Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
13ഉം വെള്ളിയാഴ്ചയും, പുറകിലെ ചില രഹസ്യങ്ങള്‍
13ഉം വെള്ളിയാഴ്ചയും, പുറകിലെ ചില രഹസ്യങ്ങള്‍
ഇന്നു 13, വെള്ളിയാഴ്ചയുമാണ്. പൊതുവേ 13നെ ഭയത്തോടെ നോക്കുന്നവരാണ് ലോകമെമ്പാടുമുള്ളവര്‍. ഇത് ഇന്ത്യയില്‍ മാത്രമുള്ള വിശ്വാസമാണെന്നും പറയാനാകില്ല. ലോകത്തെമ്പാടും 13നോട് അല്പം അകല്‍ച്ചയുണ്ട്. 13ഉം വെള്ളിയാഴ്ചയും ചേര്‍ന്നു വരുന്ന ദിവസമാണെങ്കില്‍ പ്രത്യേകിച്ചും. ദുര്‍ഭാഗ്യമാണ്, ദുരന്തങ്ങള്‍ സംഭവിയ്ക്കും എന്നെല്ലാമാണ് പൊതുവേ പറയാറ്. പ്രത്യേകിച്ചും സംഖ്യാ ശാസ്ത്രങ്ങളില്‍ വിശ്വസിയ്ക്കുന്നവര്‍.
13 എന്നതു പൊതുവേ സംഖ്യാശാസ്ത്ര വിശ്വാസ പ്രകാരം മാത്രമല്ല, പൊതുവേ ആളുകള്‍ ദോഷമെന്നു വിശ്വസിയ്ക്കുന്ന ഒന്നാണ്. ലോകത്തു സംഭവിച്ച പല ദുരന്തകളും ഇന്നേ തീയതിയാണെന്നതാണ് വാസ്തവം.
13, വെള്ളിയാഴ്ച എന്നിവയെ സംബന്ധിച്ചുള്ള ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

13 നമ്പര്‍ മുറി
ഹോട്ടലുകളിലും മറ്റും 13 നമ്പര്‍ മുറി പലരും ഉപയോഗിയ്ക്കില്ല. ഇതു കൊണ്ടു തന്നെ ഹോട്ടല്‍ മുറികളില്‍ ഇതൊഴിവാക്കുന്നതും സാധാരണയാണ്. ഇതു പോലെ വലിയ നിലകളുള്ള കെട്ടിടങ്ങള്‍ പണിയുമ്പോള്‍ 13 നിലയായി ആരും പണിയാറുമില്ല.ആഭിചാരം പോലുള്ള പ്രയോഗങ്ങള്‍ നടക്കുന്ന ദിനം കൂടിയാണ് 13 എന്നത്. ഇത്തരം ദിനങ്ങളില്‍ ജനിയ്ക്കുന്നവര്‍ ക്രിമിനല്‍ ബുദ്ധിയുള്ളവര്‍ കൂടിയാകുമെന്ന വിശ്വാസവുമുണ്ട്.

പല ആക്രമണങ്ങളും അപകടങ്ങളും നടന്നത്
പല ആക്രമണങ്ങളും അപകടങ്ങളും നടന്നത് ഇതേ ദിവസത്തിലാണെന്ന ചരിത്രം കാണിയ്ക്കുന്നു. 1940ല്‍ ഇതു പോലെ 13ഉം വെള്ളിയാഴ്ചയും വരുന്ന ഒരു ദിവസമായിരുന്നു, ബ്രിട്ടനിലെ ബക്കിംഗ്ഹാം പാലസ് ആക്രമിയ്ക്കപ്പെട്ടത്. ഒരു സൗത്ത് അമേരിക്കന്‍ റഗ്ബീ ടീമിനെ വഹിച്ചു കൊണ്ടു പറന്ന വിമാനം 1972ല്‍ തകര്‍ന്നു വീണത് ഇതേ ദിവസമായിരുന്നു.

ഇതേ ദിവസം
ഇതേ ദിവസം, അതായത് 13ഉം വെള്ളിയാഴ്ചയും കൂടുന്ന ദിവസം പലര്‍ക്കും ആത്മഹത്യാ പ്രേരണയേറുമെന്നും പറയുന്നു. പല ദുരന്തങ്ങളും വരുന്നത് ഇന്നേ ദിവസമാണെന്നു പറയുന്നു. മരണങ്ങള് കൂടുന്ന, അപകടങ്ങള്‍ കൂടുന്ന ദിവസമാണ് ഇതെന്നതാണ് കണക്ക്.

13 പേര്
13 പേര് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചാല്‍ ഇതില്‍ ഒരാള്‍ മരിയ്ക്കും എന്നൊരു വിശ്വാസമുണ്ട്. യേശുദേവന്റെ അവസാന അത്താഴത്തില്‍ 13 പേരായിരുന്നു. തുടര്‍ന്നു വന്ന വെള്ളിയാഴ്ച അദ്ദേഹത്തിന്റെ കുരിശിലേറി മരണവും.

2015 13 വെള്ളിയാഴ്ച
2015 13 വെള്ളിയാഴ്ച ഫ്രാന്‍സിലെ പാരീസില്‍ വിവിധ ഇടങ്ങളിലുണ്ടായ വെടിവയ്പിലും സ്ഫോടനങ്ങളിലും 150ലേറെ പേര് കൊല്ലപ്പെട്ടും. ജര്‍മനി-ഫ്രാന്‍സ് ഫുട്ബോള്‍ മത്സരത്തിനിടയിലുണ്ടായ സ്ഫോടനത്തില്‍ നിന്നും പ്രസിഡന്റ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ജ്യോതിഷ പ്രകാരവും
ജ്യോതിഷ പ്രകാരവും 13 ദോഷം വറയുന്നു. അതായത് ഇതു കൂട്ടിയാല്‍ 1, 3 എന്നിവ കൂട്ടിയാല്‍ ലഭിയ്ക്കുന്നത് 4 ആണ്. ഇത് രാഹുവിനെ സൂചിപ്പിയ്ക്കുന്നു. രാഹുകാലം പൊതുവേ ദോഷ സമയമാണെന്നാണ് ജ്യോതിഷ പ്രകാരം വിശ്വാസം. സംഖ്യാശാസ്ത്ര പ്രകാരം 12 ഭാഗ്യ നമ്പറാണ്. പൂര്‍ണത നിറഞ്ഞ ഇതിനൊപ്പം ഒന്നു കൂട്ടുന്നത് ശുഭകരമല്ലെന്നാണ് പറയുക. ഇതു കൂട്ടിയാല്‍ വരുന്നത് 13 ആണ്. പേരില്‍ 13 അക്ഷരങ്ങള്‍ വരുന്നതും ദുര്‍ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്.

പലപ്പോഴും സുനാമി പോലുള്ള ദുരന്തങ്ങള്‍
പലപ്പോഴും സുനാമി പോലുള്ള ദുരന്തങ്ങള്‍ ഉണ്ടായിട്ടുള്ളത് 13ഉം വെള്ളിയാഴ്ചയും കൂട്ടി വരുന്ന ദിനമാണെന്നതും ചരിത്രം പറയുന്നു. ഇതെല്ലാം തന്നെ 13നൊപ്പം വെള്ളിയാഴ്ചയെ പേടിപ്പെടുത്തുന്ന, ദുരന്ത ദിനമായി മാറ്റുന്നു.



Click it and Unblock the Notifications
