For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി?

|

സ്വാതന്ത്ര്യദിനം ഇന്ത്യക്കാര്‍ക്ക് സാധാരണ ഒരു ദിവസം മാത്രമല്ല, അത് ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വികാരമാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള പരമാധികാര ദിനമായാണ് ഇന്ത്യ ഇതിനെ കാണുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമായി അറിയപ്പെടുന്നത് എന്ന് പലര്‍ക്കും അറിയില്ല. അതിന് പിന്നില്‍ ചരിത്രത്തോളം പ്രാധാന്യമുള്ള ഒരു ദിവസം തന്നെയുണ്ട് എന്നുള്ളതാണ് സത്യം. ഓരോ വര്‍ഷവും രാജ്യത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിച്ച ദിനമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ നടത്തിയ ത്യാഗത്തെക്കുറിച്ചും കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള അവരുടെ നിസ്വാര്‍ത്ഥ മനോഭാവത്തെക്കുറിച്ചും ഈ ദിവസം ഇന്ത്യയിലെ എല്ലാ പൗരന്മാരെയും ഓര്‍മ്മിപ്പിക്കുന്നു.

Why 15th August is Celebrated as Independence Day of India?

ഓഗസ്റ്റ് 15 ന് രാജ്യം മുഴുവന്‍ ഐക്യം എന്ന ആശയം വിലമതിക്കുകയും ശക്തരായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വിജയിക്കാന്‍ സ്വാതന്ത്ര്യസമരസേനാനികള്‍ നടത്തിയ എല്ലാ പോരാട്ടങ്ങളും ഓര്‍മ്മിക്കുകയും ചെയ്യുന്നു. ഈ ചരിത്രപരമായ സംഭവത്തിന്റെ ദിവസമായി എന്തുകൊണ്ടാണ് ഈ പ്രത്യേക തീയതി തിരഞ്ഞെടുത്തത് എന്നതിന്റെ പ്രസക്തി സൂചിപ്പിക്കുന്ന ചില പ്രധാനപ്പെട്ട സംഭവങ്ങള്‍ ഇതെല്ലാമാണ്.

1757-ല്‍ ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ ആരംഭിച്ചു, പ്ലാസ്സി യുദ്ധത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിജയത്തിന് മുന്നോടിയായി രാജ്യത്തിന്റെ നിയന്ത്രണം ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുത്തു. ഏകദേശം 100 വര്‍ഷക്കാലം ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ഭരണം നിലനിര്‍ത്തി. പിന്നീട് ബ്രിട്ടീഷ് ഭരണത്തിലുണ്ടായ അതൃപ്തിയും അസമത്വവും 1857-58 ല്‍ ഇന്ത്യന്‍ ലഹള അഥവാ ഒന്നാം സ്വാതന്ത്ര്യ സമര്ത്തിലേക്ക് വഴിമാറി. ഒന്നാം ലോകമഹായുദ്ധസമയത്താണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആരംഭിച്ചത്. മഹാത്മാഗാന്ധിയാണ് സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയത്.

Why 15th August is Celebrated as Independence Day of India?

സ്വാതന്ത്ര്യ ദിനം; 74-ാം വര്‍ഷം ഓര്‍ക്കേണ്ടത്‌സ്വാതന്ത്ര്യ ദിനം; 74-ാം വര്‍ഷം ഓര്‍ക്കേണ്ടത്‌

ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് അറ്റ്‌ലി 1947 ഫെബ്രുവരി 20 ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1948 ജൂണ്‍ 30 നകം അവസാനിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് കൂടാതെ ഇന്ത്യയിലെ എല്ലാ അധികാരങ്ങളും ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യക്കാരന് കൈമാറ്റം ചെയ്യപ്പെടും എന്നും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തില്‍ ഉണ്ടായ മുസ്ലിം ലീഗിന്റെ പ്രക്ഷോഭത്തെ പിന്തുടര്‍ന്ന് രാജ്യം വിഭജിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് വന്നു. ഇന്ത്യാവിഭജനത്തിന് വേണ്ടി അപ്പോഴേക്കും ഇന്ത്യയിലെ വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭു പദ്ധതി തയ്യാറാക്കി.

