Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
ഉള്ളംകൈയ്യിലെ ഈ രേഖ പറയും ദാമ്പത്യ രഹസ്യങ്ങള്‍
ഹസ്തരേഖാശാസ്ത്രപ്രകാരം ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ കൈപ്പത്തിയിലെ വരികളുടെ ആകൃതിയിലും സംയോജനത്തിലൂടെയും നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കുന്നുണ്ട്. ചുവടെയുള്ള കുറച്ച് ലളിതമായ വഴികളിലൂടെ നിങ്ങളുടെ ഭാവി പങ്കാളിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.

ഹസ്തരേഖാശാസ്ത്രത്തിന് നമുക്കിടയിലുള്ള പ്രാധാന്യത്തെ വളരെ നിസ്സാരമായി കണക്കാക്കരുത്. ഇത് ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നതും നഷ്ടങ്ങളിലേക്ക് എത്തുന്നതുമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ നേര്‍സാക്ഷ്യമാണ് ഹസ്തരേഖാശാസ്ത്രം നമുക്ക് മുന്നിലൂടെ വരച്ച് കാട്ടുന്നത്. എങ്കിലും ഇത് വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇതിനെയെല്ലാം വിശ്വാസത്തിന്റെ മാത്രം ഭാഗമായി കാണേണ്ടതാണ് എന്നുള്ളതാണ്.
നിങ്ങളുടെ രണ്ട് കൈകളും ചേര്‍ത്ത് ഹൃദയരേഖകളുടെ സ്ഥാനം കാണുക. ഇത് നോക്കി നിങ്ങള്‍ക്ക് വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നമ്മുടെ വ്യക്തിത്വം, സ്വഭാവം, വിവാഹം, ജീവിതം എന്നിവയെല്ലാം ഹസ്തരേഖാശാസ്ത്രത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ഹൃദയരേഖ വലതുവശത്തേക്കാള്‍ ഉയര്‍ന്നതെങ്കില്‍
നിങ്ങളുടെ ഇടത് കൈപ്പത്തിയിലെ ഹൃദയരേഖ വലതുവശത്തേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍, നിങ്ങളേക്കാള്‍ പ്രായം കുറഞ്ഞ വ്യക്തിയുമായോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്തുനിന്നുള്ളവരുമായോ നിങ്ങള്‍ പ്രണയത്തിലാകാം. നിങ്ങള്‍ തികച്ചും സ്വതന്ത്രനും ലക്ഷ്യബോധമുള്ളവരുമായിരിക്കും. മാത്രമല്ല പലപ്പോഴും ബുദ്ധിമുട്ടുകള്‍ എളുപ്പത്തില്‍ മറികടക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വിജയിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

ഒരേ സ്ഥാനത്ത് ഹൃദയരേഖയെങ്കില്‍
നിങ്ങളുടെ രണ്ട് കൈകളിലെയും ഹൃദയരേഖകള്‍ ഒരേ സ്ഥാനത്താണെങ്കില്‍, നിങ്ങള്‍ ശാന്തനും ന്യായബോധമുള്ളവനുമാണെന്നും ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളെ ഇഷ്ടപ്പെടുന്നില്ലെന്നും ഇതിനര്‍ത്ഥം. കൂടാതെ, നിങ്ങള്‍ ബുദ്ധിമാനും സൗമ്യനും ചുറ്റുമുള്ള ഒരു സുഹൃത്തിനോട് പ്രണയത്തിലാകാന്‍ സാധ്യതയുണ്ട്. ഇവര്‍ ഒരേ തരക്കാരും ഒരുപോലെ ചിന്തിക്കുന്നവരും ആയിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ വിജയിക്കുന്നു.

വലത് ഹൃദയരേഖ ഇടതുവശത്തേക്കാള്‍ ഉയര്‍ന്നതാണ്
നിങ്ങളുടെ വലതു കൈപ്പത്തിയിലെ ഹൃദയ രേഖ ഇടതുവശത്തേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍, നിങ്ങളെക്കാള്‍ പ്രായമുള്ള ഒരു ജീവിത പങ്കാളിയെ നിങ്ങള്‍ കണ്ടെത്തിയേക്കാം. പ്രണയം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ നല്ലയാളാണ്, കൃത്യമായി ആറാം ഇന്ദ്രിയം ഇവരില്‍ പ്രവര്‍ത്തിക്കും. എങ്കിലും അപൂര്‍വ്വമായി തെറ്റുകള്‍ വരുത്തുകയും ചെയ്യും. ഇത് ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇവരോട് ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

മറ്റ് രേഖകള്‍
സൂര്യരേഖയും വിവാഹരേഖയും തമ്മില്‍ കൂടിച്ചേരുമ്പോള്‍ വിവാഹ രേഖ വളരെ ദൈര്‍ഘ്യമേറിയതാണെങ്കില്‍ നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് നിങ്ങളെക്കാള്‍ സമ്പത്തിനും സമ്പാദ്യത്തിനും നല്ല ഭാഗ്യമുണ്ട്. ഒരുപക്ഷേ നിങ്ങളുടെ ജീവിതപങ്കാളി പാവപ്പെട്ട കുടുംബത്തില്‍ പെട്ടയാളാണ് എങ്കിലും പ്രായമാവുമ്പോള്‍ ഇവരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ചെറുപ്പത്തില്‍ കഷ്ടപ്പെടുന്നുണ്ടെങ്കിലും മധ്യവയസ്സില്‍ കൂടുതല്‍ ഭാഗ്യമുണ്ടാകും. അത്തരമൊരു വ്യക്തിയെ വിവാഹം കഴിക്കുന്നത്, നിങ്ങള്‍ക്ക് ഭാവിയില്‍ സമ്പത്തിന് ഭാഗ്യമുണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക അടിത്തറ ഉറപ്പിക്കും.

