Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ലോക പരിസ്ഥിതി ദിനം: ജീവിക്കാം പ്രകൃതിയെ അറിഞ്ഞ്
ലോക പരിസ്ഥിതി ദിനത്തില്‍ മാത്രം പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയോടടുത്ത് നില്ക്കുന്ന കവിതകളും സന്ദേശങ്ങളും പങ്കു വെച്ചു കൊണ്ടും ആണ് ഇന്നത്തെ പല പ്രകൃതി ദിനങ്ങളും പലരും ആഘോഷിക്കുന്നത്. എന്നാല്‍ പരിസ്ഥിതിക്ക് വേണ്ടി ജീവിച്ച് നമ്മുടെ ഭൂമി മലിനമാക്കാതെ ജീവിക്കുന്ന മറ്റൊരു കൂട്ടം ആളുകളും നമുക്ക് ചുറ്റും ഉണ്ട് എന്നുള്ളത് തന്നെയാണ് അറിഞ്ഞിരിക്കേണ്ടതും. എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്. ഐക്യ രാഷ്ട്രസഭ അസംബ്ലി 1972 മുതലാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്.

കാടും മലയും കുന്നും എല്ലാം സംരക്ഷിക്കേണ്ട ബാധ്യത നമ്മുടെയെല്ലാം കടമയാണ് എന്ന ചിന്ത നാം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം. ഭൂമിക്കെതിരേയുള്ള കൈയ്യേറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി നാം വളരെയധികം പ്രയത്നിക്കേണ്ടതായുണ്ട്. ഇന്നത്തെ അവസ്ഥയിലാണ് നാം മുന്നോട്ട് പോവുന്നത് എന്നുണ്ടെങ്കില്‍ 2050 ആവുന്നതോടെ ഭൂമിയിലെ ജനസംഖ്യ 960 കോടിയാവും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥ തുടരുകയാണെങ്കില്‍ മനുഷ്യര്‍ക്ക് ജീവിക്കാന്‍ നാം മറ്റൊരു ഭൂമി കൂടി കണ്ടു പിടിക്കേണ്ട അവസ്ഥ വരുന്നുണ്ട്.

നമ്മുടെ ജീവിതത്തില്‍ ഓരോ മാറ്റവും പ്രകൃതിയോട് അടുത്താണ് ഉണ്ടാവുന്നത്. പ്രകൃതിവിഭവങ്ങളുടെ പരിപാലനം കൃത്യമല്ലെങ്കില്‍ ജീവിത്തതില്‍ വളരെയധികം പ്രതിസന്ധികള്‍ നാം ഓരോരുത്തരും അനുഭവിക്കേണ്ടതായി വരുന്നുണ്ട്. സുനാമിയും പ്രളയവും ഭൂമികുലുക്കവും എല്ലാം നാം പ്രകൃതിയോട് ചെയ്യുന്ന ദ്രോഹങ്ങളാണ്. ഇതിലെല്ലാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ നാം ഒരിക്കലും പ്രകൃതിയെ ചൂഷണം ചെയ്യരുത് എന്നുള്ളത് തന്നെയാണ്. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നമുക്ക് ചെയ്യാവുന്ന ചില നല്ല കാര്യങ്ങളുണ്ട്. ഒരിക്കലും നമ്മുടെ അമ്മയായ ഭൂമിയോട് നാം ഒരു തരത്തിലും ദ്രോഹങ്ങള്‍ ചെയ്യരുത്. ഇന്നല്ലെങ്കില്‍ നാളം നമുക്ക് ബാക്കിയുള്ളത് നമ്മുടെ ഭൂമി മാത്രമാണ് എന്ന ചിന്ത നാം ഓരോരുത്തരിലും ഉണ്ടായിരിക്കണം.

ദിവസവും പരിസ്ഥിതിക്ക് മലിനീകരണം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിന്േയും ക്ലോറോഫ്ളൂറോ കാര്ബണുകളുടേയും മറ്റ് വിഷവാതകങ്ങളുടേയും അളവ് കൂടിക്കൊണ്ടിരിക്കുന്ന സമയമാണ് എന്ന് നമുക്കെല്ലാം അറിയാം. ഇത് പലപ്പോഴും ഓസോണ്‍ പാളിക്ക് വിള്ളലുണ്ടടാക്കുകയും ആഗോള താപനത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ട് തന്നെ നമ്മളെക്കൊണ്ട് കഴിയുന്ന രീതിയില്‍ മരവും കാടുകളും സംരക്ഷിക്കുകുയും മരങ്ങള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് അനിവാര്യമാണ് എന്നത് ഓര്‍ത്തിരിക്കേണ്ട കാര്യമാണ്. ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക് നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുമിച്ച് കൈകോര്‍ക്കാം. ഭൂമിക്ക് ചരമഗീതം പാടുന്നതിനല്ല വസന്ത ഗീതം പാടുന്നതിനാണ് നാം ഒരുമിച്ച് നില്‍ക്കേണ്ടത്.

ഭൂമി ഒരു സുന്ദരിയായ വധുവിനെപ്പോലെയാണ്, അവളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് മനുഷ്യനിർമിത ആഭരണങ്ങളൊന്നും ആവശ്യമില്ല
"നമ്മുടെ ഗ്രഹത്തിന് ഏറ്റവും വലിയ ഭീഷണി മറ്റാരെങ്കിലും സംരക്ഷിക്കുമെന്ന വിശ്വാസമാണ്"

പ്രകൃതി നമുക്കായി പെയിന്റിംഗ് ചെയ്യുന്നു, ദിവസം തോറും, അനന്ത സൗന്ദര്യത്തിന്റെ ചിത്രങ്ങൾ

പൊരുതാം കാടിനും ജീവനും വേണ്ടി വന്യജീവി വ്യാപാരത്തോടും സന്ധിയില്ലാതെ
ചെയ്ത് പോയ തെറ്റുകള്‍ക്ക് പ്രകൃതിയോട് കണ്ണീര് കൊണ്ട് മാപ്പപേക്ഷിക്കാം
ജീവിക്കാം, പ്രകൃതിയെ നോവിക്കാതെ, എന്നെന്നും കാത്തിടാം കണ്ണു പോലെ

'ഇപ്പോള്‍ നമ്മുടെ ഭൂമി മരുഭൂമി, വന്യമൃഗങ്ങളുടെ അഭാവം ശ്മശാനത്തേക്കാള്‍ അപകടമാണ്



Click it and Unblock the Notifications
