Just In
- 2 hrs ago
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- 15 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 1 day ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 1 day ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
Don't Miss
- News
മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം: ഭര്‍ത്താവിന്റെ കണ്മുന്നില് കാറിടിച്ച് നഴ്സ് മരിച്ചു
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Movies
'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്നത് കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
ലോക ഭൗമ ദിനം: ഭൂമിയെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍
നാം ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ന് ലോക ഭൗമ ദിനം ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള പിന്തുണ പ്രകടിപ്പിക്കുന്നതിനും കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുമായി ഈ ദിനം വിനിയോഗിക്കുന്നു. ഭൗമദിന ഓര്ഗനൈസേഷന് പ്രകാരം, 2022 ലെ ഭൗമദിനത്തിന്റെ സന്ദേശം 'നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക' എന്നതാണ്. നാം ജീവിക്കുന്ന ഗ്രഹത്തെക്കുറിച്ച് ശരിക്കും നിങ്ങള്‍ക്ക് അറിയാമോ? നമ്മുടെ ലോകത്തെ കുറിച്ച് നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഈ ഭൗമ ദിനത്തില്‍ ഭൂമിയെപ്പറ്റിയുള്ള രസകരമായ ചില വസ്തുതകള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
Most
read:
ലോകഭൗമദിനം:
പ്രാധാന്യവും
ചരിത്രവും
മറക്കരുത്

ഭൂമിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
* നമ്മുടെ സൗരയൂഥത്തില്‍ ഗ്രീക്ക് അല്ലെങ്കില്‍ റോമന്‍ ദേവതകളുടെ പേരില്ലാത്ത ഒരേയൊരു ഗ്രഹം ഭൂമിയാണ്. പഴയ ഇംഗ്ലീഷ്, പഴയ ഹൈ ജര്‍മ്മനിക് വാക്കുകളായ 'ഇയോര്ത്ത്', 'എര്‍ഡ' എന്നിവയില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. അതായത് നിലം, മണ്ണ് എന്നിങ്ങനെയൊക്കെയാണ് അര്‍ത്ഥം.
* ഭൂമി വലുതാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍, സൂര്യന് അതിലും വളരെ വളരെ വലുതാണ്. ഒരു ദശലക്ഷം ഭൂമികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലിപ്പമാണ് സൂര്യനുള്ളത്.

ഭൂമിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
* ഭൂമിയിലെ പാറകളും ഉല്‍ക്കാശിലകളും കണക്കാക്കിയുള്ള ഗവേഷണ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, ഭൂമിയുടെ പ്രായം ഏകദേശം 4.54 ബില്യണ്‍ വര്‍ഷമാണ്.
* ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം ലിബിയയിലെ എല്‍ അസീസിയയാണ്. നാസ എര്‍ത്ത് ഒബ്സര്‍വേറ്ററിയുടെ കണക്കനുസരിച്ച്, 1922 സെപ്റ്റംബര്‍ 13 ന് ഇവിടെ 57.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
Most
read:ഫെങ്
ഷൂയി
പ്രകാരം
ഭാഗ്യവും
സമ്പത്തും
വരുത്താന്‍
വീട്ടില്‍
വളര്‍ത്തേണ്ട
ചെടികള്‍

ഭൂമിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
* ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം റഷ്യയിലെ വോസ്റ്റോക്ക് സ്റ്റേഷനാണ്. 1983 ജൂലൈ 21 ന് ഇവിടെ താപനില -89.2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.
* തെക്കേ അമേരിക്കയിലെ ആമസോണ്‍ മഴക്കാടുകള്‍ ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടാണ്. ഏകദേശം 5.5 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.

ഭൂമിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
* ഭൂമിയിലെ ഏറ്റവും വലിയ പുഷ്പം ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്നുള്ള ശവ പുഷ്പമാണ്, അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, അഴുകിയ മാംസത്തിന്റെ ഗന്ധമാണ് ഇതിനുള്ളത്.
* ലോകത്തിലെ ഏറ്റവും നീളമേറിയ പര്‍വതനിരകള്‍ കടലിനടിയിലാണ്. ഏകദേശം 65,000 കിലോമീറ്ററോളം ഇത് വ്യാപിച്ചുകിടക്കുന്നു.
* വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് കണക്കുകള്‍ പ്രകാരം കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഈ ഗ്രഹത്തിന് അതിന്റെ 40 ശതമാനം വന്യജീവികളെയും നഷ്ടപ്പെട്ടു.
Most
read:ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്‍
കാണുന്ന
ഈ
സ്വപ്നങ്ങള്‍

ഭൂമിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
* ഭൂമിയിലെ ഏറ്റവും വരണ്ട സ്ഥലം ചിലിയിലെ അറ്റകാമ മരുഭൂമിയാണ്. ഇവിടെ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ല.
* നമ്മുടെ സൗരയൂഥത്തിലെ സൂര്യനില്‍ നിന്നുള്ള മൂന്നാമത്തെ ഗ്രഹമാണ് ഭൂമി. 'നിലം' എന്നര്‍ഥമുള്ള പഴയ ഇംഗ്ലീഷ്, ജര്‍മ്മനിക് പദങ്ങളില്‍ നിന്നാണ് ഇതിന്റെ പേര് വന്നത്.
* എല്ലാ ഗ്രഹങ്ങളെയും പോലെ ഭൂമിയും സൂര്യനെ ചുറ്റുന്നു. സെക്കന്‍ഡില്‍ ഏകദേശം 30 കിലോമീറ്റര്‍ ! ഭൂമി ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കാന്‍ 365 ദിവസം (ഒരു വര്‍ഷം) എടുക്കും.

ഭൂമിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
ഭൂമി അതിന്റെ 'അച്ചുതണ്ടില്‍' 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നതുകൊണ്ടാണ് കാലാവസ്ഥകള്‍ മാറി മാറി വരുന്നത്. ഗ്രഹത്തിന്റെ മധ്യത്തിലൂടെയുള്ള ഒരു സാങ്കല്‍പ്പിക രേഖ ഉത്തരധ്രുവത്തില്‍ നിന്ന് ദക്ഷിണധ്രുവത്തിലേക്ക് മാറുന്നു. ഇതിനര്‍ത്ഥം, ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ വര്‍ഷത്തിലെ വ്യത്യസ്ത സമയങ്ങളില്‍ (അല്ലെങ്കില്‍ അതിന്റെ ഭ്രമണപഥത്തില്‍ വ്യത്യസ്ത സമയങ്ങളില്‍) സൂര്യനിലേക്ക് ചായുന്നു എന്നാണ്.
Most
read:വാസ്തു
പറയുന്നു,
ഈ
പ്രവൃത്തികളെങ്കില്‍
വീട്
നെഗറ്റീവ്
എനര്‍ജിയുടെ
കൂടാരം

ഭൂമിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
ആളുകള്‍ പലപ്പോഴും ഭൂമിയെ ഒരു ഭീമാകാരമായ ഗോളമായി കരുതുന്നു. പക്ഷേ, വാസ്തവത്തില്‍, അതിന്റെ ആകൃതി ഭൂമധ്യരേഖയില്‍ നിന്ന് പുറത്തേക്ക് വരുന്ന ഒരു ഞെരിഞ്ഞ പന്ത് പോലെയാണ്. ഭൂമിയുടെ കറക്കവും 'ഗുരുത്വാകര്‍ഷണ' ഫലവുമാണ് ഈ 'ബള്‍ജ്' ഉണ്ടാകുന്നത്. വസ്തുക്കളെ പരസ്പരം ആകര്‍ഷിക്കുന്ന ഒരു അദൃശ്യ ശക്തിയാണ് ഗുരുത്വാകര്‍ഷണം. ഈ ശക്തിയാണ് ഭൂമിയിലേക്ക് വസ്തുക്കളെ ആകര്‍ഷിക്കുന്നതും മുകളിലേക്ക് പൊന്തുന്നത് തടയുന്നതും.

ഭൂമിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
* ഭൂമിയുടെ വ്യാസം 12,800 കിലോമീറ്ററാണ്. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹമാണ് ഭൂമി. വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവ ഇതിലും വലുതാണ്.
* നമ്മുടെ സൗരയൂഥത്തിലെ ജീവനെ പിന്തുണയ്ക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി. കാരണം, ജീവജാലങ്ങള്‍ക്ക് അതിജീവിക്കാന്‍ ആവശ്യമായ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇതിലുണ്ട്, ധാരാളം ഓക്സിജനും ധാരാളം വെള്ളവും!
Most
read:നായ്ക്കളെ
സ്വപ്നം
കാണാറുണ്ടോ
നിങ്ങള്‍
?
എങ്കില്‍

ഭൂമിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍
ജീവന്റെ നിലനില്‍പ്പിന് ഭൂമിയുടെ 'അന്തരീക്ഷം' വളരെ പ്രധാനമാണ്. അന്തരീക്ഷം വാതകങ്ങളുടെ ഒരു വലിയ പുതപ്പാണ്, കൂടുതലും ഓക്സിജനും നൈട്രജനും. ഭൂമിക്ക് ചുറ്റും ഇത് പൊതിഞ്ഞ്, നമ്മുടെ ഗ്രഹത്തെ സൂര്യന്റെ ശക്തമായ കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.