Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
3തവണ അബോര്‍ഷൻ; പിന്നെ കിട്ടിയത് നാലുപേരെ ഒരുമിച്ച്
അബോർഷൻ എന്ന് പറയുന്നത് എല്ലാ സ്ത്രീകൾക്കും വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ അബോർഷന് ശേഷം വീണ്ടും ഗര്‍ഭിണിയാണ് എന്നറിയുമ്പോൾ സന്തോഷത്തേക്കാളുപരി അത് പലപ്പോഴും ആശങ്കകളിലേക്കാണ് വഴി വെക്കുന്നത്. എന്നാൽ ചിലരിലാകട്ടെ തുടര്‍ച്ചയായി അബോർഷന്‍ സംഭവിക്കുന്നു. ഈ അവസ്ഥയിൽ കടുത്ത ഡിപ്രഷനിലേക്കും മറ്റ് അനാരോഗ്യപരമായ അവസ്ഥകളിലേക്കും എത്തുന്ന സ്ത്രീകൾ ധാരാളമുണ്ട്. എന്നാൽ തന്‍റെ മൂന്ന് കുഞ്ഞുങ്ങളെയാണ് ഒരുമിച്ച് ഇവർക്ക് നഷ്ടമായത്.

ആദ്യത്തെ കുഞ്ഞിന്റെ അബോർഷന് ശേഷം വീണ്ടും ഗർഭം ധരിച്ചെങ്കിലും ഡയാനയെന്ന യുവതിക്ക് ജീവിതത്തിൽ പിന്നീട് സംഭവിച്ചതും നികത്താനാവാത്ത നഷ്ടങ്ങൾ തന്നെയായിരുന്നു. മൂന്ന് വട്ടവും ഇത് തന്നെ ആവർത്തിച്ചപ്പോൾ തനിക്ക് വീണ്ടും അമ്മയാവാൻ കഴിയില്ലെന്ന് തന്നെ ഇവർ ഉറപ്പിച്ചു. എന്നാൽ പിന്നീട് ഇവർക്ക് ലഭിച്ചത് നാല് കുട്ടികളെയാണ്. അതും ഒരുമിച്ച് നാല് കുട്ടികളുടെ അമ്മയായിരിക്കുകയാണ് ഡയാനയിപ്പോൾ. ജീവിതത്തിൽ അമ്മയാവുക എന്ന ആഗ്രഹത്തിന് വിലങ്ങ് തീർത്ത ഒന്നായിരുന്നു ഒരുമിച്ച് സംഭവിച്ച മൂന്ന് അബോര്‍ഷനുകളും. ഇതിനെക്കുറിച്ച് കൂടുതൽ വായിക്കാൻ.
മൂന്ന് പ്രാവശ്യവും അബോർഷന്‍
മൂന്ന് വട്ടവും സാധാരണ ഗതിയിൽ ഗർഭം ധരിച്ച സ്ത്രീയായിരുന്നു ഡയാന. എന്നാൽ ആദ്യത്തെ പ്രാവശ്യം സംഭവിച്ച അതേ കാര്യം തന്നെ വീണ്ടും ആവർത്തിച്ചപ്പോൾ തനിക്ക് ഇനി ഒരു കുഞ്ഞുണ്ടാവില്ല എന്ന് തന്നെ ഡയാനയും ഭർത്താവ് കോൾബിയും ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അമ്മയെന്ന തന്‍റെ സ്വപ്നത്തെ മറന്ന് ജീവിക്കുകയായിരുന്നു ഇവർ.

അഞ്ച് കുട്ടികളുടെ അമ്മ
ഇപ്പോള്‍ അഞ്ച് കുട്ടികളുടെ അമ്മയാണ് ഡയാന. ഇവരുടെ മൂത്ത മകൻ അഞ്ച് വയസ്സുകാരനായ ലിങ്കനാണ്.അതിന് ശേഷമാണ് ഇവര്‍ക്ക് മൂന്ന് അബോർഷനും സംഭവിച്ചത്. ആദ്യത്തെ കുട്ടിയെ പെട്ടെന്ന് തന്നെ ഗര്‍ഭം ധരിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് ഗർഭം ധരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടായിരുന്നു. എങ്കിലും മൂന്ന് പ്രാവശ്യവും ഗർഭം ധരിച്ച് അബോർഷനായതുകൊണ്ട് തന്നെ വീണ്ടുമൊരു കുഞ്ഞിനെക്കുറിച്ച് ഡയാന കോൾബി ദമ്പതികൾ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല എന്നാണ് ഇവർ പറയുന്നത്.

ഗർഭധാരണം വീണ്ടും
എന്നാൽ മൂന്ന് പ്രാവശ്യത്തെ അബോർഷന് ശേഷം വീണ്ടും ഡയാന ഗർഭം ധരിച്ചു. എന്നാൽ സ്കാനിംഗിൽ നാല് കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞതോടെ ഈ കുഞ്ഞുങ്ങളും രക്ഷപ്പെടുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. വെറും മുപ്പത് ശതമാനം സാധ്യത മാത്രമാണ് കുഞ്ഞുങ്ങൾ രക്ഷപ്പെടുന്നതിന് എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

കാത്തിരിപ്പ് വെറുതെയായില്ല
എന്നാൽ കാത്തിരിപ്പ് എന്തുകൊണ്ടും വെറുതെയായില്ല. ജൂൺ 29-നാണ് ഈ കുട്ടികൾക്ക് ഡയാന ജന്മം നൽകിയത്. എന്നാൽ തന്റെ ഗർഭകാലം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ നാലു പേരും പുറത്തേക്കെത്തി. വെറും 28 ആഴ്ച പ്രായമുള്ളപ്പോഴാണ് നാലു കുട്ടികളേയും ഡയാന പ്രസവിച്ചത്. മാസം തികയാതെ പ്രസവിച്ചതു കൊണ്ട് തന്നെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇവരിൽ ഉണ്ടായിരുന്നു.

ഇപ്പോൾ ആരോഗ്യകരമായ ജീവിതം
മാസം തികയാതെ പ്രസവിച്ചത് കൊണ്ട് തന്നെ അൽപം ആരോഗ്യ പ്രശ്നങ്ങൾ ഈ കുഞ്ഞുങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ സുഖകരമായി കഴിയുകയാണ് ഡയാനയും കോള്‍ബിയും അഞ്ച് കുഞ്ഞുങ്ങളും.



Click it and Unblock the Notifications
