For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ

|

കൊറോണക്കാലത്തെ എല്ലാവരും ഓര്‍ക്കുന്നത് ഒരു മഹാമാരി സമ്മാനിച്ച ദുരിതദിനങ്ങളായാണ്. എന്നാല്‍ ഈ കാലവും സുവര്‍ണ കാലമാക്കി മാറ്റിയ ചിലര്‍ നമുക്കിടയില്‍ തന്നെയുണ്ട്. ലോക്ക്ഡൗണ്‍ നമുക്കെല്ലാം സമ്മാനിച്ചത് അല്‍പം മുഷിപ്പും മടിയും സമ്മര്‍ദ്ദവും എല്ലാമാണെങ്കില്‍ ഇവയെല്ലാം മാറ്റി വെച്ച് പൊരുതി നേടിയ റെക്കോര്‍ഡുകളുമായി നമുക്ക് മുന്നിലുണ്ട് സന്ധ്യാ രാധാകൃഷ്ണന്‍ എന്ന വ്യക്തി. തന്റെ ഇഷ്ടങ്ങളോട് ഒരു തരത്തിലും വിട്ടു വീഴ്ച ചെയ്യാതെ അതിനെ പോരാടി നേടി നേട്ടങ്ങളാക്കിയ സന്ധ്യയാണ് ഇന്നത്തെ വനിതാ ദിനത്തില്‍ നമുക്കൊപ്പം.

most read: വനിതാ ദിനം: ഓരോ വാക്കിനും ഒരുപാട് കഥകളുമായി ശീതള്‍

പെയിന്റിംങിലൂടെ ഈ മേഖലയില്‍ കൈവെച്ച സന്ധ്യക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല എന്ന് ഉറപ്പിച്ച് പറയാം. അതിന്റെ ഫലം തന്നെയാണ് ഇപ്പോള്‍ ഇവരെ തേടി വന്നു കൊണ്ടിരിക്കുന്ന അവാര്‍ഡുകളും കിട്ടിയ റെക്കോര്‍ഡുകളും. തുന്നല്‍ സൂചി കൊണ്ട് രണ്ട് റെക്കോര്‍ഡാണ് ഈ മിടുക്കി സ്വന്തം പേരില്‍ തുന്നിച്ചേര്‍ത്തത്. ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും. ക്രാഫ്റ്റ് വര്‍ക്കുകള്‍ ഒരാളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് നമുക്ക് ഈ ലേഖനത്തിലൂടെ മനസ്സിലാക്കാം.

ബോട്ടില്‍ ആര്‍ട്ടില്‍ തുടക്കം

ബോട്ടില്‍ ആര്‍ട്ടില്‍ തുടക്കം

എംബിഎ പഠിച്ച് എച്ച് ആര്‍ ജോലിയിലാണ് സന്ധ്യ തന്റെ കരിയറിന് തുടക്കമിടുന്നത്. എന്നാല്‍ പിന്നീട് വിവാഹത്തോടെ ജോലിയില്‍ നിന്നും താല്‍ക്കാലികമായി മാറി നില്‍ക്കുകയായിരുന്നു. പിന്നീടാണ് ബോട്ടില്‍ ആര്‍ട്ടിലൂടെ സന്ധ്യ തന്റെ കലാരംഗത്തെ കരിയറിന് തുടക്കമിട്ടത്. ബോട്ടില്‍ പെയിന്റിംഗും മറ്റും നല്‍കിയ ആവേശം പിന്നീട് തുന്നലിലേക്കും എത്തുകയായിരുന്നു. കൃത്യമായി ആളുകളുടെ മുഖം വരക്കുന്നതിനും അപ്പോഴും സന്ധ്യക്ക് ആത്മവിശ്വാസമില്ലായിരുന്നു. എന്നാല്‍ പിന്നീട് സന്ധ്യയുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കണ്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. യൂട്യൂബ് നോക്കിയാണ് പല വര്‍ക്കുകളും താന്‍ പണ്ട് പൂര്‍ത്തിയാക്കിയിരുന്നത്, എന്നാല്‍ ബോട്ടില്‍ ആര്‍ട്ടിനൊപ്പം തന്നെ ബോട്ടിലില്‍ കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച് മയിലിനും ബുദ്ധനും എല്ലാം ആവശ്യക്കാര്‍ ഏറി വന്നു.

