For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍പം ശ്രദ്ധ, എയ്ഡ്‌സിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാം

|

മനുഷ്യരാശി ഇന്നുവരെ കണ്ടതില്‍ വച്ച് മാരകമായൊരു രോഗമാണ് എയ്ഡ്‌സ്. ഇതിനെ വൈദ്യശാസ്ത്രം ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്.ഐ.വി) അല്ലെങ്കില്‍ അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നു വിളിക്കുന്നു. മനുഷ്യരുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുകയും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യുന്ന ഒരു പകര്‍ച്ചവ്യാധിയാണിത്. ഈ മഹാവിപത്തിനെക്കുറുച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി വര്‍ഷാവര്‍ഷം ഡിസംബര്‍ 1ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. എയ്ഡ്‌സ് എന്ന മഹാവിപത്തിനെക്കുറിച്ചും ലോക എയ്ഡ്‌സ് ദിനത്തെക്കുറിച്ചും കൂടുതലായി അറിയാന്‍ ലേഖനം വായിക്കാം.

Most read: എച്ച്.ഐ.വിക്ക് അപ്പുറവും ജീവിതമുണ്ട്Most read: എച്ച്.ഐ.വിക്ക് അപ്പുറവും ജീവിതമുണ്ട്

എന്താണ് എച്ച്.ഐ.വി

എന്താണ് എച്ച്.ഐ.വി

രോഗപ്രതിരോധവ്യവസ്ഥയെ തകരാറിലാക്കുന്ന വൈറസാണ് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്.ഐ.വി). എച്ച്.ഐ.വി ചികിത്സിച്ചില്ലെങ്കില്‍, അത് ശരീരത്തിലെ ഒരുതരം രോഗപ്രതിരോധ കോശങ്ങളായ സിഡി 4 സെല്ലുകളെ നശിപ്പിക്കും. ഇതുകാരണം നിങ്ങള്‍ക്ക് വിവിധ തരം അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാകുന്നു.

എന്താണ് എയ്ഡ്‌സ്

എന്താണ് എയ്ഡ്‌സ്

എച്ച്.ഐ.വി ബാധിതരില്‍ ഉണ്ടാകാവുന്ന ഒരു രോഗമാണ് അക്വയേര്‍ഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം(എയ്ഡ്‌സ്). എച്ച്.ഐ.വിയുടെ ഏറ്റവും പുരോഗമിച്ച ഘട്ടമായി എയ്ഡ്‌സിനെ കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു വ്യക്തിക്ക് എച്ച് ഐ വി ഉള്ളതിനാല്‍ അവര്‍ക്ക് എയ്ഡ്‌സ് വരാമെന്ന് അര്‍ത്ഥമാക്കുന്നില്ല. എച്ച്.ഐ.വി സിഡി 4 സെല്ലുകളെ നശിപ്പിക്കുന്നു എന്നു പറഞ്ഞല്ലോ. ആരോഗ്യമുള്ള മുതിര്‍ന്നവരില്‍, സിഡി 4 സെല്ലുകള്‍ ഒരു ക്യൂബിക് മില്ലിമീറ്ററിന് 500 മുതല്‍ 1500 വരെയാണ്. എന്നാല്‍, എച്ച്.ഐ.വി ബാധിച്ച ഒരാള്‍ക്ക് സിഡി 4 എണ്ണം ക്യൂബിക് മില്ലിമീറ്ററിന് 200 ല്‍ താഴെയാണ്.

Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?

പകരുന്ന വഴികള്‍

പകരുന്ന വഴികള്‍

ശരീര ദ്രാവകങ്ങളുടെ കൈമാറ്റത്തിലൂടെയാണ് എച്ച്.ഐ.വി സാധാരണയായി പകരുന്നത്. മുലപ്പാല്‍, യോനി സ്രവം, മലാശയ ദ്രാവകങ്ങള്‍, രക്തം, ശുക്ലം എന്നിവയിലൂടെ എച്ച്.ഐ.വി പകരാം. ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തും അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് അണുബാധ പകരാം. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ആജീവനാന്ത അവസ്ഥയാണിത്. എന്നിരുന്നാലും, ശരിയായ ചികിത്സയും ജീവിതശൈലിയും ഉപയോഗിച്ച് എച്ച്.ഐ.വി ബാധിതനായ ഒരു വ്യക്തിക്ക് വര്‍ഷങ്ങളോളം ജീവിക്കാന്‍ കഴിയും.

