Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വജൈനയില്ല, ആര്‍ത്തവവും ഇല്ലാതെ ഒരു സ്ത്രീ
ഗര്‍ഭപാത്രമില്ലാതെയും ആര്‍ത്തവം വരാതേയും ഒരു സ്ത്രീ. വിശ്വസിക്കാന്‍ പ്രയാസം നേരിടുന്നുണ്ടോ? എന്നാല്‍ സത്യമാണ്. വളരെ വൈകിയാണ് ഇത്തരം ഒരു അവസ്ഥ തനിക്ക് ഉണ്ടെന്ന് അവര്‍ മനസ്സിലാക്കിയത്. അയ്യായിരത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വമായ ഒരു അവസ്ഥയാണ് ഇവര്‍ക്കുണ്ടായത്. ഇപ്പോള്‍ ഈ 29 വയസ്സില്‍ ഒരു തുറന്ന് പറച്ചിലിന് തയ്യാറാക്കിയിരിക്കുകയാണ് കെന്യാന് എന്ന യുവതി. കാരണം തനിക്കുണ്ടായ അനുഭവത്തില്‍ നിന്ന് ആളുകളെ മനസ്സിലാക്കാന്‍ സാധിക്കുകയും അവര്‍ തന്നോട് എങ്ങനെ പെരുമാറുന്നു എന്നുള്ളതിനെക്കുറിച്ച് അറിയാന്‍ സാധിച്ചെന്നും ഇവര്‍ പറയുന്നു.

ജനനം തന്നെ ഗര്‍ഭപാത്രവും യോനിയും ഇല്ലാതെയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കെനിയയില്‍ ജനിച്ചത് കൊണ്ട് തന്നെ ദുര്‍മന്ത്രവാദത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിച്ചത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. മുത്തശ്ശിയുടെ ദുര്‍മന്ത്രവാദം മൂലമാണ് ഇത്തരത്തില്‍ സംഭവിച്ചത് എന്നായിരുന്നു പലരും വിശ്വസിച്ചിരുന്നതും.
പതിനേഴാമത്തെ വയസ്സിലാണ് കെന്യാന് ഇത്തരത്തില്‍ ഒരുഅവസ്ഥയുണ്ടെന്ന് മനസ്സിലാവുന്നത്. കാലില്‍ നീര് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണുന്നതിന് ചെന്നപ്പോഴാണ് ഇത്തരം അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോവുന്നത് എന്ന് അവര്‍ അറിഞ്ഞത്. ആര്‍ത്തവത്തെക്കുറിച്ച് ഡോക്ടര്‍ ചോദിച്ചപ്പോഴാണ് 17 വയസ്സ് വരെ ആര്‍ത്തവം ഉണ്ടായിട്ടില്ലെന്ന് ഇവര്‍ മനസ്സിലാക്കിയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ സ്കാനിംഗില്‍ ആണ് ഗര്‍ഭപാത്രവും യോനിയും ഇല്ല എന്ന് മനസ്സിലാക്കിയത്.
ശസ്ത്രക്രിയകള്‍ പരാജയപ്പെടുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ഉണ്ടായത്. എന്നാല്‍ പിന്നീട് ശസ്ത്രക്രിയ നടത്തുന്നതിനേക്കാള്‍ ഇവര്‍ പഠനത്തിന് പ്രാധാന്യം നല്‍കുകയും ജോലി ലഭിച്ച ശേഷം 10 വര്‍ഷം കഴിഞ്ഞ് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വിവാഹത്തെക്കുറിച്ച് ഇവര്‍ അധികം ചിന്തിക്കുന്നില്ല. എന്നാല്‍ തനിക്ക് ഇത്തരം ഒരു അവസ്ഥയുണ്ട് എന്ന് പറയുമ്പോള്‍ പല വിവാഹങ്ങളും മുടങ്ങുകയാണ് എന്നാണ് ഇവര്‍ പറയുന്നത്. കുഞ്ഞിനെ പ്രസവിക്കുന്നതിനും ആര്‍ത്തവം ഉണ്ടാവുന്നതിനും ഒന്നും ഇവര്‍ക്ക് സാധ്യമല്ല. എന്നാല്‍ എപ്പോഴെങ്കിലും കുഞ്ഞ് വേണം എന്ന് തോന്നുകയാണെങ്കില്‍ ദത്തെടുക്കും എന്ന് കെന്യന്‍ പറയുന്നു.



Click it and Unblock the Notifications
