For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൃഗങ്ങളും ഭൂമിയുടെ അവകാശികള്‍; ഇന്ന് ലോക മൃഗക്ഷേമ ദിനം

|
World Animal Day 2021: Date, History, Theme and Significance in Malayalam

മൃഗങ്ങളുടെ ക്ഷേമത്തിനായി ഒരു ദിനം അതാണ് ഒക്ടോബര്‍ 4. എല്ലാ വര്‍ഷവും ഒക്ടോബര്‍ 4ന് ലോക മൃഗ ദിനം അഥവാ ലോക മൃഗക്ഷേമ ദിനമായി ആചരിക്കപ്പെടുന്നു. ഈ ദിവസം മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമുള്ള ഒരു അന്താരാഷ്ട്ര പ്രവര്‍ത്തന ദിനമാണ്. മൃഗങ്ങളുടെ ജീവിതാവസ്ഥ ഉയര്‍ത്താനും അവയുടെ ക്ഷേമം മെച്ചപ്പെടുത്താനും ഈ ദിനം ലക്ഷ്യമിടുന്നു. ഫ്രാന്‍സിസ് ഓഫ് അസീസി, മൃഗങ്ങളുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്നു. 1925 -ല്‍ സൈനോളജിസ്റ്റ് ഹെന്റിച്ച് സിമ്മര്‍മാന്‍ ആണ് ആദ്യമായി ഈ ദിനം ആഘോഷിച്ച് മൃഗങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാനും അവയുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തുടങ്ങിയത്.

Most read: നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read: നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

ലോക മൃഗക്ഷേമ ദിനത്തിന്റെ ചരിത്രം

1925 മാര്‍ച്ച് 24 ന് ബെര്‍ലിനിലെ സ്‌പോര്‍ട്ട് പാലസില്‍ സിമ്മര്‍മാന്‍ ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ചു. വിശുദ്ധ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ ആഘോഷ ദിനത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 4 ന് നിശ്ചയിച്ചിരുന്ന പരിപാടിയില്‍ അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. 1931 ല്‍ ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ നടന്ന ഒരു ലോക സംരക്ഷണ സംഘടന കോണ്‍ഫറന്‍സില്‍ ലോക മൃഗക്ഷേമ ദിനം ആഗോളതലത്തില്‍ ചര്‍ച്ചയായി. 2002ല്‍ ഫിന്നിഷ് അസോസിയേഷന്‍ ഓഫ് അനിമല്‍ പ്രൊട്ടക്ഷന്‍ അസോസിയേഷനുകള്‍ ഈ ദിനം ആഘോഷിക്കുകയും അതിന്റെ പരിപാടികളില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു. ഇന്ന്, ലോക മൃഗ ദിനം മൃഗസംഘടനകളെയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൃഗസംരക്ഷണ പ്രസ്ഥാനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു ആഗോള സംഭവമാണ്. യു.കെ ആസ്ഥാനമായുള്ള മൃഗക്ഷേമ ചാരിറ്റിയായ നേച്ചര്‍വാച്ച് ഫൗണ്ടേഷനാണ് ഇപ്പോള്‍ ആഗോള ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ലോക മൃഗക്ഷേമ ദിനത്തിന്റെ പ്രാധാന്യം

മനുഷ്യര്‍, ബിസിനസ്, മനുഷ്യന്റെ മറ്റ് ചെയ്തികള്‍ എന്നിവ മൃഗങ്ങളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും ഇടപെടലിലൂടെ മൃഗങ്ങളുടെ സ്‌നേഹം, പരിചരണം, വാത്സല്യം, സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഇത് 'മൃഗസ്‌നേഹികളുടെ ദിനം' എന്നും അറിയപ്പെടുന്നു.

Most read: വെറുമൊരു പാനീയം മാത്രമല്ല; കോഫി ഒരു വികാരം കൂടിയാണ്‌Most read: വെറുമൊരു പാനീയം മാത്രമല്ല; കോഫി ഒരു വികാരം കൂടിയാണ്‌

ലോക മൃഗക്ഷേമ ദിനത്തിന്റെ ലക്ഷ്യം

മൃഗങ്ങളുടെ നില ഉയര്‍ത്തുകയും ലോകമെമ്പാടും അവയുടെ ക്ഷേമ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ദേശീയത, മതം, വിശ്വാസം, രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്നിവ കണക്കിലെടുക്കാതെ എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത രീതികളില്‍ ഈ ദിനം ആഘോഷിക്കപ്പെടുന്നു. മനുഷ്യരില്‍ മൃഗസ്‌നേഹത്തിന്റെ അവബോധം വര്‍ധിപ്പിച്ച് മൃഗങ്ങളെ എല്ലായ്‌പ്പോഴും ഭൂമിയുടെ നിലനില്‍പിന് വേണ്ടവയാണെന്ന ബോധമുയര്‍ത്തി അവയെ സംരക്ഷിച്ചുനിര്‍ത്താന്‍ മനുഷ്യര്‍ കൈകോര്‍ക്കുന്ന ഒരു ലോകം നമുക്ക് സൃഷ്ടിക്കാം.

English summary

World Animal Day 2021: Date, History, Theme and Significance in Malayalam

World Animal Day, or World Animal Welfare Day, is observed every year on 4 October. Read on the history, theme and significance of this day.
Story first published: Monday, October 4, 2021, 17:14 [IST]
X
Desktop Bottom Promotion