കോണ്‍ഗ്രസും മുസ്ലീം ലീഗും ഈ നിര്‍ദ്ദേശം അംഗീകരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം 1947 സ്ഥാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടത്. 1947 ജൂലൈ 5 ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം പാസാക്കി. ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രണ്ട് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവക്ക് സ്വാതന്ത്ര്യം നല്‍കുന്നു എന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് നിയമംന പാസ്സാക്കി. എന്നാല്‍ ഇന്ത്യാ വിഭജനം വളരെയധികം ബുദ്ധിമുട്ടായിരുന്നു. ഇതില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

എന്തുകൊണ്ട് ഓഗസ്റ്റ് 15?

Why 15th August is Celebrated as Independence Day of India?

എന്തുകൊണ്ട് ഓഗസ്റ്റ് 15 എന്ന ദിനം സ്വാതന്ത്ര്യ ദിനമായി തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് പലര്‍ക്കും അറിയാത്ത ഒന്നാണ്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഇന്ത്യയിലെ അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റണാണ്. 1948 ജൂണ്‍ 30 നകം അധികാരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് കൈമാറാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അദ്ദേഹത്തിന് അധികാരവും നല്‍കിയിരുന്നു. എന്നിട്ടും, 1947 ഓഗസ്റ്റ് 15, ബ്രിട്ടീഷ് തത്ത്വത്തിന്റെ അവസാന ദിനമായി ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ചു. ഇതിനായി, കൂട്ടക്കൊലയോ കലാപമോ ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുകയാണെന്ന് മൗണ്ട് ബാറ്റണ്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, 1947 ഓഗസ്റ്റില്‍ സംഭവിച്ചത് ഒരു രേഖാമൂലമുള്ള ചരിത്രമാണ് എന്നുള്ളത് തന്നെയാണ് സത്യം.

മറ്റൊരു നിര്‍ണായക സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി മൗണ്ട് ബാറ്റണ്‍ തിരഞ്ഞെടുത്ത തീയതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓഗസ്റ്റ് 15 എന്തുകൊണ്ട് എന്നുള്ളതിന് മൗണ്ട് ബാറ്റന്റെ ഉത്തരം ഇപ്രകാരം ആയിരുന്നു. ഇത് ജപ്പാന്റെ കീഴടങ്ങലിന്റെ രണ്ടാം വാര്‍ഷികമായിരുന്നു, ''അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യത്തില്‍ പറഞ്ഞതു പോലെ എന്നായിരുന്നു മൗണ്ട് ബാറ്റണ്‍ പറഞ്ഞത്.

Why 15th August is Celebrated as Independence Day of India?

ഓഗസ്റ്റ് 14-15 അര്‍ദ്ധരാത്രിയില്‍ ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ അവസാനിച്ചു. അങ്ങനെ, ഇന്ത്യയിലെയും പാകിസ്ഥാനിലെയും രണ്ട് പുതിയ സ്വയംഭരണാധികാരികളായ ഡൊമീനിയനുകള്‍ക്ക് അധികാരം വീണ്ടും നല്‍കി. ഇന്ത്യയുടെ പുതിയ ആധിപത്യത്തിന്റെ ഗവര്‍ണര്‍ ജനറലായി ആദ്യമായി മാറിയത് മൗണ്ട് ബാറ്റണ്‍ പ്രഭുവായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടു.

English summary

Why 15th August is Celebrated as Independence Day of India?

Here in this article we are discussing about Why 15th August is celebrated as Independence Day of India? | Why did Mountbatten choose the day August 15? Read on.
X
Desktop Bottom Promotion