ഇവയിലൂടെ എച്ച്.ഐ.വി പകരില്ല

ഇവയിലൂടെ എച്ച്.ഐ.വി പകരില്ല

ചുംബനം

കെട്ടിപ്പിടിത്തം

ഷെയ്ക്ക് ഹാന്‍ഡ്

വ്യക്തിഗത വസ്തുക്കള്‍ പങ്കിട്ടാല്‍

ഭക്ഷണമോ വെള്ളമോ പങ്കിട്ടാല്‍

Most read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടംMost read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടം

രോഗ ലക്ഷണങ്ങള്‍

രോഗ ലക്ഷണങ്ങള്‍

രക്തം, ശുക്ലം, മുലപ്പാല്‍ മുതലായ എല്ലാ ടിഷ്യൂകളിലും എച്ച്.ഐ.വി കാണപ്പെടുന്നു. ഇത് പ്രധാനമായും രക്തപ്രവാഹം, ലൈംഗിക സമ്പര്‍ക്കം എന്നിവയിലൂടെ പകരുകയും ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിലെ ടി സെല്ലുകളെ ബാധിക്കുകയും ചെയ്യുന്നു. എച്ച്.ഐ.വിയുടെ പ്രാരംഭ ലക്ഷണങ്ങളാണ് സന്ധിവേദന, പനി, പേശിവേദന, തൊണ്ടവേദന, ശരീരഭാരം കുറയല്‍, ബലഹീനത തുടങ്ങിയവ. അണുബാധ പുരോഗമിക്കുമ്പോള്‍, രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുകയും ലിംഫ് നോഡുകള്‍ വീര്‍ക്കുക, പനി, ശരീരഭാരം കുറയല്‍, ചുമ, അതിസാരം എന്നിവ കാണപ്പെടുന്നു. എച്ച്.ഐ.വി വളരെക്കാലം ചികിത്സിച്ചില്ലെങ്കില്‍ നിങ്ങളില്‍ ക്ഷയം, കഠിനമായ അണുബാധ, കാന്‍സര്‍, ലിംഫോമ, ക്രിപ്‌റ്റോകോക്കല്‍ മെനിഞ്ചൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നു.

എയ്ഡ്‌സിനു ശേഷം ആയുസ്സ്

എയ്ഡ്‌സിനു ശേഷം ആയുസ്സ്

നിങ്ങള്‍ എച്ച്.ഐ.വി പോസിറ്റീവ് ആണെങ്കില്‍ അപൂര്‍വമായ ഒരു അണുബാധയോ കാന്‍സറോ ഉണ്ടാകാം. ചികിത്സയില്ലാത്ത എച്ച്.ഐ.വി ഒരു ദശകത്തിനുള്ളില്‍ എയ്ഡ്‌സ് ആയി വികസിക്കും. എയ്ഡ്‌സ് ചികിത്സിച്ച് മാറ്റാന്‍ കഴിയില്ല, എയ്ഡ്‌സ് കണ്ടെത്തിയതിന് ശേഷം ശരാശരി ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷമാണ്. ഒരു വ്യക്തിക്ക് എന്തെങ്കിലും അണുബാധയോ മറ്റേതെങ്കിലും രോഗമോ ഉണ്ടായാല്‍ ആയുര്‍ദൈര്‍ഘ്യം ഇതിലും കുറവായിരിക്കും. എന്നിരുന്നാലും, ആന്റിട്രോട്രോവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് എയ്ഡ്‌സ് മൂര്‍ച്ഛിക്കുന്നത് തടയാന്‍ കഴിയും.

Most read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴംMost read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴം

മനുഷ്യരിലേക്ക് എത്തിയത്

മനുഷ്യരിലേക്ക് എത്തിയത്

1920 കളില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ വച്ചാണ് ചിമ്പാന്‍സികളില്‍ നിന്ന് എച്ച്.ഐ.വി വൈറസുകള്‍ മനുഷ്യരിലേക്ക് പ്രവേശിച്ചതായി കരുതപ്പെടുന്നത്. എച്ച്‌ഐവിയുമായി അടുത്ത ബന്ധമുള്ള സിമിയന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എസ്.ഐ.വി) വഹിക്കുന്ന ചിമ്പാന്‍സികളെ പ്രദേശത്തെ ആളുകള്‍ വേട്ടയാടി കൊന്ന് ഭക്ഷിച്ചതിന്റെ ഫലമായിരിക്കാം ഇതെന്നാണ് നിഗമനം.

