For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലൊരു നാളേയ്ക്കായി ഉറപ്പാക്കാം പരിസ്ഥിതി സംരക്ഷണം

|

നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. ആവാസവ്യവസ്ഥകള്‍ക്ക് ഏറെ കരുതല്‍ നല്‍കേണ്ട കാലത്താണ് നാമിന്ന് ജീവിക്കുന്നത്. കാരണം, ധാരാളം പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭൂമി ഇന്ന്. വെള്ളപ്പൊക്കം, പേമാരി, ചൂട്, ഭൂകമ്പങ്ങള്‍, ഹിമതാപം, മലിനീകരണം എന്നിവ പ്രവചനാതീതമായി ഈ ലോകത്തിന്റെ പല ഭാഗങ്ങളില്‍ സംഭവിക്കുന്നു. ഇവയെല്ലാം വളരെ വലിയ തോതില്‍ ജനജീവിതത്തെയും ബാധിക്കുന്നു.

Most read: ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read: ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം എന്തെന്നും ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം എന്തൊണെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

പരിസ്ഥിതി ദിനം തുടക്കം

പരിസ്ഥിതി ദിനം തുടക്കം

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

2021 പരിസ്ഥിതി ദിന സന്ദേശം

2021 പരിസ്ഥിതി ദിന സന്ദേശം

പ്രകൃതിയെ സുരക്ഷിതമാക്കണമെന്ന് നമ്മില്‍ ഓരോരുത്തര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലായി ഈ ദിവസം നിലകൊള്ളുന്നു. ഓരോ വര്‍ഷവും ഒരോ സന്ദേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. 'പരിസ്ഥിതി പുനസ്ഥാപനം' എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം. ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പരിസ്ഥിതി പുനസ്ഥാപനത്തെക്കുറിച്ചുള്ള യുഎന്‍ ദശക പ്രഖ്യാപനത്തിനും ഈ വേദി സാക്ഷിയാകും.

Most read:സത്യസന്ധരും സാഹസികരും; ജൂണില്‍ ജനിച്ചവര്‍ക്ക് പ്രത്യേകതയുണ്ട്Most read:സത്യസന്ധരും സാഹസികരും; ജൂണില്‍ ജനിച്ചവര്‍ക്ക് പ്രത്യേകതയുണ്ട്

എന്താണ് പരിസ്ഥിതി പുനസ്ഥാപനം

എന്താണ് പരിസ്ഥിതി പുനസ്ഥാപനം

നമ്മള്‍ പലപ്പോഴും ആവാസവ്യവസ്ഥയെക്കുറിച്ചും പുനസ്ഥാപനത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്നാല്‍ ഇത് എന്താണ് സൂചിപ്പിക്കുന്നതെന്നും എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഒരു വ്യക്തിക്ക് എന്ത് ചെയ്യാനാകുമെന്നും അറിയാമോ? നശിപ്പിക്കപ്പെടുകയോ നാശത്തിലേക്ക് നീങ്ങുകയോ ചെയ്യുന്ന ആവാസവ്യവസ്ഥയുടെ വീണ്ടെടുക്കലിനെ സഹായിക്കുന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ദുര്‍ബലമായതോ ദുര്‍ബലാവസ്ഥിയിലോ ആയ ആവാസവ്യവസ്ഥയുടെ സംരക്ഷണവും ഇതില്‍ ഉള്‍പ്പെടുന്നു. ആവാസവ്യവസ്ഥയെ പല തരത്തില്‍ പുനസ്ഥാപിക്കാന്‍ കഴിയും. പരിസ്ഥിതിയെ പരിപാലിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ മാര്‍ഗങ്ങളില്‍ ഒന്നാണ് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നത്.

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയുടെ അടിസ്ഥാനമായ ജൈവവൈവിധ്യവും മനുഷ്യരുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ജൈവവൈവിധ്യത്തിന് ഒരു പ്രധാന പങ്കുണ്ട്. ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ മനുഷ്യരില്‍ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് കാരണമാകാതിരിക്കുകയും നല്ലൊരു ജീവിതം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ഒറ്റക്കെട്ടായി കൈകോര്‍ക്കാം

ഒറ്റക്കെട്ടായി കൈകോര്‍ക്കാം

കാലാകാലങ്ങളില്‍ പ്രകൃതി സ്വയം പുനരുജ്ജീവിപ്പിക്കുന്നു. എന്നാല്‍ ഇത് സാധ്യമാകുന്നത് മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമാണ്. നാം ശ്വസിക്കുന്ന വായു, നമ്മള്‍ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, നമ്മള്‍ താമസിക്കുന്ന ആവാസ വ്യവസ്ഥ എന്നിവയെല്ലാം പരിസ്ഥിതി നമുക്ക് നല്‍കിയിട്ടുണ്ട്. പ്രകൃതി നമുക്ക് മനോഹരമായ പലതും നല്‍കിയിട്ടുണ്ട്. അതിനാല്‍, അവയെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണ്. എന്നാല്‍ പലപ്പോഴും പരിസ്ഥിതിയെ മനസ്സിലാക്കുന്നതില്‍ മനുഷ്യര്‍ പരാജയപ്പെടുന്നു. എല്ലായ്പ്പോഴും ആഗോളവത്കരണത്തിനു പുറകേയാണ് മനുഷ്യര്‍ സഞ്ചരിക്കുന്നത്. വനനശീകരണം, ആവാസവ്യവസ്ഥയുടെ കയ്യേറ്റം, മൃഗങ്ങളെ വേട്ടയാടല്‍ എന്നിവയാണ് പരിസ്ഥിതിയോടുള്ള മനുഷ്യന്റെ ചെയ്തികളുടെ ചില ഉദാഹരണങ്ങള്‍. പരിസ്ഥിതിയെ എല്ലായ്പ്പോഴും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സുസ്ഥിര ലക്ഷ്യങ്ങള്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ ലക്ഷ്യങ്ങള്‍ക്ക് ഒരു ദിവസം മാത്രം പോരാ, ഒരു ആയുസ്സ് മുഴുവന്‍ പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന വലിയ ലക്ഷ്യമുണ്ട്.

English summary

World Environment Day 2021 Date, Theme, History and Significance in malayalam

On June 5 every year, the World Environment Day is observed. Know all about the theme and importance this year.
X
Desktop Bottom Promotion