Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കേ വീണ്ടും ഗര്‍ഭിണിയായി യുവതി
ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കേ, വീണ്ടും ഗര്‍ഭിണിയായി യുവതി. ഇതിനകം തന്നെ ഇരട്ടകള്‍ ഗര്ഭത്തിലായിയിരിക്കുമ്പോള് തന്നെയാണ് മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നത് എന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. ഇരട്ട ഗര്‍ഭധാരണത്തിന്റെ അവിശ്വസനീയമായ യാത്രയെ സൂപ്പര്‍-ഫെറ്റേഷന്‍ എന്നറിയപ്പെടുന്ന വളരെ അപൂര്‍വമായ പ്രതിഭാസമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ആദ്യത്തെ ഗര്‍ഭധാരണത്തില്‍ ഉള്ള ഇരട്ടക്കുട്ടികള്‍ക്ക് ശേഷം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇവര്‍ക്ക് ഗര്‍ഭധാരണം സംഭവിച്ചിരിക്കുന്നത്. ടിക്ടോകില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇത്തരം ഒരു കാര്യം യുവതി പങ്കു വെച്ചിരിക്കുന്നത്. എന്നാല്‍ ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

മറ്റൊരു അണ്ഡം ശുക്ലത്തിലൂടെ ബീജസങ്കലനം നടത്തുകയും ആദ്യത്തേതിന് ശേഷമുള്ള ദിവസങ്ങളിലോ ആഴ്ചയിലോ ഗര്‍ഭപാത്രത്തില്‍ ഇംപ്ലാന്റ് ചെയ്യുമ്പോഴാണ് സൂപ്പര്‍ഫെറ്റേഷന്‍ സംഭവിക്കുന്നത്. ഇത് രണ്ടാമത്തെ ഗര്‍ഭധാരണത്തിന് കാരണമാകുന്നു. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അവസ്ഥയാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ തന്നെ അല്പം കൂടുതല്‍ സമയമെടുക്കുന്നുണ്ട്. അടുത്ത് നടത്തിയ സ്കാനിംഗില്‍ കുഞ്ഞുങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ല എന്ന് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത് സ്വാഭാവിക ഗര്‍ഭധാരണം തന്നൊണ് സംഭവിച്ചിരിക്കുന്നത്. ആദ്യത്തെ കുഞ്ഞുങ്ങള്‍ക്ക് 10-11 ദിവസം പ്രായമുള്ളപ്പോഴാണ് വീണ്ടും താന്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയതെന്ന് ടിക് ടോക് വീഡിയോയില്‍ ഇവര്‍ പറയുന്നുണ്ട്. ഫെര്‍ട്ടിലിറ്റി മരുന്നുകളില്ലാതെ താനും പ്രതിശ്രുത വരനും സ്വാഭാവികമായാണ് ഗര്‍ഭം ധരിച്ചതെന്നും അവര്‍ പറയുന്നു.

ഒരു മാസത്തില്‍ രണ്ടുതവണ ഹൈപ്പര്വൈലേറ്റ് ചെയ്യാനും അണ്ഡോത്പാദനം നടത്താനും ഇവര്‍ക്ക് കഴിയുമായിരുന്നു. അതിനാല്‍ ഇതിനകം തന്നെ ഇരട്ടകളുമായി ഗര്‍ഭം ധരിച്ചതിനുശേഷം വീണ്ടും ഗര്‍ഭിണിയായതില്‍ അത്ഭുതമുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. ഇപ്പോള്‍ 17 ആഴ്ച ഇവര്‍ ഗര്‍ഭിണിയാണ്. സമ്മറില്‍ ആണ് പ്രസവം പ്രതീക്ഷിക്കുന്നത്. കുഞ്ഞുങ്ങളെ 28 ആഴ്ചയിലെത്തിക്കാനാണ് പദ്ധതിയെന്ന് അവര്‍ പറഞ്ഞു, എന്നാല്‍ 32 ആഴ്ചയോ അതില്‍ കൂടുതലോ അവരെ വഹിക്കാന്‍ തനിക്ക് കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. മൂന്ന് പ്രസവവും ഒരുമിച്ച് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.



Click it and Unblock the Notifications
