For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക സൈക്കിള്‍ ദിനം ഇന്ന്; പ്രാധാന്യവും സന്ദേശവും

|

സൈക്ലിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ ബോധവാന്‍മാരാക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 3ന് ലോക സൈക്കിള്‍ ദിനം ആചരിക്കുന്നു. 2018 ജൂണ്‍ 3 ഞായറാഴ്ച ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര പൊതുസമ്മേളനത്തിലാണ് ആദ്യമായി ലോക സൈക്കിള്‍ ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഈ വര്‍ഷം നാലാമത്തെ സൈക്കിള്‍ ദിനമാണ് ലോകം ആഘോഷിക്കുന്നത്.

World Bicycle Day 2021: Date, History, Significance and Health benefits of Cycling in Malayalam

ലളിതവും സുസ്ഥിരവും സാമ്പത്തികവും വിശ്വസനീയവുമായ ഗതാഗത മാര്‍ഗ്ഗമെന്ന നിലയില്‍ സൈക്കിളിന്റെ പ്രത്യേകത എന്നിതാണ് ലോക സൈക്കിള്‍ ദിനത്തിന്റെ ഈ വര്‍ഷത്തെ തീം. സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ ദിവസം ലോകമെമ്പാടും നടക്കുന്നു. ലോക സൈക്കിള്‍ ദിനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ നമുക്ക് നോക്കാം.

Most read: നല്ലൊരു നാളേയ്ക്കായി ഉറപ്പാക്കാം പരിസ്ഥിതി സംരക്ഷണം

സൈക്കിള്‍ ദിനം 2021

സൈക്കിള്‍ ദിനം 2021

ലോകമെമ്പാടുമുള്ള സൈക്കിള്‍ യാത്രികരെ ആദരിക്കുന്നതിനും സൈക്കിള്‍ എങ്ങനെ മനുഷ്യരാശിക്ക് പ്രയോജനപ്പെടുന്നുവെന്ന് ലോകത്തെ അറിയിക്കുന്നതിനുമായി ഈ ദിനം പ്രയോജനപ്പെടുത്തുന്നു. ലളിതവും വിലകുറഞ്ഞതും ആശ്രയയോഗ്യവുമാണ് സൈക്കിളുകള്‍. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെ പ്രതീകമാണ് സൈക്കിള്‍. പരിസ്ഥിതിക്ക് ഏറ്റവും പ്രയോജനകരമായ ഒരു ഗതാഗത മാര്‍ഗമായും സൈക്കിള്‍ അറിയപ്പെടുന്നു.

ലോക സൈക്കിള്‍ ദിനത്തിന്റെ പ്രാധാന്യം

ലോക സൈക്കിള്‍ ദിനത്തിന്റെ പ്രാധാന്യം

ലോക സൈക്കിള്‍ ദിനം എന്നതുകൊണ്ട് യു.എന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍:

* അന്താരാഷ്ട്ര, പ്രാദേശിക, ദേശീയ, ഉപ-ദേശീയ വികസന നയങ്ങളിലും പരിപാടികളിലും സൈക്കിള്‍ ഉള്‍പ്പെടുത്താനും വിവിധ വികസന തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

* റോഡ് സുരക്ഷ നവീകരിക്കാനും ഗതാഗത സൗകര്യവുമായി ലയിപ്പിക്കാനും സൈക്കിള്‍ ദിനം അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

* മെച്ചപ്പെട്ട ആരോഗ്യ ഗുണങ്ങള്‍ക്കായും കാല്‍നടയാത്രക്കാരുടെ സുരക്ഷ പരിരക്ഷിക്കുന്നതിനുമുള്ള പ്രോത്സാഹനം.

* സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കിടയിലും സൈക്കിള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യം, ക്ഷേമം എന്നിവ ശക്തിപ്പെടുത്തുന്നതിനും ദേശീയ, പ്രാദേശിക തലങ്ങളില്‍ സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

Most read:ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളുംMost read:ജൂണിലെ പ്രധാന ദിവസങ്ങളും ആഘോഷങ്ങളും

സൈക്ലിംഗ് എന്ന വ്യായാമം

സൈക്ലിംഗ് എന്ന വ്യായാമം

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉത്തമമാണ് സൈക്ലിംഗ്. മാത്രമല്ല ഇത് പരിസ്ഥിതിക്കും സമ്പദ്വ്യവസ്ഥയ്ക്കും അനുയോജ്യമാണ്. സൈക്ലിംഗ് ഒരു അത്ഭുതകരമായ വ്യായാമമാണ്. ഇത് നിങ്ങളെ സജീവമായി നിലനിര്‍ത്തുന്നുവെന്നതില്‍ സംശയമില്ല. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താന്‍ സൈക്ലിംഗ് ജീവിതത്തിന്റെ ഭാഗമാക്കുക.

സൈക്ലിംഗിന്റെ ആരോഗ്യ ഗുണങ്ങള്‍

സൈക്ലിംഗിന്റെ ആരോഗ്യ ഗുണങ്ങള്‍

ഇനി നമുക്ക് സൈക്ലിംഗിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നോക്കാം. ഹൃദയം, രക്തക്കുഴലുകള്‍, ശ്വാസകോശം എന്നിവയ്ക്കെല്ലാം വ്യായാമം ലഭിക്കുന്ന ഒരുതരം എയ്റോബിക് പ്രവര്‍ത്തനമാണ് സൈക്ലിംഗ്. സൈക്ലിംഗ് വഴി ശരീര താപനില വര്‍ദ്ധിക്കുന്നതിലൂടെ മൊത്തത്തിലുള്ള ഫിറ്റ്‌നസും വര്‍ദ്ധിപ്പിക്കും.

* പേശികളുടെ ശക്തിയും വഴക്കവും വര്‍ദ്ധിപ്പിക്കുന്നു.

* സ്‌ട്രെസ്സ് കുറയ്ക്കുന്നു.

* ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

* സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

* ഏകോപനവും മെച്ചപ്പെടുത്തുന്നു.

* എല്ലുകളെ ശക്തിപ്പെടുത്തുന്നു.

* ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

* രോഗങ്ങള്‍ തടയുന്നതിനോ ഭേദമാക്കുന്നതിനോ സഹായിക്കുന്നു.

* ഉത്കണ്ഠയും വിഷാദവും കുറയ്ക്കാന്‍ സഹായിക്കുന്നു.

* അമിതവണ്ണവും ശരീരഭാരവും നിയന്ത്രിക്കുന്നു.

English summary

World Bicycle Day 2021: Date, History, Significance and Health benefits of Cycling in Malayalam

Let us have a look at World Bicycle Day in detail and about the health benefits of cycling.
X
Desktop Bottom Promotion