For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിനു പകരം കൊക്കോ ഉപയോഗിച്ച കാലം; ചോക്ലേറ്റിനെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

|

കൊക്കോ ബീന്‍സില്‍ നിന്നാണ് ചോക്ലേറ്റുകള്‍ നിര്‍മ്മിക്കുന്നത്. തീവ്രമായ കയ്പുള്ള രുചിയുള്ള ഇത് പലതവണ പ്രോസസ് ചെയ്താണ് നമ്മള്‍ ആസ്വദിക്കുന്ന ചോക്ലേറ്റ് ഉണ്ടാക്കുന്നത്. തലച്ചോറിലെ സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ചോക്ലേറ്റുകള്‍ നിങ്ങളുടെ സമ്മര്‍ദ്ദം നീക്കാന്‍ ഉത്തമ ഭക്ഷണമാണെന്ന് അറിയപ്പെടുന്നു. ചോക്ലേറ്റിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാനായി എല്ലാ വര്‍ഷവും ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നു. ചോക്ലേറ്റിനെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: ചോക്ലേറ്റ് അധികം കഴിക്കല്ലേ; ശരീരം ഈ വിധം നശിക്കുന്നത് അറിയില്ലMost read: ചോക്ലേറ്റ് അധികം കഴിക്കല്ലേ; ശരീരം ഈ വിധം നശിക്കുന്നത് അറിയില്ല

ചോക്ലേറ്റിന്റെ ചരിത്രം

ചോക്ലേറ്റിന്റെ ചരിത്രം

1550 ജൂലൈ 7നാണ് യൂറോപ്യന്‍ സംസ്‌കാരത്തില്‍ ആദ്യമായി ചോക്ലേറ്റ് അവതരിപ്പിച്ചത്. അതുവരെ മെക്‌സിക്കോയിലെയും മധ്യ, തെക്കേ അമേരിക്കയിലെയും ചില പ്രദേശങ്ങളില്‍ മാത്രമായിരുന്നു ചോക്ലേറ്റ് പ്രചാരത്തിലുണ്ടായിരുന്നത്. വിദേശ അധിനിവേശക്കാരുടെ കടന്നുകയറ്റത്തെ തുടര്‍ന്നാണ് ചോക്ലേറ്റ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും അത് പ്രശസ്തിയാര്‍ജ്ജിക്കുകയും ചെയ്തത്.

ഒരുകാലത്ത് ചോക്ലേറ്റ് പണമായിരുന്നു

ഒരുകാലത്ത് ചോക്ലേറ്റ് പണമായിരുന്നു

മായന്‍ കാലഘട്ടത്തില്‍, കൊക്കോ ബീന്‍സ് കറന്‍സിയായി ഉപയോഗിച്ചിരുന്നു. ഇത് സ്വര്‍ണ്ണപ്പൊടിയെക്കാള്‍ വിലയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു! കൊക്കോ ബീനിന്റെ മൂല്യം നിയന്ത്രിക്കുന്നതിന് അക്കാലത്ത് കൊക്കോ മരങ്ങള്‍ കൃഷി ചെയ്യുന്നത് അധികാരികള്‍ നിയന്ത്രിച്ചിരിക്കുന്നു.

Most read:ആരോഗ്യമുള്ള ഹൃദയത്തിന് ആഴ്ചയില്‍ അല്‍പം ചോക്ലേറ്റ്Most read:ആരോഗ്യമുള്ള ഹൃദയത്തിന് ആഴ്ചയില്‍ അല്‍പം ചോക്ലേറ്റ്

മില്‍ക്ക് ചോക്ലേറ്റ് വികസിപ്പിക്കാന്‍ എട്ട് വര്‍ഷമെടുത്തു

മില്‍ക്ക് ചോക്ലേറ്റ് വികസിപ്പിക്കാന്‍ എട്ട് വര്‍ഷമെടുത്തു

എട്ട് വര്‍ഷത്തോളം പരിശ്രമിച്ചാണ് സ്വിസ് ചോക്ലേറ്റിയറും സംരംഭകനുമായ ഡാനിയല്‍ പീറ്റര്‍, മില്‍ക്ക് ചോക്ലേറ്റിനുള്ള ഒരു പാചകക്കുറിപ്പ് കണ്ടെത്തിയത്. ബാഷ്പീകരിച്ച പാല്‍ തന്റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരമാണെന്ന് 1875 ല്‍ മാത്രമാണ് അദ്ദേഹം മനസ്സിലാക്കിയത്.

വൈറ്റ് ചോക്ലേറ്റ് യഥാര്‍ത്ഥത്തില്‍ ചോക്ലേറ്റ് അല്ല

വൈറ്റ് ചോക്ലേറ്റ് യഥാര്‍ത്ഥത്തില്‍ ചോക്ലേറ്റ് അല്ല

വൈറ്റ് ചോക്ലേറ്റ് ചോക്ലേറ്റായി കണക്കാക്കില്ല, കാരണം അതില്‍ കൊക്കോ സോളിഡുകളോ കൊക്കോയോ അടങ്ങിയിട്ടില്ല. കൊക്കോ ബട്ടര്‍, വാനില, പഞ്ചസാര എന്നിവയുടെ മിശ്രിതത്തില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്Most read:കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്

