For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണക്കകത്ത് കൺപീലി;കാരണം പിസിഓഎസ് എന്ന്

|

ഇന്നത്തെ കാലത്ത് രോഗങ്ങള്‍ നിരവധിയാണ് ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും നമ്മളെ അമ്പരപ്പിക്കുന്ന തരത്തിലുള്ള രോഗങ്ങളാണ് കാണപ്പെടുന്നത്. ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഓരോ രോഗങ്ങളും. ഇന്നത്തെ കാലത്ത് ഡോക്ടർമാരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഓരോ രോഗങ്ങളും ഉണ്ടാവുന്നത്. വായ്ക്കകത്ത് നിറയെ കൺപീലികളുമായി ഒരാളെ സങ്കൽപ്പിച്ച് നോക്കൂ. അത്തരത്തിൽ ഒരു വാർത്തയാണ് ഇന്ന് നിങ്ങളെ എല്ലാവരേയും അമ്പരപ്പിക്കുന്നത്. വായ്ക്കകത്ത് തവിട്ട് നിറത്തിലാണ് കൺപീലികൾ കാണപ്പെട്ടത്. ഇറ്റലിയിലാണ് ഇത്തരം ഒരു സംഗതി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോമങ്ങൾ ധാരാളം മോണയിൽ വളർന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഈ സ്ത്രീക്ക് നേരിടേണ്ടി വന്നത്.

Woman Becomes First to Have Eyelashes Growing in Her Mouth due to rare condition

ഇരുപത്തി ആറ് വയസ്സുള്ള സ്ത്രീക്കാണ് ഇത്തരം ഒരു അവസ്ഥയുണ്ടായത്. ഇവരിൽ 19 വയസ്സുള്ളപ്പോഴാണ് ഇത്തരം ഒരു അസാധാരണമായ അവസ്ഥ ഉണ്ടായത്. ഇതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് വേണ്ടി എത്തിയപ്പോഴാണ് പിസിഓഡി പോലുള്ള അവസ്ഥയാണ് ഇതിന് പിന്നിൽ എന്ന് ഡോക്ടർ പറഞ്ഞത്. പിസിഓഎസിന്‍റെ ഫലമായി ഉണ്ടായ ഹോർമോൺ മാറ്റങ്ങളാണ് ഇതിന് പിന്നിൽ എന്നാണ് ഡോക്ടർ പറയുന്നത്. ഇതാണ് വായ്ക്കകത്ത് രോമം വളരുന്നതിന് കാരണമായത് എന്നാണ് ഡോക്ടർ പറയുന്നത്. രോമവളർച്ച അസാധാരണമായി ഉണ്ടാവുന്നത് പിസിഓഎസിന്‍റെ പാർശ്വഫലം തന്നെയാണ്. എന്നാൽ ഇത്തരം അവസ്ഥകൾ പലപ്പോഴും നിങ്ങളുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ആണ് ഉണ്ടാവുന്നത്. എന്നാൽ വായിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത് ആദ്യമായാണ്.

കൂടുതൽ വായനക്ക്: ലേബർറൂമിൽ ഭാര്യയുടെ നിലവിളിയിൽ തലകറങ്ങി വീണുകൂടുതൽ വായനക്ക്: ലേബർറൂമിൽ ഭാര്യയുടെ നിലവിളിയിൽ തലകറങ്ങി വീണു

Woman Becomes First to Have Eyelashes Growing in Her Mouth due to rare condition

19 വയസ്സുള്ളപ്പോഴാണ് ഇത്തരം അവസ്ഥ ഇവരിൽ ഉണ്ടാവുന്നത്. അങ്ങനെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഇത്തരം ഒരു പ്രതിസന്ധി കണ്ടെത്തിയത്. ഇതിനെത്തുടർന്ന് രോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഹോർമോൺ ഇംബാലൻസ് പരിഹരിക്കുന്നതിന് വേണ്ടി ഇവർക്ക് മരുന്നുകൾ നൽകിയത്. എന്നാൽ രോഗത്തിന് മാറ്റം വന്നതോടെ യുവതി ഗുളിക നിർത്തുകയും വീണ്ടും ഇതേ അവസ്ഥ ഉണ്ടാവുകയും ചെയ്യുകയാണ് ഉണ്ടായത്. ഇരുപത്തി അഞ്ച് വയസ്സിന് ശേഷമാണ് വീണ്ടും ഇതേ അവസ്ഥ ഉണ്ടായത്. വായ്ക്കകത്ത് മാത്രമല്ല മുഖത്തും കഴുത്തിലും എല്ലാം ഇവർക്ക് അമിത രോമവളർച്ച ഉണ്ടായി. എന്നാല്‍ ഇതിനെത്തുടര്‍ന്ന് വീണ്ടും ഇവരുടെ അവസ്ഥക്ക് കാര്യമായ മാറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

Woman Becomes First to Have Eyelashes Growing in Her Mouth due to rare condition

Read more about: insync സ്പന്ദനം
English summary

Woman Becomes First to Have Eyelashes Growing in Her Mouth due to rare condition

Woman becomes first to have eyelashes growing in her mouth due to rare condition. Take a look.
Story first published: Monday, February 10, 2020, 18:33 [IST]
X
Desktop Bottom Promotion