For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020ല്‍ തിളങ്ങിയ ഇന്ത്യന്‍ വനിതാ അത്‌ലറ്റുകള്‍

|

കായിക മേഖലയില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ ചുവടുറപ്പിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. എന്നാല്‍ ഇന്ന് കായിക മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചുവരുന്നുമുണ്ട്. ഇന്ത്യയില്‍ നിന്ന് ലോകം അറിയുന്ന നിരവധി വനിതാ അത്‌ലറ്റുകള്‍ വര്‍ഷാവര്‍ഷം ഉയര്‍ന്നുവരുന്നു. ടെന്നീസ്, ബാഡ്മിന്റണ്‍, ഗുസ്തി, ക്രിക്കറ്റ്, ബോക്‌സിംഗ് തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യന്‍ സ്ത്രീകള്‍ ഇതിനകം കഴിവു തെളിയിച്ചുകഴിഞ്ഞു.

Most read: 2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്‌നങ്ങള്‍Most read: 2020ല്‍ ഇന്ത്യയുടെ പ്രശസ്തി ഉയര്‍ത്തിയ വനിതാരത്‌നങ്ങള്‍

അത്തരത്തില്‍, പോയവര്‍ഷം ഇന്ത്യയില്‍ വാര്‍ത്താപ്രാധാന്യം നേടിയ ചില താരങ്ങളുണ്ട്. തങ്ങളുടെ കഴിവു കൊണ്ട് 2020 വര്‍ഷം മികച്ചതാക്കിയ അത്തരം താരങ്ങള്‍ ഇതാ.

സാനിയ മിര്‍സ

സാനിയ മിര്‍സ

2020 ജനുവരിയില്‍ ഡബ്ല്യു.ടി.എ ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ ഡബിള്‍സ് കിരീടം നേടിയത് സാനിയ മിര്‍സയാണ്. കനത്ത പോരാട്ടത്തിനൊടുവിലാണ് രണ്ടാം സീഡായ ഷൗയി പെങിനെയും ഷുവായ് സാങ്ങിനെയും പരാജയപ്പെടുത്തി മിര്‍സയും പങ്കാളിയായ നാദിയ കിച്ചെനോക്കും വനിതാ ഡബിള്‍സ് കിരീടം ചൂടിയത് (6-4, 6-4).

ബാലാദേവി

ബാലാദേവി

ഒരു വിദേശ ക്ലബ്ബുമായി കരാര്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ കളിക്കാരിയാണ് ബാലാദേവി. സ്‌കോട്ടിഷ് ഫുട്‌ബോള്‍ ഭീമന്മാരായ റേഞ്ചേഴ്‌സ് എഫ്.സിയുമായി ജനുവരിയിലാണ് കരാര്‍ ഒപ്പുവച്ച് 10ാം നമ്പര്‍ ജേഴ്‌സി നേടിയത്. ബാലാദേവി മണിപ്പൂര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനമനുഷ്ഠിക്കുന്നു.

Most read:കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍Most read:കാലം തിരുത്തിയ ഇന്ത്യന്‍ വനിതകള്‍

വിനേഷ് ഫോഗാട്ട്

വിനേഷ് ഫോഗാട്ട്

2020 സെപ്റ്റംബറില്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഗുസ്തിക്കാരിയാണ് 25 കാരിയായ വിനേഷ് ഫോഗാട്ട്. കസാക്കിസ്ഥാനിലെ നൂര്‍-സുല്‍ത്താനില്‍ നടന്ന ലോക റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ റീപാക്കേജ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ സാറാ ആന്‍ ഹില്‍ഡെബ്രാന്‍ഡിനെ 8-2 ന് തോല്‍പിച്ചാണ് വിനേഷ് ഒളിമ്പിക് ബര്‍ത്ത് നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതിനകം രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ വിനേഷ് നേടിയിട്ടുണ്ട്. ഒന്ന് 2014 ലും മറ്റൊന്ന് 2018 ലും. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി.

മാനസി ജോഷി

മാനസി ജോഷി

ബാസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് നേടി മാനസി ജോഷി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ടൈം മാഗസിന്റെ 'നെക്സ്റ്റ് ജനറേഷന്‍ ലീഡര്‍' ആയി ഒരു പാരാ അത്ലറ്റ് ആയ അവര്‍ പ്രത്യക്ഷപ്പെട്ടു. ഫോബ്സ് ഇന്ത്യ സെല്‍ഫ് മെയ്ഡ് വുമണ്‍ 2020 ലിസ്റ്റിലും മാനസി ജോഷി ഇടം നേടിയിട്ടുണ്ട്.

മനീഷ മൗണ്‍

മനീഷ മൗണ്‍

കൊളോണ്‍ ബോക്‌സിംഗ് ലോകകപ്പില്‍ സ്വര്‍ണം നേടിയ മൂന്ന് ഇന്ത്യക്കാരില്‍ ഒരാളാണ് മനീഷ മൗണ്‍. രണ്ട് തവണ എ.ഐ.ബി.എ വനിതാ യൂത്ത് വേള്‍ഡ് ചാമ്പ്യനായ സാക്ഷി ചൗധരിയെ പരാജയപ്പെടുത്തിയാണ് ഫെതര്‍വെയ്റ്റ് വിഭാഗത്തില്‍ (57 കിലോഗ്രാം) മനീഷ വിജയിയായത്.

English summary

International Women's Day 2021: Women Athletes Who Made India Proud in 2020

Several Indian women athletes have grabbed the headlines in 2020 - a year of uncertainty. Here are the women athletes who made India proud in 2020.
X
Desktop Bottom Promotion