Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
എന്തുകൊണ്ട് മലയാളി മാത്രം ഓണമാഘോഷിക്കുന്നു?
ഓണക്കാലമടുത്ത് തുടങ്ങി, എന്നാല്‍ ഓണാഘോഷം ഇത്തവണയും കൊവിഡ് എന്ന മഹാമാരിയുടെ ഇടയിലാണ് എന്നുള്ളതാണ് ഏവരേയും ഉലക്കുന്ന കാര്യം. എന്ത് തന്നെയായാലും ഓണവും ഓണാഘോഷങ്ങളും മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ഓണം ലോകമെമ്പാടുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ഉത്സവമാണ്. ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ ആണ് ഓണം ആഘോഷിക്കപ്പെടുന്നത്. ചിങ്ങമാസത്തിലെ തിരുവോണ ദിനത്തില്‍ നമ്മളോരോരുത്തരും പൊന്നിന് തിരുവോണത്തെ വരവേല്‍ക്കുന്നതിന് വേണ്ടി തയ്യാറെടുക്കുന്നു.
ഓണാഘോഷത്തിന് ജാതിമതഭേദമില്ല, ഏവരും ഒരേ മനസ്സോടെ നിറഞ്ഞ സന്തോഷത്തോടെ ഓണമാഘോഷിക്കുന്നു. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ഓരോ മലയാളിയും തയ്യെറെടുത്ത് കഴിഞ്ഞു. സംസ്കാരിക ഉത്സവമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഈ ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ നിരവധി ഓണാഘോഷങ്ങളും ഓണക്കളികളും ഓണസദ്യയും എല്ലാം മികച്ചത് തന്നെയാണ്.

പുരാണവും പ്രാധാന്യവും
ഓണം എന്നത് മഹാബലി, വാമന പുരാണങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ഐതിഹ്യമനുസരിച്ച്, അസുര ചക്രവര്‍ത്തിയായ മഹാബലി രാജാവ് കേരളം ഭരിച്ചിരുന്നു. ജനങ്ങളാല്‍ അദ്ദേഹം ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും സമ്പന്നമായ ഒരു ഭരണം ആസ്വദിക്കുകയും ചെയ്തു. മനുഷ്യര്‍ക്കിടയില്‍ രാജാവിന്റെ ജനപ്രീതി ദേവന്മാരെ അസൂയപ്പെടുത്തി. അവനെ ഇല്ലാതാക്കാന്‍ അവര്‍ മഹാവിഷ്ണുവിനോട് സഹായം ചോദിച്ചു. വിഷ്ണു തന്റെ അഞ്ചാമത്തെ അവതാരമായി കണക്കാക്കപ്പെടുന്ന ബ്രാഹ്മണനായ വാമനന്റെ അവതാരം എടുത്ത് മഹാബലിയെ സന്ദര്‍ശിച്ചു.

പുരാണവും പ്രാധാന്യവും
വാമനന് ആതിഥ്യമരുളുന്നതിനിടെ, മഹാബലി വാമനനോട് എന്താണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. അതിന് അയാള്‍ മറുപടി പറഞ്ഞത് തനിക്ക് മൂന്ന് അടി ഭൂമി വേണമെന്നാണ്. രണ്ടാമതൊന്ന് ആലോചിക്കാതെ മഹാബലി ഇതിന് സമ്മതിച്ചു. വാമനന് പിന്നീട് ആകാശം മുട്ടെ വളരാന്‍ തുടങ്ങി. തന്റെ ആദ്യ രണ്ട് ചവിട്ടടികളിലൂടെ ആകാശത്തെയും ഭൂമിയേയും അളന്നെടുത്തു. മൂന്നാമത്തെ അടി വെക്കാന്‍ സ്ഥലമില്ലാതാവുകയും മഹാബലി തന്റെ ശിരസ് കാണിച്ച് കൊടുക്കുകയും ചെയ്തു. എന്നാല്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുന്നതിന് മുന്‍പ് അനുഗ്രഹവും ഒരു വരവും നല്കി. അതിപ്രകാരം ആയിരുന്നു. എല്ലാ വര്‍ഷം ചിങ്ങമാസത്തിലെ തിരുവോണ ദിനത്തില്‍ തന്റെ നാടിനേയും ജനങ്ങളും സന്ദര്‍ശിക്കാനുള്ള അനുമതി നല്കി. ഈ ദിനത്തെയാണ് ഓണത്തിന്റെ ഉത്സവത്തെ പുണ്യ ഭരണത്തിന്റെ ഓര്‍മ്മപ്പെടുത്തലായി അടയാളപ്പെടുത്തുന്നത്.

ആചാരങ്ങളും ആഘോഷങ്ങളും
xഈ നല്ല ദിവസം പ്രമാണിച്ച് ആളുകള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും പൂക്കളം ഇടുകയും ചെയ്യുന്നുണ്ട്. ഓണസദ്യ, പുലികളി, വടംവലി, തുമ്പി തുള്ളല്‍, കുമ്മാട്ടികളി, ഓണത്തല്ല്, ഓണവില്ല്, അത്തച്ചമയം, വള്ളംകളി, മറ്റ് ആഘോഷങ്ങള്‍ എന്നിവയെല്ലാം തന്നെയാണ് ഓരോ ആഘോഷങ്ങളും ആചാരങ്ങളും. ഇത് കൂടാതെ ഓരോ പ്രത്യേക ദേശത്തും പ്രത്യേക ചടങ്ങുകളും മറ്റും ഉണ്ട്.

ഓണക്കോടി
എല്ലാ ആഘോഷങ്ങള്‍ക്കും ഇടയില്‍, ഒരു പ്രധാന ആചാരം ഓണക്കോടി എന്ന പേരില്‍ പുതിയ വസ്ത്രം ധരിക്കുന്നത് ഈ ദിനത്തിലാണ്. കേരളീയരുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ശുദ്ധമായ സെറ്റും മുണ്ടുമാണ് ഈ ദിനത്തില്‍ ധരിക്കുന്നത്. ഓണക്കോടി ഈ ദിനത്തില്‍ ധരിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ട് വരും എന്നന്നേക്കും എന്നാണ് വിശ്വാസം.

ഓണസദ്യ
പ്രസിദ്ധമായ ഓണസദ്യ തിരുവോണ ദിനത്തില്‍ തയ്യാറാക്കുന്നു. 28 വിഭവങ്ങളോടെയാണ് ഈ സദ്യ തയ്യാറാക്കുന്നത്. തിരുവോണ ദിവസം ഉച്ചഭക്ഷണമായി വിളമ്പുന്ന ഓണസദ്യയില്‍ പച്ചക്കറി വിഭവങ്ങള്‍ ആണ് കൂടുതല്‍ ഉണ്ടായിരിക്കുക. എന്നാല്‍ ചിലയിടങ്ങളില്‍ ഈ ദിനത്തില്‍ നോണ്‍വെജ് സദ്യയും തയ്യആറാക്കുന്നുണ്ട്. വാഴപ്പഴം, ശര്‍ക്കരവരട്ടി, തോരന്‍, മെഴുക്കുപുരട്ടി, കാളന്, ഓലന്‍, അവിയല്‍, സംഭാര്‍, പരിപ്പ്, പായസം തുടങ്ങി നിരവധി വിഭവങ്ങള്‍ അടങ്ങിയതാണ് ഓണസദ്യ.



Click it and Unblock the Notifications