For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൈവത്തിന്റെ വാസസ്ഥലം; വീട്ടില്‍ ഈശാന കോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷം ഈവിധം

|

ഹിന്ദു പുരാണങ്ങളിലും വാസ്തു ശാസ്ത്രത്തിലും ഏറ്റവും ശുഭകരമായ ഭാഗങ്ങളില്‍ ഒന്നായി ഈശാന കോണ്‍ കണക്കാക്കപ്പെടുന്നു. അതിനാല്‍ ഈശാന കോണ്‍, ഏതൊരു വീടിന്റെയും വാണിജ്യ കെട്ടിടത്തിന്റെയും ഏറ്റവും പവിത്രമായ ഭാഗമായി കണക്കാക്കപ്പെടുന്നു. വീടിന്റെ ഈ ഭാഗം വീട്ടിലെ നിവാസികളുടെ ആരോഗ്യം, സമ്പത്ത്, വിജയം, സമൃദ്ധി എന്നിവയെ സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?Most read: വെള്ളപ്പൊക്കം, ജലക്ഷാമം; 6ല്‍ 2 എണ്ണം സംഭവിച്ചു; 2022ല്‍ ബാബ വാംഗയുടെ പ്രവചനങ്ങള്‍ സത്യമോ?

വീടിന്റെ വടക്ക് കിഴക്ക് ദിശയാണ് ഈശാന കോണായി കണക്കാക്കുന്നത്. നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കന്‍ ദിശയിലൂടെ പോസിറ്റീവ് ശക്തമായ വൈബ്രേഷനുകളും ഊര്‍ജ്ജവും ഒഴുകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതാണ് പല വാസ്തു ശാസ്ത്ര വിദഗ്ദരും ഈ ദിശ എപ്പോഴും തുറന്നിടണമെന്നും പ്രത്യേകം സൂക്ഷിക്കണമെന്നും പറയുന്നത്. നിങ്ങളുടെ വീടിന്റെ ഈ മൂല തുറന്ന് വെച്ചാല്‍ അത് പോസിറ്റീവ് ഊര്‍ജ്ജം വീട്ടിലേക്ക് സ്വതന്ത്രമായി ഒഴുകാന്‍ സഹായിക്കുന്നു. ഈശാന കോണുമായി ബന്ധപ്പെട്ട് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഈശാന കോണിന്റെ പ്രാധാന്യവും ദിശയും

ഈശാന കോണിന്റെ പ്രാധാന്യവും ദിശയും

ലളിതമായി പറഞ്ഞാല്‍, നിങ്ങളുടെ പ്ലോട്ടിന്റെയോ വീടിന്റെയോ വാണിജ്യ കെട്ടിടത്തിന്റെയോ ഏറ്റവും വടക്ക്-കിഴക്ക് മൂലയാണ് ഈശാന കോണ്‍. വടക്ക് ദിശയ്ക്കും കിഴക്ക് ദിശയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന വടക്കുകിഴക്ക് ദിശ എന്ന ഉപ ദിശയിലാണ് ഈശാന കോന്‍ സ്ഥിതി ചെയ്യുന്നത്. ഹിന്ദു പുരാണങ്ങളിലും വാസ്തു ശാസ്ത്രത്തിലും ഈശാന കോണിന് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്. കാരണം ഈ ദിശ എല്ലാ ദൈവങ്ങളുടെയും ഭവനമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, എല്ലാ മംഗളകരമായ ചടങ്ങുകളും ഈ ദിശയില്‍ ചെയ്യുന്നതാണ് അഭികാമ്യം.

ഈശാന കോണിലെ നിര്‍മാണം

ഈശാന കോണിലെ നിര്‍മാണം

നിങ്ങളുടെ വീടിന്റെയോ വാണിജ്യ കെട്ടിടത്തിന്റെയോ ഏറ്റവും മംഗളകരമായ ഭാഗങ്ങളില്‍ ഒന്നാണ് ഈശാന കോണ്‍. ആയതിനാല്‍, ഈ മൂലയിലോ ദിശയിലോ നിങ്ങളുടെ വീടിന്റെ ഏറ്റവും അനുകൂലമായ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന് മികച്ചതാണ്. വാസ്തു ശാസ്ത്ര പ്രകാരം ഈ ദിശയില്‍ വളരെ അനുകൂലമായി കണക്കാക്കപ്പെടുന്ന നിങ്ങളുടെ വീടിന്റെ ചില മുറികളോ ഭാഗങ്ങളോ നിര്‍മിക്കാം.

