Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ബാത്റൂമില്‍ ഇടതു കാല് വച്ചു കയറണം
ബാത്റൂമില്‍ ഇടതു കാല് വച്ചു കയറണം
വിശ്വാസങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രങ്ങളാണ്. പല വിശ്വാസങ്ങള്‍ എന്നു പറയുമെങ്കിലും ഇതിന് പുറകില്‍ പല ശാസ്ത്രങ്ങളുമുണ്ട്. പണ്ടു കാലം മുതല്‍ നമ്മുടെ കാരണവന്മാര് പിന്തുടര്ന്നു വരുന്ന പല ചിട്ടകള്‍ക്കും പുറകില്‍ ഇത്തരം ശാസ്ത്രീയ വശങ്ങളുമുണ്ടാകും.
നാം നമ്മുടെ ജീവിതത്തില്‍ ചെയ്യേണ്ട പല ചിട്ടകളുമുണ്ട്. നമ്മുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനുമെല്ലാം കാരണമാകുന്ന ചിലത്. ഇത്തരം വിശ്വാസങ്ങളില്‍ ഒന്നാണ് ഏതു കാല് വച്ചു കയറുമെന്നത്. നാം എപ്പോഴും ഐശ്വര്യമായി കാണുന്നതാണ് വലതു കാല്. വലതു കാല് വച്ചു കയറുക ഇതിന് പ്രധാനപ്പെട്ട കാര്യമാണ്.
ഇതു പോലെ ഒരു വിശ്വാസമാണ്, ഇടതു കാല് വച്ച് ബാത്റൂമില്‍ കയറുക എന്നത്. ബാത്റൂമില്‍ കയറുമ്പോള്‍ വലതു കാല് വച്ചല്ല, ഇടതു കാല് വച്ചാണ് കയറേണ്ടത്.ഇതു പോലെ തിരിച്ചിറങ്ങുമ്പോള്‍ വലതു കാലും ഉപയോഗിയ്ക്കുക.
ഇതിനു പറയുന്ന ചില കാരണങ്ങളുമുണ്ട്.

മനസിനും ഒപ്പം ശരീരത്തിനും
മനസിനും ഒപ്പം ശരീരത്തിനും തൃപ്തി വരുന്നതിനാണ് നാം ബാത്റൂമില്‍ കയറുന്നത്. ഇവിടെ എപ്പോഴും നീച സ്ഥിതിയാണ് കാണുന്നത് അതായത് മുടി വെട്ടാന്‍, ഷേവ് ചെയ്യാന്‍ അതായത് ശൗച്യം ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന സ്ഥലമാണിത്. ഇതു കൊണ്ടു തന്നെ ചേട്ടാ ഭഗവതിയാണ് ഇവിടെ കുടി കൊള്ളുന്നത് എന്നു പറയാം.

ബാത്റൂമില്‍
ബാത്റൂമില്‍ കയറി മല മൂത്ര വിസര്ജനത്തിനാണെങ്കിലും കുളിയ്ക്കാനാണെങ്കിലും ശരീരം ശുചിയാക്കുകയാണ് നാം ചെയ്യുക. നമ്മുടെ ശരീരത്തിലെ ദോഷങ്ങള്‍ പുറന്തള്ളുവാന്‍ വേണ്ടിയാണിത്.

നമ്മുടെ ശരീരവുമായി
നമ്മുടെ ശരീരവുമായി ഇതു ബന്ധപ്പെടുത്താം. നമ്മുടെ ശരീരത്തിലെ പല അവയവങ്ങള്‍ക്കും, കാല്, കയ്യ് എന്നിവ ഉദാഹരണം, ഒന്നിന് വലിപ്പക്കൂടുതലും മറ്റേതിന് വലിപ്പക്കുറവുമാകും. ഇതു പോലെ സ്ത്രീയ്ക്ക് ഇടതു ഭാഗത്താണ് ബലം കൂടുതല്‍, പുരുഷനു നവലതു ഭാഗത്തുമെന്നാണ് പറയുക. പുരുഷന്റെ ഇടതു വശത്ത് സ്ത്രീയും സ്ത്രീയുടെ ഇടതുവശത്തു പുരുഷനും എന്നത് പ്രമാണമാകുന്നത് അങ്ങനെയാണ്. വിവാഹത്തിനു പോലും വരന് വലതു ഭാഗത്തും വധു ഇടതു ഭാഗത്തുമാണ് നില്ക്കുക. ശരീരത്തില്‍ നിന്നും വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യുവാന്‍ സ്ത്രീ ഇടതു കാലിലും പുരുഷന് വലതു കാലിലും ബലം കൊടുക്കുന്നുവെന്നതാണ് പ്രമാണം.

എന്നാല്‍ ബാത്റൂമില്‍
എന്നാല്‍ ബാത്റൂമില്‍ ഇടതു കാല് വച്ചു തന്നെ കയറുക. ഇതിലൂടെ ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം പുറന്തള്ളപ്പെടുന്നു. ബാത്റൂമില്‍ നിന്നും ഇറങ്ങുന്നത് വലതുകാല്‍ വച്ചുമാകണം. ശരീരം ശുദ്ധിയായി പൊസറ്റീവ് ഊര്‍ജം നിറച്ചാണ് നാം ഇറങ്ങുന്നതെന്നതാണ് പ്രമാണം. നമ്മിലെ അശുദ്ധികളെല്ലാം മാറ്റിയാണ് ബാത്റൂമില്‍ നിന്നും ഇറങ്ങുന്നത്.

കയറുമ്പോള്‍
കയറുമ്പോള്‍ ശരീരത്തില്‍ അശുദ്ധി വച്ച്, ചേട്ടയെ വച്ചു കയറുന്നു. എല്ലാം ഒഴിവാക്കി ശരീരം ശുചിയാക്കി മഹാലക്ഷ്മിയായി ഇറങ്ങുക എന്നതാണ് പ്രമാണമായി പറയുന്നത്. സ്ത്രീയെങ്കിലും പുരുഷനെങ്കിലും ഇതു തന്നെ ചെയ്യണം. ഇങ്ങനെ ചെയ്താല്‍ ആ ദിവസം ഐശ്വര്യപ്രദമാകും, പൊസറ്റീവ് ഊര്‍ജം നിറഞ്ഞതാകും എന്നാണ് കരുതേണ്ടത്.



Click it and Unblock the Notifications