എയ്ഡ്‌സ് ആദ്യം കണ്ടെത്തിയത്

എയ്ഡ്‌സ് ആദ്യം കണ്ടെത്തിയത്

1984ല്‍ അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലോയാണ് എയ്ഡ്‌സിന് കാരണമായ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യമായി എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയത് 1986ലായിരുന്നു. ചെന്നൈയിലായിരുന്നു ഇത്. രാജ്യത്തെ ആദ്യത്തെ എയ്ഡ്‌സ് പരിശോധനാ കേന്ദ്രമായ വൈ.ആര്‍ ഗൈറ്റോണ്ടെ സെന്റര്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ച് ആന്റ് എജുക്കേഷന്‍ നിലവില്‍ വന്നതും ചെന്നൈയിലാണ്.

Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!

ലോക എയ്ഡ്‌സ് ദിന ചരിത്രം

ലോക എയ്ഡ്‌സ് ദിന ചരിത്രം

1988 ഡിസംബര്‍ ഒന്ന് മുതലാണ് എയ്ഡ്‌സ് ദിനം ആചരിക്കാന്‍ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയും തീരുമാനിച്ചത്. എയിഡ്‌സ് ദിനത്തിന് ഐക്വദാര്‍ഢ്യവുമായി അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നു. ലോകാരോഗ്യ സംഘടനയിലെ ജെയിംസ് ഡബ്ല്യു ബന്നും തോമസ് നെട്ടരും ചേര്‍ന്ന് 1987 ലാണ് എയ്ഡ്‌സ് ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. അങ്ങനെയാണ് 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായത്.

എയ്ഡ്‌സ് ദിന സന്ദേശം 2020

എയ്ഡ്‌സ് ദിന സന്ദേശം 2020

കോവിഡ് 19 മഹാമാരി മനുഷ്യന്റെ ജീവിതവും ആരോഗ്യവും മാറ്റിമറിച്ച കാലമായിരുന്നു 2020. അസമത്വം കുറയ്ക്കല്‍, മനുഷ്യാവകാശം, ലിംഗസമത്വം, സാമൂഹിക സംരക്ഷണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മറ്റ് നിര്‍ണായക വിഷയങ്ങളുമായി ആരോഗ്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോവിഡ് 19 നമ്മെ കാണിച്ചുതന്നു. ഇത് കണക്കിലെടുത്ത്, ഈ വര്‍ഷം ലോക എയ്ഡ്‌സ് ദിനത്തിന്റെ സന്ദേശം 'Global solidarity, shared responsibility' (ആഗോള ഐക്യദാര്‍ഢ്യം, പങ്കിട്ട ഉത്തരവാദിത്തം) എന്നതാണ്. എച്ച്.ഐ.വി ബാധിതരോടുള്ള കളങ്കവും വിവേചനവും കൈകാര്യം ചെയ്യുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ലോക എയ്ഡ്‌സ് ദിനം ലക്ഷ്യം

ലോക എയ്ഡ്‌സ് ദിനം ലക്ഷ്യം

  • ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് പുതിയതും ഫലപ്രദവുമായ നയങ്ങളും പ്രോഗ്രാമുകളും രൂപീകരിക്കാന്‍.
  • എയ്ഡ്‌സ് രോഗികള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ സഹായിക്കാന്‍.
  • ലോകത്ത് എയ്ഡ്‌സ് ബാധിച്ച രോഗികളുടെ എണ്ണം കുറയ്ക്കാന്‍
  • രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമൂഹത്തിന് സാങ്കേതിക സഹായം നല്‍കാന്‍
  • എച്ച്.ഐ.വി അണുബാധയ്‌ക്കെതിരെ പോരാടാന്‍ ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍.
  • ലോകാരോഗ്യ സംഘടനയുടെ കണക്ക്

    ലോകാരോഗ്യ സംഘടനയുടെ കണക്ക്

    ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2019 അവസാനത്തോടെ ലോകത്ത് 3.8 കോടി പേര്‍ എച്ച്.ഐ.വി വൈറസ് ബാധിതരായി ജീവിക്കുന്നു. 17 ലക്ഷം പേരിലാണ് 2019ല്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 6.9 ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷം എ്ഡ്‌സ് ബാധിതരായി മരിച്ചു.

    Most read:ആരോഗ്യത്തോടെയിരിക്കാം ശൈത്യകാലത്ത്Most read:ആരോഗ്യത്തോടെയിരിക്കാം ശൈത്യകാലത്ത്

English summary

World Aids Day 2020: History, Theme, Significance And Myths About Aids

World AIDS Day is observed on December 1 every year to raise awareness about the disease. Read on the hstory, significance and theme of the day and myths about aids.
X
Desktop Bottom Promotion