വപ്‌നം കണ്ടിട്ടുണ്ടോ? അതിനര്‍ത്ഥം ഇതാണ്

പുകവലി തങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് പൂര്‍ണ്ണമായി അറിഞ്ഞിട്ടും ആളുകള്‍ ഈ ആസക്തി തുടരുന്നു. പുകയില ഉപഭോഗം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനി എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. ഈ ദിനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കൂ.

ലോക പുകയില വിരുദ്ധ ദിനം 2022

ലോക പുകയില വിരുദ്ധ ദിനം 2022

പുകയില ഉപഭോഗം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. പുകയില ഉപഭോഗം മൂലം ലോകത്താകമാനം പ്രതിവര്‍ഷം 80 ലക്ഷത്തിലധികം ആളുകള്‍ മരിക്കുന്നു. മനുഷ്യനഷ്ടം കൂടാതെ, പുകയില ഉപഭോഗം പരിസ്ഥിതിയെയും നശിപ്പിക്കുന്നു. 2030-ഓടെ യുഎന്‍ അംഗീകരിച്ച സുസ്ഥിര വികസന അജണ്ട കൈവരിക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഘടകങ്ങളിലൊന്നാണ് പുകയില ഉപഭോഗം. ലോകത്ത് 2030ഓടെ പുകയില സംബന്ധമായ മരണങ്ങള്‍ മൂന്നിലൊന്നായി കുറയ്ക്കാന്‍ യു.എന്‍ ലക്ഷ്യമിടുന്നു.

പുകയില വിരുദ്ധ ദിനം 2022 സന്ദേശം

പുകയില വിരുദ്ധ ദിനം 2022 സന്ദേശം

1987 മെയ് 31 നാണ് ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കാന്‍ WHO അംഗരാജ്യങ്ങള്‍ ആദ്യമായി സമ്മതിച്ചത്. അതിനുശേഷം, ഈ ദിനം ഓരോ വര്‍ഷവും പ്രസക്തമായ വ്യത്യസ്ത സന്ദേശങ്ങള്‍ ഉപയോഗിച്ച് ആചരിക്കുന്നു. ഈ വര്‍ഷത്തെ പ്രമേയം 'പരിസ്ഥിതി സംരക്ഷിക്കുക' എന്നതാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, പരിസ്ഥിതിയില്‍ പുകയില വ്യവസായത്തിന്റെ ദോഷകരമായ ആഘാതം വളരെ വലുതാണ്, മാത്രമല്ല നമ്മുടെ ഗ്രഹത്തിന്റെ ഇതിനകം തന്നെ ദുര്‍ലഭമായ വിഭവങ്ങളിലേക്കും ദുര്‍ബലമായ ആവാസവ്യവസ്ഥകളിലേക്കും പുകയില അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നു.

Most read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:2022 ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

ആരോഗ്യ പരിപാടികള്‍

ആരോഗ്യ പരിപാടികള്‍

എല്ലാ വര്‍ഷവും, ലോകാരോഗ്യ സംഘടന പുകയില ഉപയോഗം തടയുന്നതിനുള്ള അവരുടെ ശ്രമങ്ങള്‍ക്കും സംഭാവനകള്‍ക്കും സര്‍ക്കാരുകളെയും സംഘടനകളെയും വ്യക്തികളെയും ആദരിക്കുന്നു. ഈ വര്‍ഷം, ലോക പുകയില വിരുദ്ധ ദിന അവാര്‍ഡ്-2022 നായി WHO തിരഞ്ഞെടുത്തിരിക്കുന്നത് ജാര്‍ഖണ്ഡിനെയാണ്. പുകയില ഉപഭോഗത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഇന്ത്യ ഒരു ദേശീയ പുകയില നിയന്ത്രണ പരിപാടി നടത്തിവരുന്നു. രാജ്യത്തെ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്ന നയങ്ങളും സംരംഭങ്ങളും രൂപീകരിക്കാനും ഇത് സഹായിക്കുന്നു. ഈ പരിപാടി 2012ല്‍ ജാര്‍ഖണ്ഡിലേക്കും വ്യാപിപ്പിച്ചു.

ആരോഗ്യ പ്രത്യാഘാതങ്ങള്‍

ആരോഗ്യ പ്രത്യാഘാതങ്ങള്‍

ഒരു വ്യക്തി വികസിപ്പിച്ചേക്കാവുന്ന ഏറ്റവും മോശമായ ശീലങ്ങളില്‍ ഒന്ന് പുകവലിയാണ്. ആളുകള്‍ ഇതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാണെങ്കിലും, ആയിരക്കണക്കിന് ആളുകള്‍ ദിവസവും പുകവലിക്കാന്‍ തുടങ്ങുന്നു. ചുമയും തൊണ്ടയിലെ അസ്വസ്ഥതയും പുകവലിയുടെ ആദ്യ ലക്ഷണങ്ങളാണ്. തുടര്‍ന്ന് വായ്‌നാറ്റവും വരാം.പുകവലി മൂലം ഹൃദ്രോഗം, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക്, പലതരം അര്‍ബുദങ്ങള്‍ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ കാലക്രമേണ വികസിച്ചേക്കാം. പുകയില ഉപഭോഗം ശ്വാസകോശ അര്‍ബുദത്തിലേക്ക് നയിച്ചേക്കാം. ശ്വാസകോശ അര്‍ബുദം കണ്ടെത്തിയ 80 മുതല്‍ 90 ശതമാനം ആളുകള്‍ക്കും പുകവലിക്കുന്ന ശീലമുണ്ട്.