Most read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളുംMost read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

പ്രധാന കവാടം

പ്രധാന കവാടം

നിങ്ങളുടെ വീടിന്റെ പ്രധാന ഗേറ്റോ പ്രവേശന കവാടമോ വടക്കുകിഴക്ക് ദിശയില്‍ സ്ഥാപിക്കണം. പോസിറ്റീവ് എനര്‍ജിയും നല്ല വൈബ്രേഷനുകളും ഇതിലൂടെ നിങ്ങളുടെ വീട്ടിലേക്ക് നേരിട്ട് പ്രവേശിക്കുന്നു.

പൂജാമുറി

പൂജാമുറി

വിശുദ്ധമോ ദൈവികമോ ആയ കര്‍മ്മങ്ങളും ചടങ്ങുകളും നടക്കുന്ന സ്ഥലമാണ് പൂജാമുറി. ഈശാന കോണ്‍ ദൈവങ്ങളുടെ ഭവനമായതിനാല്‍ പൂജാമുറി നിര്‍മ്മിക്കുന്നതിന് ഈ സ്ഥലം വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

സ്റ്റഡി റൂം

സ്റ്റഡി റൂം

വീട്ടിലെ അംഗങ്ങളുടെ ബൗദ്ധികവും ആത്മീയവുമായ ഉണര്‍വിനും ഈശാന കോണ്‍ വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവിയുടെ സന്താന ലക്ഷ്മി അവതാരം ഈ ദിശയിലേക്ക് നോക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഇത് നിങ്ങളുടെ കുട്ടികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിശയായി മാറുന്നു. അതിനാല്‍ ഈ ദിശയില്‍ ഒരു പഠനമുറി ഉണ്ടാക്കുന്നത് നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ നേട്ടത്തിന് ഉത്തമമായിരിക്കും.

പൂന്തോട്ടം

പൂന്തോട്ടം

ഈ ദിശയില്‍ നിന്നുള്ള പോസിറ്റീവ് സ്പന്ദനങ്ങളുടെ ഒഴുക്ക് വരുന്നതിനായി പല വാസ്തു വിദഗ്ധരും ഈ പ്രദേശം തുറന്നിടാന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ദിശയില്‍ മനോഹരമായ പൂന്തോട്ടമോ പുല്‍ത്തകിടിയോ നിങ്ങള്‍ക്ക് നിര്‍മിക്കാം.

Most read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളുംMost read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും

വാണിജ്യ സ്ഥലത്ത് റിസപ്ഷന്‍ ഏരിയക്ക് ഉത്തമം

വാണിജ്യ സ്ഥലത്ത് റിസപ്ഷന്‍ ഏരിയക്ക് ഉത്തമം

നിങ്ങള്‍ക്ക് ഒരു വാണിജ്യസ്ഥാപനമോ ഓഫീസോ ഉണ്ടെങ്കില്‍, നിങ്ങളുടെ കെട്ടിടത്തിന്റെ ഈശാന കോണ്‍ ഭാഗത്ത് ഒരു റിസപ്ഷന്‍ ഏരിയയോ കാത്തിരിപ്പ് കേന്ദ്രമോ നിര്‍മിക്കാം. ഇത് നിങ്ങള്‍ക്ക് നല്ല ബിസിനസ്സ് അവസരങ്ങള്‍ കൊണ്ടുവരുന്നതിന് സഹായിക്കും.

വീടിന്റെ ഈശാന കോണില്‍ ശ്രദ്ധിക്കാന്‍

വീടിന്റെ ഈശാന കോണില്‍ ശ്രദ്ധിക്കാന്‍

ഈശാന കോണ്‍ എല്ലായ്‌പ്പോഴും വൃത്തിയോടെയും ശുചിയോടെയും നിലനിര്‍ത്തണം. ഏതെങ്കിലും തരത്തിലുള്ള അഴുക്കും മാലിന്യവും ഈ ദിശയില്‍ കുന്നുകൂടുകയാണെങ്കില്‍, അത് ധാരാളം നെഗറ്റീവ് എനര്‍ജി ആകര്‍ഷിക്കും. നിങ്ങളുടെ വീട്ടിലോ വാണിജ്യ വസ്തുവിലോ ഏതെങ്കിലും തരത്തിലുള്ള ചരിവ് ഉണ്ടെങ്കില്‍ അത് വടക്കുകിഴക്ക് ദിശയിലോ ഈശാന കോണിലോ ആയിരിക്കണം, ഈ ചരിവ് ഒരിക്കലും എതിര്‍ദിശയിലാകരുത്. വടക്കുകിഴക്ക് ദിശയില്‍ വ്യാപിച്ചുകിടക്കുന്ന പ്രോപ്പര്‍ട്ടികള്‍ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു, അതുകൊണ്ടാണ് ഇത്തരത്തിലുള്ള സ്ഥലങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്. അഞ്ച് മൂലകങ്ങളില്‍ ഈശാന കോണുമായി ബന്ധപ്പെട്ട മൂലകം ജലമാണ്. കുഴല്‍ കിണര്‍, കിണര്‍ തുടങ്ങിയ പ്രകൃതിദത്ത ജലസ്രോതസ്സുകള്‍ ഈ ദിശയില്‍ വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ ദിശയില്‍ നിന്ന് ഉത്ഭവിക്കുന്ന വെള്ളം വീടിന് ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍

ഈ സ്ഥലത്ത് ശുചിമുറി നിര്‍മ്മിക്കരുത്

ഈ സ്ഥലത്ത് ശുചിമുറി നിര്‍മ്മിക്കരുത്

വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ കുളിമുറി ഉണ്ടാക്കരുത്. വീടിന്റെ ഈ മൂല ദൈവത്തിന്റെ വാസസ്ഥലമായതിനാല്‍, അതേ സ്ഥലത്ത് ഒരു ശുചിമുറി ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ പണമെല്ലാം അനാവശ്യ രോഗങ്ങള്‍ മാറ്റാനായി ചെലവഴിക്കാന്‍ തുടങ്ങും. ഇത് വീടിന്റെ സാമ്പത്തിക സ്ഥിതിയെത്തന്നെ മോശമാക്കുകയും ചെയ്യും.

കിടപ്പുമുറി നിര്‍മ്മിക്കരുത്

കിടപ്പുമുറി നിര്‍മ്മിക്കരുത്

ഒരിക്കലും വീടിന്റെ വടക്കുകിഴക്ക് മൂലയില്‍ ദമ്പതികള്‍ക്കായി കിടപ്പുമുറി ഒരുക്കരുത്. ഇത് ചെയ്യുന്നതിലൂടെ ബന്ധങ്ങളില്‍ പിരിമുറുക്കം ഉണ്ടാകുകയും അനാവശ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. വീടിന്റെ ഈ മൂലയെ ശിവന്റെ സ്ഥലമായി നേരിട്ട് കണക്കാക്കുന്നു. ഈ സ്ഥലത്ത് ഒരു കിടപ്പുമുറി പണിയുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരും.

Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍Most read:വ്യക്തിത്വ വികസനത്തിന് വാസ്തുവിലുണ്ട് ചെറിയ ചില വഴികള്‍

ഭാരമുള്ള സാധനങ്ങള്‍ ഈ ഭാഗത്ത് സൂക്ഷിക്കരുത്

ഭാരമുള്ള സാധനങ്ങള്‍ ഈ ഭാഗത്ത് സൂക്ഷിക്കരുത്

വാസ്തു പ്രകാരം വീടിന്റെ വടക്കുകിഴക്ക് മൂലയില്‍ ഭാരമുള്ള വസ്തുക്കള്‍ സൂക്ഷിക്കരുത്. നിങ്ങള്‍ ഈ സ്ഥലത്ത് ഭാരമുള്ള ഒരു സാധനം സൂക്ഷിച്ചാല്‍, ഊര്‍ജ്ജം ഒഴുക്ക് തടഞ്ഞ് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ സ്ഥലത്ത് അലമാരകള്‍, സ്റ്റോര്‍ റൂമുകള്‍ തുടങ്ങിയവ ഒഴിവാക്കുക. ഭാരമുള്ള സാധനങ്ങള്‍ ഈ സ്ഥലത്ത് സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും.

Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍Most read:വാസ്തു പ്രകാരം നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി വീട്ടില്‍ സ്ഥാപിക്കാവുന്ന പെയിന്റിംഗുകള്‍

ചെരിപ്പ് വയ്ക്കരുത്

ചെരിപ്പ് വയ്ക്കരുത്

ചെരിപ്പ് ഒരിക്കലും വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വയ്ക്കരുത്. വീടിന്റെ ഈ മൂലയാണ് ഏറ്റവും പുണ്യം, അത് ദൈവത്തിന്റെ സ്ഥലമായി കണക്കാക്കപ്പെടുന്നു. അതിനാല്‍, നിങ്ങള്‍ ഒരിക്കലും ഈ സ്ഥലത്ത് ചെരിപ്പുകളോ മറ്റ് മലിന വസ്തുക്കളോ വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടില്‍ നെഗറ്റീവ് ഊര്‍ജം വരികയും വീടിന്റെ സാമ്പത്തിക സ്ഥിതി മോശമാകാന്‍ തുടങ്ങുകയും ചെയ്യുന്നു.

English summary

Why Ishan Kon Is Important According To Vastu in Malayalam

Ishan kon has been given a lot of importance in Hindu mythology and Vastu Shastra. Read on to know why ishan kon is important according to vastu.
Story first published: Wednesday, July 20, 2022, 10:47 [IST]
X
Desktop Bottom Promotion