For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Women's Day 2022: കേരളം ഭരിക്കുന്ന പെണ്‍കരുത്തിന് പിന്നില്‍

|

മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്ന ദിനമാണ്. ഈ ദിനത്തില്‍ പെണ്‍കരുത്തിനെക്കുറിച്ചും സ്ത്രീകളുടെ ഭരണ നൈപുണ്യത്തെക്കുറിച്ചും അറിഞ്ഞിരിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? പൊതുസേവനത്തില്‍ സ്ത്രീകള്‍ക്കുള്ള സ്വാഗതാര്‍ഹമായ നീക്കത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കേരളം ഭരിക്കുന്ന പെണ്‍കരുത്ത്. കേരളത്തിലെ 14 ജില്ലകളില്‍ 10 ജില്ലകളിലും വനിതാ കളക്ടര്‍മാരാണ് ഭരിക്കുന്നത് എന്നത് ഏറെ അഭിമാനകരമായ ഒരു കാര്യം തന്നെയാണ്. ഡോ രേണു രാജ് ആലപ്പുഴയുടെ മേധാവിയായി ചുമതലയേല്‍ക്കാനിരിക്കുകയാണ്. രാഷ്ട്രീയം, സിവില്‍ സര്‍വീസ്, പ്രതിരോധം തുടങ്ങി നിരവധി പ്രധാന മേഖലകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ പ്രാതിനിധ്യം ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. ഇതാകട്ടെ നിരവധി പോസിറ്റീവ് മാറ്റങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നമ്മുടെ കൊച്ചുകേരളത്തില്‍ ഇപ്പോള്‍ 10 വനിതാ ജില്ലാ കളക്ടര്‍മാരുണ്ട്. ഇത് സ്ത്രീകള്‍ക്ക് തന്നെ അഭിമാനകരമായ നേട്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

10 District collectors of Kerala are now Women

ഇതോടെ സംസ്ഥാനത്തെ ഭരണത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ് നയിക്കുന്നത് എന്ന് അഭിമാനത്തോടെ തന്നെ നമുക്കേവര്‍ക്കും പറയാന്‍ സാധിക്കും. സംസ്ഥാന നിയമസഭയില്‍ സ്ത്രീകള്‍ക്കുള്ള സംവരണം എന്നത് 33 ശതമാണ്. എന്നാല്‍ ഇന്ന് കേരളത്തിലെ ഭരണപരമായ സേവനങ്ങളില്‍ വനിതാ കളക്ടര്‍മാര്‍ 71.4 ശതമാനമാണ് എന്നത് ഏവരേയും സന്തോഷിപ്പിക്കുന്നത് തന്നെയാണ്. ഹരിത വി കുമാര്‍ (തൃശൂര്‍), ദിവ്യ എസ് അയ്യര്‍ (പത്തനംതിട്ട), അഫ്‌സാന പര്‍വീണ്‍ (കൊല്ലം), ഷീബ ജോര്‍ജ് (ഇടുക്കി), ഡോ പി കെ ജയശ്രീ (കോട്ടയം), ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് (കാസര്‍ഗോഡ്), നവജ്യോത് ഖോസ (തിരുവനന്തപുരം) മൃണ്‍മയീ ജോഷി (പാലക്കാട്), ഡോ എ ഗീത (വയനാട്) എന്നിവരാണ് കേരളത്തിലെ 10 ജില്ലകളിലെ വനിതാ കളക്ടര്‍മാര്‍.

ഇതില്‍ ആറ് ഐഎഎസ് ഓഫീസര്‍മാര്‍ മലയാളികളാണ്. രേണു രാജ്, ദിവ്യ എസ് അയ്യര്‍, ഹരിത വി. കുമാര്‍, പി.കെ. ജയശ്രീ, ഷീബ ജോര്‍ജ്, ഗീത എ എന്നിവരാണ് അവര്‍. ഡോ. രേണു രാജ്, മാര്‍ച്ച് 2-ന് ആലപ്പുഴയില്‍ ജില്ലാക്ടറായി ചുമതലയേല്‍ക്കും, 2015-ലെ യു.പി.എസ്.സി പരീക്ഷകളില്‍ വിജയിച്ച, തന്റെ ആദ്യ ശ്രമത്തില്‍ തന്നെ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഒരു ഡോക്ടറാണ് രേണു രാജ്. ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത് ഇതാദ്യമാണ്. ഇത് കൂടാതെ രേണു രാജിനെപ്പോലെ തന്നെ ഇപ്പോള്‍ ചുമതലയിലിരിക്കുന്ന മിക്കവാറും എല്ലാ വനിതാ ജില്ലാ കളക്ടര്‍മാരും താരതമ്യേന ചെറുപ്പക്കാരാണ്. സ്ത്രീകളുടെ ഭരണ നേട്ടങ്ങളില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയവരാണ് ഇവരെന്ന കാര്യത്തില്‍ വരുംതലമുറക്ക് പോലും സംശയമില്ല എന്നതാണ് സത്യം.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം സീറ്റുകള്‍ നേടിയാണ് കേരളത്തിലെ സ്ത്രീകള്‍ വിജയക്കുതിപ്പിലേക്ക് എത്തിയത്. ഭരണം ഒരു കാലത്ത് പുരുഷന്‍മാരുടെ മാത്രം കുത്തകയായിരുന്നതുകൊണ്ട് തന്നെ ഇതൊരിക്കലും നിസ്സാരമായി കാണാവുന്ന ഒരു നേട്ടമല്ല എന്നതും സത്യമാണ്. ഇതില്‍ മൂന്ന് പേര്‍ ഇന്ന് വനിതാ മന്ത്രികളാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സ്ത്രീകള്‍ അവര്‍ക്കെത്തിപ്പിടിക്കാവുന്ന ഇടങ്ങളിലേക്കെല്ലാം എത്തിപ്പിടിക്കുന്നതിന് വേണ്ടി അവരുടെ പരിശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ ഓരോരുത്തര്‍ക്കും ആവട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Happy Womens Day 2022: അന്താരാഷ്ട്ര വനിതാ ദിനം: മറന്നു പോവരുതാത്ത പെണ്‍ശബ്ദങ്ങള്‍Happy Womens Day 2022: അന്താരാഷ്ട്ര വനിതാ ദിനം: മറന്നു പോവരുതാത്ത പെണ്‍ശബ്ദങ്ങള്‍

image courtesy: Wikipedia

English summary

Women's Day Special: 10 District collectors of Kerala are now Women; Here is the list

International Women's Day 2022: 10 out of 14 District Collectors of Kerala are now women. Here is the list. Read on
Story first published: Wednesday, March 2, 2022, 15:28 [IST]
X
Desktop Bottom Promotion