തലച്ചോറിന് അത്ഭുതങ്ങള്‍ ചെയ്യുന്നു

തലച്ചോറിന് അത്ഭുതങ്ങള്‍ ചെയ്യുന്നു

ചോക്ലേറ്റിന്റെ മണം അടിച്ചാല്‍ തന്നെ തലച്ചോറിലെ തരംഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ബെല്‍ജിയത്തിലെ ഹാസെല്‍റ്റ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത്, പുസ്തകശാലകളില്‍ ചോക്ലേറ്റിന്റെ സുഗന്ധം പരത്തിയപ്പോള്‍, പുസ്തകങ്ങളുടെ വില്‍പ്പന വരെ വര്‍ദ്ധിച്ചുവെന്നാണ്. ചോക്ലേറ്റില്‍ ട്രിപ്‌റ്റോഫാനും അടങ്ങിയിട്ടുണ്ട്, തലച്ചോറ് ഇത് സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ഹോര്‍മോണാണ് സെറാടോണിന്‍. അതിനാല്‍, ചോക്ലേറ്റ് കഴിക്കുന്നത് നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു.

പല്ലിന് നല്ലത്

പല്ലിന് നല്ലത്

ചോക്ലേറ്റ് യഥാര്‍ത്ഥത്തില്‍, വായില്‍ ഒരു ആന്റി ബാക്ടീരിയല്‍ പ്രഭാവം ചെലുത്തുന്നു. ശുദ്ധമായ കൊക്കോ കഴിക്കുന്നത് പല്ല് നശിക്കുന്നത് തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

ഏറ്റവുമധികം ചോക്ലേറ്റ് ഉപയോഗിക്കുന്നത് യൂറോപ്പില്‍

ഏറ്റവുമധികം ചോക്ലേറ്റ് ഉപയോഗിക്കുന്നത് യൂറോപ്പില്‍

ലോകത്തിലെ ചോക്ലേറ്റ് ഉപഭോഗത്തിന്റെ പകുതിയിലധികവും യൂറോപ്പിലാണ്. ലോകത്തിലെ യഥാര്‍ത്ഥ ചോക്ലേറ്റ് പ്രേമികളാണ് യൂറോപ്യന്മാര്‍. സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി, അയര്‍ലന്‍ഡ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങള്‍ എന്ന് ഫോര്‍ബ്സിന്റെ ഗവേഷണം കാണിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ബാര്‍

ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ബാര്‍

ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് ബാറിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് 2011 സെപ്റ്റംബര്‍ 07-ന് യു.കെയിലെ തോണ്‍ടണ്‍സ് പി.എല്‍.സി സ്ഥാപിച്ചു, അതിന്റെ ഭാരം 5792.50 കിലോഗ്രാം (ഏകദേശം 12,770 പൗണ്ട്) ആണ്.

Most read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളുംMost read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും

ചോക്ലേറ്റിന് 600ലധികം ഫ്‌ളേവറുകള്‍ ഉണ്ട്

ചോക്ലേറ്റിന് 600ലധികം ഫ്‌ളേവറുകള്‍ ഉണ്ട്

അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍ ചോക്ലേറ്റില്‍ 600ലധികം ഫ്‌ളേവര്‍ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. അത് അതിന്റെ വ്യതിരിക്തമായ സുഗന്ധം നല്‍കുന്നു. റെഡ് വൈനില്‍ ഏകദേശം 200 ഫ്‌ളേവര്‍ സംയുക്തങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചോക്ലേറ്റ് ബാര്‍

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചോക്ലേറ്റ് ബാര്‍

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ചോക്ലേറ്റ് ബാറിന് വില 687 ഡോളറായിരുന്നു. ഈ കാഡ്ബറി ചോക്ലേറ്റ് ബാറ് 2001ല്‍ വില്‍ക്കുന്ന സമയത്ത് 100 വര്‍ഷം പഴക്കമുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് വില്‍പ്പനക്കാര്‍

ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് വില്‍പ്പനക്കാര്‍

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ചോക്ലേറ്റ് വില്‍ക്കുന്നത് ബ്രസല്‍സ് വിമാനത്താവളമാണെന്ന് അവരുടെ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ പ്രതിവര്‍ഷം 800 ടണ്‍ ബെല്‍ജിയന്‍ ചോക്ലേറ്റ് വില്‍ക്കുന്നു.

Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍

ഏറ്റവുമധികം കൊക്കോ കൃഷി ആഫ്രിക്കയില്‍

ഏറ്റവുമധികം കൊക്കോ കൃഷി ആഫ്രിക്കയില്‍

ലോകത്തിലെ കൊക്കോയുടെ മൂന്നില്‍ രണ്ട് ഭാഗവും കൃഷി ചെയ്യുന്നത്‌ആഫ്രിക്കയിലാണ്. വേള്‍ഡ് കൊക്കോ ഫൗണ്ടേഷന്‍ നടത്തിയ ഗവേഷണമനുസരിച്ച്, ലോകത്തിലെ മിക്ക കൊക്കോ ബീന്‍സുകളും ആഫ്രിക്കയില്‍ നിന്നാണ് വരുന്നത് എന്നുപറയുന്നു. ഐവറി കോസ്റ്റില്‍ മാത്രം 40 ശതമാനം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുവെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary

World Chocolate Day 2023 : Interesting Facts about chocolates in Malayalam

Chocolates are known to be stress-busters, relaxants and aphrodisiacs, as they increase serotonin and endorphin levels in the brain. Read on some interesting facts about chocolates.
X
Desktop Bottom Promotion