മറ്റ് രേഖകള്‍
വിധി രേഖയുമായി സൂര്യ രേഖ അടുത്ത് അല്ലെങ്കില്‍ മുകളില്‍ കൂടി പോവുകയാണെങ്കില്‍ നിങ്ങളുടെ ജീവിത പങ്കാളിയേക്കാള്‍ മികച്ച കരിയര്‍ ഉണ്ട് നിങ്ങള്‍ക്ക് എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതപങ്കാളി വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നടപ്പിലാക്കുന്നതിന് സാധിക്കുന്നവരാണ്. നിങ്ങളുടെ കൈപ്പത്തിയിലെ സൂര്യരേഖയും വിധി രേഖയും വായിക്കാം. വിധി രേഖയോട് അടുക്കുകയോ ഓവര്‍ലാപ്പ് ചെയ്യുകയോ ആണെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ ജീവിതപങ്കാളി നേതാവാകുന്നതിന് വരെ സാധ്യതയുള്ള വ്യക്തിയായിരിക്കും എന്നാണ്. ഇവര്‍ക്ക് അസാധാരണമായ കഴിവുകളുണ്ടാകും, കീഴുദ്യോഗസ്ഥര്‍ക്ക് ആജ്ഞാപിക്കാനും മൊത്തത്തിലുള്ള സാഹചര്യത്തില്‍ പ്രധാന പങ്ക് വഹിക്കാനും കഴിയും.

മറ്റ് രേഖകള്‍
ചൂണ്ടുവിരലിന് അടിയില്‍ വളയം പോലെ കാണപ്പെടുന്ന ഭാഗത്തെയാണ് സോളമന്റെ മോതിരം എന്ന് പറയുന്നത്. ഇതിന്റെ തൊട്ട് മുകളില്‍ ഉള്ളതാണ് വിവാഹ രേഖ. ഇവര്‍ക്ക് വിവാഹയോഗം നേരത്തേയുണ്ടാവും. സുന്ദരനേയോ സുന്ദരിയേയോ ആയിരിക്കും ഇവര്‍ വിവാഹം കഴിക്കുക. നിങ്ങള്‍ക്ക് സോളമന്റെ മോതിരം അല്ലെങ്കില്‍ അല്പം മുകളിലുള്ള വിവാഹരേഖ ഉണ്ടെങ്കില്‍, നിങ്ങളുടെ ജീവിത പങ്കാളിയുടെ രൂപത്തെക്കുറിച്ച് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം. ഇത് കൂടാതെ നിങ്ങളുടെ ഭാവിയെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

സാധ്യമായ അപകടം
ജീവിത രേഖയില്‍ സ്ഥിതിചെയ്യുന്ന വ്യാഴരേഖയില്‍ നിന്ന്, ഒരു രേഖ പുറത്തേക്ക് പോയി ജീവിത രേഖയെ മറികടക്കുന്നുവെങ്കില്‍ അതിനെ ആക്‌സിഡന്റ് ലൈന്‍ എന്ന് വിളിക്കുന്നു. ജീവിത രേഖയെ യുഗങ്ങളായി വിഭജിച്ചിരിക്കുന്നതിനാല്‍, നിങ്ങളുടെ പങ്കാളിക്ക് അപകടം സംഭവിക്കുന്നതിനുള്ള സാധ്യതയെ കാണുന്നുണ്ട്. ഇത് മരണമില്ലെങ്കിലും വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.

സമാധാനത്തോടെ ജീവിക്കുക
വിധി രേഖയുടെ അരികിലുള്ള വരയെ സ്വാധീന രേഖ എന്ന് വിളിക്കുന്നു. ഈ രേഖ അപൂര്‍ണ്ണമാണെങ്കിലോ ഒരു കുന്ന് പോലെ ഉണ്ടെങ്കിലോ അത് വിധി രേഖയെ മറികടക്കുകയാണെങ്കിലോ, അതിനര്‍ത്ഥം നിങ്ങളുടെ പങ്കാളിയുമായി ഒരു ബന്ധം മികച്ചതായിരിക്കും എന്നും ഏത് തെറ്റും നിങ്ങള്‍ ക്ഷമിക്കാന്‍ തയ്യാറാവും എന്നുമാണ് സൂചിപ്പിക്കുന്നത്.

വിവാഹമോചനം
നിങ്ങളുടെ വിവാഹ രേഖ അവസാനിച്ചിട്ടുണ്ടെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ പങ്കാളി സ്‌നേഹിക്കാന്‍ അവിശ്വസ്തനാണെന്നും നിങ്ങള്‍ വഞ്ചിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യാം. വിവാഹ രേഖ ഹൃദയരേഖയെ മറികടക്കുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ പങ്കാളിയുടെ നിയമവിരുദ്ധമായ പ്രണയം നിങ്ങളുടെ വിവാഹമോചനത്തിലേക്ക് നയിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











