For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെപ്പറ്റൈറ്റിസ് ദിനം 2022: കരളിനെ തളര്‍ത്തുന്ന മാരക രോഗം

|

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏകദേശം 354 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുമായി ജീവിക്കുന്നു. ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് വൈറസിന് അഞ്ച് പ്രാഥമിക ഘടകങ്ങളുണ്ട്. അവ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അറിയപ്പെടുന്നു.

Most read: കരള്‍ കേടായാല്‍ വരും ഹെപ്പറ്റൈറ്റിസ് എ; അപകടം തടയാന്‍ കരുതല്‍Most read: കരള്‍ കേടായാല്‍ വരും ഹെപ്പറ്റൈറ്റിസ് എ; അപകടം തടയാന്‍ കരുതല്‍

അവയെല്ലാം കരള്‍ രോഗത്തിന് കാരണമാകുന്നവയാണ്. എന്നാല്‍ ഓരോന്നിന്റേയും ഉത്ഭവം, സംക്രമണം, തീവ്രത എന്നിവയില്‍ ചില വ്യത്യാസങ്ങളുണ്ട്. ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും ഇവിടെ വായിച്ചറിയാം. ഒപ്പം അതിനെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങളും നമുക്ക് നോക്കാം.

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ചരിത്രം

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ചരിത്രം

ലോകത്തെ ഹെപ്പറ്റൈറ്റിസ് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ കാമ്പയിന്‍ ആരംഭിച്ചത്. 2007ല്‍ വേള്‍ഡ് ഹെപ്പറ്റൈറ്റിസ് അലയന്‍സ് സ്ഥാപിതമായി. 2008ല്‍ ആദ്യമായി ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിച്ചു. 1967ല്‍ അമേരിക്കന്‍ ഫിസിഷ്യന്‍ ബറൂക്ക് സാമുവല്‍ ബ്ലംബെര്‍ഗ് ആദ്യമായി ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടുപിടിച്ചു. ഹെപ്പറ്റൈറ്റിസ് ബി കണ്ടുപിടിക്കാനായി പരിശോധനയും വാക്‌സിനേഷനും അദ്ദേഹം കണ്ടുപിടിച്ചു. നോബല്‍ സമ്മാന ജേതാവായ അദ്ദേഹത്തെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തു.

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രാധാന്യം

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രാധാന്യം

ഹെപ്പറ്റൈറ്റിസിന്റെ വിവിധ രൂപങ്ങളെക്കുറിച്ചും അവ എങ്ങനെ പകരുന്നു എന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെയും അനുബന്ധ രോഗങ്ങളുടെയും കണ്ടെത്തല്‍, പ്രതിരോധം എന്നിവയ്ക്കും ഈ ദിനം ലക്ഷ്യമിടുന്നു. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം. ഒരു കൂട്ടായ ആഗോള ഹെപ്പറ്റൈറ്റിസ് പ്രവര്‍ത്തന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനും ഈ ദിനം സന്ദേശമുയര്‍ത്തുന്നു.

Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളുംMost read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും

ലോക ഹെപ്പറ്റൈറ്റിസ് ദിനം 2022 സന്ദേശം

ലോക ഹെപ്പറ്റൈറ്റിസ് ദിനം 2022 സന്ദേശം

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം, 'ഹെപ്പറ്റൈറ്റിസ് പരിചരണം നിങ്ങളിലേക്ക് അടുപ്പിക്കുക' എന്നതാണ്. ഹെപ്പറ്റൈറ്റിസ് പരിചരണം കൂടുതല്‍ പ്രാപ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ പ്രമേയത്തിന്റെ ആശയം.

ഹെപ്പറ്റൈറ്റിസ് തടയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹെപ്പറ്റൈറ്റിസ് തടയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പതിവായി പരിശോധന നടത്തുക

നിങ്ങള്‍ വളരെ ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളാണെങ്കില്‍, അടിക്കടി നിങ്ങള്‍ക്ക് അസുഖം വരികയാണെങ്കില്‍ നിങ്ങള്‍ ഉടനെതന്നെ ഹെപ്പറ്റൈറ്റിസ് പരിശോധനയ്ക്ക് വിധേയരാകുക.

Most read:ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളുംMost read:ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളും

വാക്‌സിനേഷന്‍ എടുക്കുക

വാക്‌സിനേഷന്‍ എടുക്കുക

ശരിയായ സമയത്ത് വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ സാധിക്കും. 18 വയസ്സിന് മുമ്പ് കുത്തിവയ്പ് എടുക്കാത്ത മുതിര്‍ന്നവര്‍ക്കും ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്കെതിരെ വാക്സിനേഷന്‍ എടുക്കാവുന്നതാണ്.

നല്ല ശുചിത്വം പാലിക്കുക

നല്ല ശുചിത്വം പാലിക്കുക

ഹെപ്പറ്റൈറ്റിസ് രോഗത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് നിങ്ങള്‍ എല്ലായ്‌പ്പോഴും നല്ല ശുചിത്വം പാലിക്കേണ്ടതുണ്ട്. ടൂത്ത് ബ്രഷുകള്‍, റേസറുകള്‍, സൂചികള്‍ എന്നിവ ആരുമായും പങ്കിടരുത്. നിങ്ങള്‍ ടോയ്ലറ്റില്‍ പോകുമ്പോഴെല്ലാം കൈ കഴുകുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ശുദ്ധവും തിളപ്പിച്ചാറ്റിയതുമായ വെള്ളം കുടിക്കുക.

സുരക്ഷിതമായ ലൈംഗികത

സുരക്ഷിതമായ ലൈംഗികത

യോനിയിലെ സ്രവങ്ങള്‍, ഉമിനീര്‍, ശുക്ലം എന്നിവയില്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതും ശരിയായ സംരക്ഷണം ഉപയോഗിക്കുന്നതും വൈറല്‍ ഹെപ്പറ്റൈറ്റിസ് തടയാന്‍ പ്രധാനമാണ്.

Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?Most read:വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?

English summary

World Hepatitis Day 2022 Date Theme History And Significance in Malayalam

World Hepatitis Day is observed to spread awareness about the various forms of hepatitis and how they get transmitted. Read on to know more about this day.
Story first published: Thursday, July 28, 2022, 11:09 [IST]
X
Desktop Bottom Promotion