സ്വകാര്യഭാഗത്ത് പുകയില വെക്കുന്ന സ്ത്രീകൾ; കാരണം

By Aparna

ലഹരിക്ക് വേണ്ടി പുകയില ഉപയോഗിക്കുന്നവരില്‍ സ്ത്രീകളും പുരുഷന്‍മാരും ഒന്നും പുറകിലല്ല. എന്നാൽ എന്തും അധികമായാൽ അത് ആയുസ്സെടുക്കും എന്ന കാര്യം പലരും മറന്നു പോവുന്നു. ലഹരി തലക്ക് പിടിച്ചാൽ പിന്നീട് ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതില്‍ നിന്ന് പുറകോട്ട് മാറുന്നതിന് ആരും തയ്യാറാവില്ല. ഇതോടൊപ്പം രോഗങ്ങളുടെ ഒരു കലവറ തന്നെ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നതാണ് സത്യം. ക്യാൻസർ ഉൾപ്പടെ നമ്മുടെ ആരോഗ്യത്തെ് പൂർണമായം നശിപ്പിക്കുന്ന അവസ്ഥയിലേക്ക് ലഹരി ഉപയോഗം കൊണ്ടെത്തിക്കുന്നു.

എന്നാൽ എത്രയൊക്കെ അപകടകാരിയാണ് ഇതെന്ന് അറിഞ്ഞിട്ടും അതിൽ നിന്ന് വിട്ടു പോരാതെ മുന്നോട്ട് പോവുന്നവര്‍ ചില്ലറയല്ല. എന്നാൽ നമ്മളെ വളരെയധികം അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യമാണ് ഇനി നിങ്ങൾ വായിക്കാൻ പോവുന്നത്. സ്ത്രീകൾ സ്വന്തം യോനിയിൽ പുകയില വെക്കുന്നു എന്നാണ് പറയുന്നത്. ആഫ്രിക്കയിലാണ് ഇത്തരം ഒരു അസാധാരണമായ കാര്യം നടക്കുന്നത്. എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

 പടിഞ്ഞാറൻ ആഫ്രിക്കയിൽ

പടിഞ്ഞാറൻ ആഫ്രിക്കയിൽ

പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത്. ലൈംഗിക സുഖത്തിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത് എന്നാണ് ഇവരുടെ വാദം. അതിന്‍റെ ഫലമായാണ് പലരും ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിയത്. എന്നാൽ ലൈംഗിക സുഖത്തിന് വേണ്ടി ഇത്തരത്തിൽ ചെയ്യുന്നവർ എത്തിപ്പെടുന്നത് തിരുത്താനും ചികിത്സിക്കാനും ആവാത്ത രോഗാവസ്ഥയിലേക്കാണ് എന്നതാണ് മറ്റൊരു സത്യം.

 ബോധവത്ക്കരണം ശക്തം

ബോധവത്ക്കരണം ശക്തം

ഇന്ന് ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ച് വരുന്നത് കൊണ്ട് തന്നെ അതിനെതിരെ ബോധവത്ക്കരണം നടത്തുകയാണ് അവിടുത്തെ ആരോഗ്യ വിദഗ്ധർ, ലൈംഗിക സുഖം ലഭിക്കും എന്ന തെറ്റിദ്ധാരണയിലാണ് പല സ്ത്രീകളും ഇത്തരം ഒരു അപകടത്തിന് അറിഞ്ഞ് കൊണ്ട് തലവെക്കുന്നത്. എന്നാൽ സംഭവിക്കുന്നത് ഇതാണ്.

പുകയില വെക്കുമ്പോൾ

പുകയില വെക്കുമ്പോൾ

സ്വകാര്യഭാഗത്ത് പുകയില വെക്കുമ്പോൾ അതിന്‍റെ തീവ്രത കൊണ്ട് വജൈനയിലെ പേശികളിൽ മുറുക്കവും അതോടൊപ്പം തന്നെ അതിന്‍റെ തീവ്രത കുറയുമ്പോള്‍ അയയുകയും ചെയ്യുന്നുണ്ട്. ഇത് മാത്രമാണ് സംഭവിക്കുന്നത്. എന്നാൽ പുകയിലയുടെ ലഹരിയിൽ ഇതിനെ പലരും തെറ്റായി കണക്കാക്കുന്നു. എന്നാൽ ഇതിന് ശേഷം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം.

ലൈംഗിക രോഗങ്ങൾക്ക് കാരണം

ലൈംഗിക രോഗങ്ങൾക്ക് കാരണം

ഇവർ ഇതിന് വേണ്ടി ഉപയോഗിക്കുന്ന പുകയില പല വസ്തുക്കളുമായി ചേർത്ത് സംസ്കരിക്കപ്പെടുന്നവയാണ്. ഇത് പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്. ലൈംഗിക രോഗങ്ങൾ ഉൾപ്പടെയുള്ള അവസ്ഥകൾ ഇതിലൂടെ സംഭവിക്കുന്നുണ്ട്. മാത്രമല്ല ഗർഭാശയത്തില്‍ ക്യാൻസർ പോലുള്ളവക്കുള്ള സാധ്യത രണ്ടിരട്ടിയായാണ് മാറുന്നതും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

 എല്ലാവരുടേയും ഒത്തൊരുമ

എല്ലാവരുടേയും ഒത്തൊരുമ

ഇത്തരം ഒരു തെറ്റിദ്ധാരണയിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കുന്നതിന് വേണ്ടി സാമുഹ്യപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും എല്ലാം ചേർന്ന് ബോധവത്ക്കരണത്തിന് ഇറങ്ങിയിരിക്കുകയാണ്. ആര്‍ത്തവ സംബന്ധമായ തകരാറുകളും ഇതിനെക്കൂടാതെ ഗർഭംധരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും എല്ലാം സ്ത്രീകളിൽ ഇത് മൂലം ഉണ്ടാവുന്നുണ്ട്. ഇതെല്ലാം പറഞ്ഞാണ് സ്ത്രീകളെ ബോധവത്ക്കരിക്കുന്നതും.

Story first published: Friday, January 17, 2020, 18:09 [IST]
X
Desktop Bottom Promotion