ഒരു ദിവസം കൊണ്ട്

ഒരു ദിവസം കൊണ്ട്

എന്നാല്‍ ഒരു ദിവസം കൊണ്ടല്ല സന്ധ്യ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. തന്റെ കഠിന പരിശ്രമവും വിശ്രമമില്ലാത്ത രാത്രികളും എല്ലാം തന്നെയാണ് ഈ വിജയത്തിന് പിന്നില്‍ എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ബോട്ടില്‍ ആര്‍ട്ടില്‍ നിന്നും എംബ്രോയ്ഡറിയിലേക്ക് എത്തുന്നതും ഈ സമയത്താണ്. തയ്യല്‍ ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ട് എന്നല്ലാതെ ഇതിനെക്കുറിച്ച് കൃത്യമായ ധാരണ അപ്പോഴും ഉണ്ടായിരുന്നില്ല എന്ന് സന്ധ്യ പറയുന്നു. ലൈന്‍ ആര്‍ട്ട് ആണ് ആദ്യം ചെയ്തത്. പിന്നീട് ഇത്തരം വര്‍ക്കുകള്‍ ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സന്ധ്യയുടെ ഇന്‍ബോക്‌സില്‍ ആവശ്യക്കാരുടെ വിളികള്‍ വന്നു. മൂന്ന് വര്‍ക്കിന് ശേഷമാണ് ഇത്തരത്തില്‍ ഒരു ചിത്രത്തുന്നല്‍ ചെയ്യാം എന്ന് ഇവര്‍ തീരുമാനിക്കുന്നത് തന്നെ.

ഫോബ്‌സ് പട്ടികയില്‍ ഇടംനേടിയ 4 ഇന്ത്യന്‍ വനിതകള്‍

തുന്നിയെടുക്കുന്ന ചിത്രങ്ങള്‍

തുന്നിയെടുക്കുന്ന ചിത്രങ്ങള്‍

ചിത്രത്തുന്നലിലൂടെ ആളുകളുടെ മുഖങ്ങള്‍ അതുപോലെ തന്നെ ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിലൂടെ നിരവധി ഓര്‍ഡറുകള്‍ ഈ മിടുക്കിയെ തേടിയെത്തി.

ഇതില്‍ ശ്രദ്ധേയമായ ഒന്ന് തന്നെയാണ് പ്രശസ്ത താരം ജയസൂര്യയുടെ കുടുംബ ചിത്രം. താരം തന്നെ തന്റെ ഫേസ്ബുക്കിലൂടെ ഇത് പങ്കുവെച്ചിരുന്നു. ഒരു ദിവസമാണ് ഒരു വര്‍ക്കിന് വേണ്ടി താന്‍ മാറ്റി വെക്കുന്നത് എന്നാണ് സന്ധ്യ പറയുന്നത്. സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ് എന്ന ഫേസ്ബുക്ക് പേജിലൂടെ നിരവധി ആളുകള്‍ അവരുടെ ആഗ്രഹത്തിനൊത്ത് ചിത്രത്തുന്നലുകള്‍ സ്വന്തമാക്കി.