Most read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളുംMost read:ജൂണ്‍ മാസത്തിലെ പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും

പുകവലി ഉപേക്ഷിക്കാന്‍ ചില നുറുങ്ങുകള്‍

പുകവലി ഉപേക്ഷിക്കാന്‍ ചില നുറുങ്ങുകള്‍

പാല്‍ കുടിക്കുക

പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ പാല്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഒരാള്‍ ദിവസവും കുറഞ്ഞത് രണ്ട് കപ്പ് പാലെങ്കിലും കഴിക്കണം. പുകവലിക്കാനുള്ള ആഗ്രഹം ഉള്ളപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഒരു കപ്പ് പാല്‍ കുടിക്കാം. നിങ്ങള്‍ക്ക് സാധാരണ പാല്‍ ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ക്ക് ഇത് കുറച്ച് പഴങ്ങളുമായി ചേര്‍ത്ത് കഴിക്കാം. അതിനായി ലസ്സിയും കഴിക്കാം. ഈ പാനീയങ്ങള്‍ നിങ്ങളുടെ പുകവലിക്കാനുള്ള ആഗ്രഹം കുറയ്ക്കുക മാത്രമല്ല നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്തുകയും ചെയ്യും.

റെയിന്‍ബോ ഡയറ്റ്

റെയിന്‍ബോ ഡയറ്റ്

നിങ്ങളുടെ ശരീരത്തില്‍ നിന്ന് കൂടുതല്‍ വിഷവസ്തുക്കള്‍ നീക്കം ചെയ്യപ്പെടുമ്പോള്‍, പുകവലിക്കാനുള്ള നിങ്ങളുടെ ആസക്തിയെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ഒരു റെയിന്‍ബോ ഡയറ്റ് ശീലിക്കുക. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന കരോട്ടിനോയിഡുകള്‍, എലാജിക് ആസിഡ്, റെസ്വെറാട്രോള്‍, ഫ്‌ലേവനോയിഡുകള്‍ തുടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവ ഈ ഡയറ്റില്‍ അടങ്ങിയിട്ടുണ്ട്.

Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌Most read:ചാണക്യനീതി: കഷ്ടതകള്‍ മാത്രം ഫലം, ഈ സ്ഥലങ്ങളില്‍ ഒരിക്കലും താമസിക്കരുത്‌

സമയം ചെലവഴിക്കുക

സമയം ചെലവഴിക്കുക

നിങ്ങള്‍ നിരന്തരം ജോലിയില്‍ മുഴുകിയിരിക്കുകയോ എന്തെങ്കിലും ചെയ്യുന്ന തിരക്കില്‍ ഏര്‍പ്പെടുകയോ ആണെങ്കില്‍, നിങ്ങള്‍ക്ക് പുകവലിക്കാനുള്ള ആഗ്രഹം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നിങ്ങള്‍ നിരന്തരം ജോലിയില്‍ മുഴുകിയിരിക്കുകയാണെങ്കില്‍, പുകവലിയെക്കുറിച്ചുള്ള ചിന്ത പോലും നിങ്ങള്‍ക്ക് വരില്ല.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

നമ്മുടെ ശരീരത്തിന് വലിയ അളവില്‍ വെള്ളം ആവശ്യമാണ്. ഇത് നമ്മെ ജലാംശം നിലനിര്‍ത്തുകയും ദഹനം വര്‍ദ്ധിപ്പിക്കുകയും മാത്രമല്ല പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ വെള്ളം സഹായിക്കുന്നു. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിച്ച് സ്വയം ജലാംശം നിലനിര്‍ത്തുക.

Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍Most read:ഫെങ് ഷൂയി പ്രകാരം ഭാഗ്യവും സമ്പത്തും വരുത്താന്‍ വീട്ടില്‍ വളര്‍ത്തേണ്ട ചെടികള്‍

പഴങ്ങള്‍ കഴിക്കുക

പഴങ്ങള്‍ കഴിക്കുക

നിങ്ങള്‍ക്ക് പുകവലിക്കാന്‍ തോന്നുമ്പോള്‍ പൈനാപ്പിള്‍, മുന്തിരി, കാരറ്റ്, കുക്കുമ്പര്‍ അല്ലെങ്കില്‍ സെലറി എന്നിവ പോലുള്ള പഴങ്ങള്‍ കഴിക്കുക. ഈ സമയത്ത്, നിങ്ങള്‍ കാപ്പിയും മദ്യവും ഒഴിവാക്കണം, കാരണം ഇത് നിങ്ങളെ പുകവലിക്കാനുള്ള ആസക്തിക്ക് കൂടുതല്‍ ഇടയാക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

English summary

World No Tobacco Day 2022: History, Significance And Importance of The Day in Malayalam

World No Tobacco Day is observed on May 31 to raise awareness about the damage caused by consuming tobacco. Here is what you need to know about this day.
Story first published: Tuesday, May 31, 2022, 9:16 [IST]
X
Desktop Bottom Promotion