For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിസ്ഥിതി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ സന്ദേശങ്ങള്‍

|

ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍, വെള്ളപ്പൊക്കം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കിടയില്‍ ലോകം കോവിഡ് മഹാമാരിയെക്കൂടി നേരിടുന്ന കാലത്ത് ഏവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലായി മറ്റൊരു പരിസ്ഥിതി ദിനം കൂടി. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരമായ ജീവിതത്തിലും എല്ലാവരുടേയും സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്നതിനായി ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. സാധ്യമായ ഏറ്റവും ചെറിയ വഴികളിലൂടെ പോലും പാരിസ്ഥിതികതയെ പിന്തുണയ്ക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്.

Most read: നല്ലൊരു നാളേയ്ക്കായി ഉറപ്പാക്കാം പരിസ്ഥിതി സംരക്ഷണം

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ലോക പരിസ്ഥിതി ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാവുന്ന മികച്ച ചില സന്ദേശങ്ങള്‍ ഇതാ. ഇവ നിങ്ങള്‍ക്ക് വാട്‌സാപ്പ് വഴിയോ ഫേസ്ബുക്ക് വഴിയോ മെസേജുകളായി അയക്കാവുന്നതാണ്.

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

ഈ ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടത്രയുണ്ട്. ആര്‍ത്തിക്ക് വേണ്ടത്ര ഇല്ലതന്നെ - ഗാന്ധിജി

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

സുന്ദരിയായ വധുവിനെപ്പോലെയാണ് ഭൂമി, അവളുടെ സൗന്ദര്യം ഉയര്‍ത്താന്‍ മനുഷ്യനിര്‍മിത ആഭരണങ്ങള്‍ ആവശ്യമില്ല. - ഖലീല്‍ ജിബ്രാന്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

നമുക്കെല്ലാവര്‍ക്കും പൊതുവായുള്ള ഒന്നേയൊന്ന് ഭൂമിയാണ് - വെന്‍ഡല്‍ ബെറി

Most read:ലോക സൈക്കിള്‍ ദിനം ഇന്ന്; പ്രാധാന്യവും സന്ദേശവും

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

മാറ്റമില്ലാതെ പുരോഗതി അസാധ്യമാണ്, മനസ്സ് മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഒന്നും മാറ്റാന്‍ കഴിയില്ല - ജോര്‍ജ് ബെര്‍ണാഡ് ഷാ

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ഒരുവന്‍ തന്നെ കൂടാതെ തന്റെ സഹജീവികളെയും സ്‌നേഹിക്കുന്നു - തോമസ് ഫുള്ളര്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിലൊന്നാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ക്കപ്പെടാന്‍ പാടില്ല എന്നത് - ലിയോ ടോള്‍സ്റ്റോയ്

Most read:ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പ്രകൃതിയിലാണ് നമ്മള്‍ എല്ലാവരും കണ്ടുമുട്ടുന്നത്, അവിടെ നമുക്കെല്ലാവര്‍ക്കും സാമ്യമായ താല്‍പ്പര്യമുണ്ട്, നാമെല്ലാവരും പങ്കിടുന്ന ഒരേയൊരു കാര്യമാണിത് - ലേഡി ബേര്‍ഡ് ജോണ്‍സണ്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പ്രകൃതി നമുക്കായി ദിവസവും ചിത്രങ്ങള്‍ വരയ്ക്കുന്നു, അനന്ത സൗന്ദര്യത്തിന്റെ ചിത്രങ്ങള്‍ - ജോണ്‍ റസ്‌കിന്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

സംഗീതത്തെയും കലയെയും പോലെ, പ്രകൃതിയുടെ സ്‌നേഹം എന്നത് രാഷ്ട്രീയമോ സാമൂഹികമോ ആയ അതിരുകള്‍ മറികടക്കാന്‍ കഴിയുന്ന ഒരു പൊതു ഭാഷയാണ് - ജിമ്മി കാര്‍ട്ടര്‍

Most read:ഒഴുകട്ടെ പാലിന്റെ മേന്‍മ ലോകമെങ്ങും; ഇന്ന് ലോക ക്ഷീര ദിനം

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

പരിസ്ഥിതി ദിന സന്ദേശങ്ങള്‍

മണ്ണ് നശിപ്പിക്കുന്ന ഒരു രാഷ്ട്രം സ്വയം നശിപ്പിക്കുന്നു. വനങ്ങള്‍ നമ്മുടെ ദേശത്തിന്റെ ശ്വാസകോശമാണ്, വായു ശുദ്ധീകരിക്കുകയും ജനങ്ങള്‍ക്ക് പുതിയ ശക്തി നല്‍കുകയും ചെയ്യുന്നു - ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്വെല്‍റ്റ്

English summary

World Environment Day 2021 Wishes, Slogans, Quotes, WhatsApp and Facebook status messages in Malayalam

Here are some Wishes, quotes, SMS, WhatsApp Messages, and Facebook status and slogans which you can send to your friends and family on world environment day.
X