Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
ചാണക്യന് പറയുന്നു; ഈ 5 കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള് പലമടങ്ങ് മുന്നില്‍
ജീവിതത്തിന്റെ പല വശങ്ങളെക്കുറിച്ചും അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ചാണക്യന്. തന്റെ അറിവും നയങ്ങളും കൊണ്ട് ചരിത്രത്തിന്റെ തന്നെ ഗതി മാറ്റാന്‍ അദ്ദേഹത്തിനായി. ചാണക്യന് തന്റെ നയങ്ങളുടെ ബലത്തില്‍ ഒരു സാധാരണ ബാലനായ ചന്ദ്രഗുപ്തനെ മദഗയിലെ ചക്രവര്‍ത്തിയാക്കി മാറ്റി. തന്റെ നയങ്ങളിലൂടെ ഒരു വ്യക്തിക്ക് വിജയം നേടാനുള്ള വഴികള്‍ കാണിച്ചുകൊടുക്കുക മാത്രമല്ല, അവയിലൂടെ സമൂഹത്തിന്റെ ക്ഷേമം ചെയ്യാനും അദ്ദേഹം പരിശ്രമിച്ചു.
അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ഇന്നും ലോകപ്രസിദ്ധമാണ്. വ്യക്തിജീവിതം, ജോലി, ബിസിനസ്സ്, ബന്ധങ്ങള്‍, സൗഹൃദം, ശത്രു തുടങ്ങിയ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം തന്റെ ചാണക്യനീതി എന്ന പുസ്തകത്തില്‍ പങ്കുവെച്ചിട്ടുണ്ട്. മനുഷ്യജീവിതം ലളിതവും വിജയകരവുമാക്കുന്നതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കരിയര്‍, സൗഹൃദം, ദാമ്പത്യ ജീവിതം, സമ്പത്ത്, സ്ത്രീകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ചാണക്യ തന്റെ നിതി ശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചാണക്യ നിതിയില്‍, അദ്ദേഹത്തിന്റെ പഴഞ്ചൊല്ലുകളില്‍ സ്ത്രീയുടെ നല്ല ഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അതിശയകരമായ ഒരു ശേഖരമുണ്ട്. അത് എഴുതിയ കാലത്തെ പോലെ ഇന്നും പ്രസക്തമാണ്. ചില കാര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് മുന്നിലാണെന്ന് ചാണക്യന് പറയുന്നു. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

നാലിരട്ടി ബുദ്ധി
സ്ത്രീകളുടെ ആദ്യത്തെ ഗുണം അവരുടെ ബുദ്ധിയാണ്. ചാണക്യന്റെ നയമനുസരിച്ച് സ്ത്രീകള്‍ പുരുഷന്മാരേക്കാള് മിടുക്കരാണ്. അവര്‍ പുരുഷന്മാരേക്കാള് കൂടുതല്‍ ബുദ്ധിയുള്ളവരാണ്. ചില പ്രത്യേക അവസരങ്ങളില്‍ അവരുടെ ബുദ്ധി പല തരത്തില്‍ പുരുഷന്മാരേക്കാള് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ പ്രശ്നങ്ങളെയും അവര്‍ ഭയമില്ലാതെ നേരിടുന്നു, കുടുംബത്തെ നന്നായി നയിക്കുന്നു. വെല്ലുവിളികളെ സ്ത്രീകള്‍ ഭയപ്പെടുന്നില്ല. സ്ത്രീകള്‍ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍ നിന്ന് പോലും എളുപ്പത്തില്‍ കരകയറുന്നു.

എട്ട് മടങ്ങ് കൂടുതല്‍ ലൈംഗികത
ചാണക്യനീതിയില്‍ 'കാമോസ്തഗുന് ഉച്യതേ' എന്ന വാക്കുണ്ട്. അതായത് ലൈംഗികതയുടെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് ശ്രേഷ്ഠരാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് എട്ട് മടങ്ങ് കൂടുതല്‍ ലൈംഗികതയുള്ളവരാണ്. സ്ത്രീകളിലെ ലൈംഗികതയുടെ ശക്തി പുരുഷന്മാരേക്കാള് കൂടുതലാണെന്ന് അദ്ദേഹം പറുന്നു. പ്രകൃതി അവര്‍ക്ക് കൂടുതല്‍ ലൈംഗികാഭിലാഷവും കൂടുതല്‍ ധൈര്യവും ബുദ്ധിയും നല്‍കിയിട്ടുണ്ട്.

വിശപ്പ്
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് പലമടങ്ങ് അധികമായി വിശപ്പ് അനുഭവപ്പെടുന്നുവെന്ന് ചാണക്യന് പറയുന്നു. അവര്‍ പുരുഷന്മാരേക്കാള് കൂടുതല്‍ ഭക്ഷണം കഴിക്കുന്നു. സ്ത്രീകളുടെ ശരീരഘടന പ്രകാരം അവര്‍ക്ക് കൂടുതല്‍ കലോറി ആവശ്യമാണ്. ഇക്കാരണത്താല്‍ അവര്‍ ധാരാളം ഭക്ഷണം കഴിക്കേണ്ടതുണ്ട്.

കരുതല്‍
ചാണക്യന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് മൃദുലമായ ഹൃദയമുള്ളവരാണ്. അവര്‍ അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും കൂടുതല്‍ അടുക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നു. സന്തോഷത്തിലും സങ്കടത്തിലും കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്നതില്‍ സ്ത്രീകള്‍ മുന്നിലാണ്. വേണമെങ്കില്‍ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും വഹിക്കാന്‍ വരെ ഒരു സ്ത്രീക്ക് കഴിയും.

ആറ് ഇരട്ടി ധൈര്യം
പുരുഷന്മാര് സ്ത്രീകളേക്കാള്‍ ധൈര്യശാലികളാണെന്നാണ് പലപ്പോഴും കരുതാറ്. എന്നാല്‍ ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്നത് നേരെ വിപരീതമായ കാര്യമാണ്. ചാണക്യന്റെ നയമനുസരിച്ച് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് ആറ് മടങ്ങ് കൂടുതല്‍ ധൈര്യമുണ്ട്. ഒരു സാഹചര്യത്തിലും അവര്‍ പരിഭ്രാന്തരാകില്ല. അതിനാല്‍ അവരെ ശക്തി സ്വരൂപിയായി കണക്കാക്കുന്നു. സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ സഹിക്കുന്നതില്‍ സ്ത്രീകളും പുരുഷന്മാരേക്കാള് മുന്നിലാണ്. ദൃഢനിശ്ചയമാണെങ്കില് അവള് ആരെയും തിരിഞ്ഞു നോക്കില്ല.



Click it and Unblock the Notifications