രോഗമെന്ന വില്ലന്‍

രോഗമെന്ന വില്ലന്‍

പല വിധത്തിലുള്ള ബോഡി ഷെയ്മിംങ് അനുഭവിച്ചിട്ടുള്ള ഒരു വ്യക്തിയാണ് സന്ധ്യ. ശരീരം മെലിഞ്ഞിരിക്കുന്നതായിരുന്നു ആദ്യ ലക്ഷണം. എന്നാല്‍ പിന്നീട് ഇതില്‍ തനിക്ക് തന്നെ തോന്നിയ അസ്വാഭാവികതയാണ് ചികിത്സയിലേക്ക് എത്തുന്നതിന് സന്ധ്യക്ക് പ്രേരണയായത്. ലെഫ്റ്റ് സൈഡഡ് കൊളൈറ്റിസ് എന്ന രോഗമായിരുന്നു സന്ധ്യയെ ബാധിച്ചത്. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഈ രോഗം മൂലം ഉണ്ടായിരുന്നു. എങ്കിലും അതിനെയെല്ലാം മനോവീര്യത്തിലൂടെ തോല്‍പ്പിച്ച് വിജയിച്ച് നില്‍ക്കുകയാണ് സന്ധ്യ. കേരളത്തില്‍ മാത്രമല്ല കടല്‍ കടന്നും സന്ധ്യയുടെ ചിത്രങ്ങള്‍ ലോകമെങ്ങും എത്തുന്നുണ്ട്.

കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍

ആത്മവിശ്വാസവും അഭിനന്ദനങ്ങളും

ആത്മവിശ്വാസവും അഭിനന്ദനങ്ങളും

ഓരേ ഒരു ഫേസ്ബുക്ക് കമന്റില്‍ നിന്നാണ് തന്റെ വിജയത്തിന് തുടക്കം എന്ന് സന്ധ്യ പറയുന്നു. കൈകള്‍ മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നിന്റെ കൈകളാണ് നിന്നെ നീയാക്കിയത് എന്ന കമന്റ് ആണ് ഇന്നത്തെ സന്ധ്യയെ സൃഷ്ടിച്ചത്. മോഡലിംങ് രംഗത്തും തന്റെ ചുവടുറപ്പിച്ചിരിക്കുകയാണ് സന്ധ്യ. ഒവിഎം ഫാഷന്‍ ഷോയില്‍ സെക്കന്റ് റണ്ണര്‍ അപ്പ് ആയി വിജയിച്ചാണ് സന്ധ്യ വേദി വിട്ടത്. പിന്നീടും പല ഷോകളും സന്ധ്യ വെന്നിക്കൊടി പാറിച്ചു.

സിനിമയിലേക്ക് തുടക്കമിടാന്‍

സിനിമയിലേക്ക് തുടക്കമിടാന്‍

സിനിമാ രംഗത്തേക്കാണ് ഇപ്പോള്‍ സന്ധ്യ ചുവട് വെച്ചിരിക്കുന്നത്. ഈ പുതിയ ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് സന്ധ്യ അവതരിപ്പിക്കുന്നതും. ലോകം മുഴുവന്‍ അടച്ചിരിക്കുവാന്‍ തീരുമാനിച്ച ഒരു സമയത്ത് തന്റെ കഴിവിനെ പൊടി തട്ടിയെടുത്ത് താന്‍ ആഗ്രഹിച്ചിടത്ത് എത്തി നില്‍ക്കുകയാണ് ഇപ്പോള്‍ സന്ധ്യ. ഇനിയങ്ങോട്ടും തനിക്കിഷ്ടമുള്ളത് ചെയ്ത് തന്റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോവാന്‍ തന്നെയാണ് സന്ധ്യയുടെ തീരുമാനം. വനിതാ ദിനാശംസകള്‍

International Women's Day 2021: അന്താരാഷ്ട്ര വനിതാ ദിനം: മറന്നു പോവരുതാത്ത പെണ്‍ശബ്ദങ്ങള്‍

English summary

Women's Day Special: Interview with Sandhya Radhakrishnan artist and model

International women's day special; Interview with Sandhya Radhakrishnan a model, artist suffering from ulcerative colitis disease who is going to act in Malayalam movie.
X