For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Mirabai Chanu: ടോക്യോ ഒളിംമ്പിക്‌സ് : ഇന്ത്യക്ക് അഭിമാനമായി മീരാഭായ് ചാനു

|

ടോക്കിയോ ഒളിംമ്പിക്‌സില്‍ ഇന്ത്യക്ക് അഭിമാനമായി മീരാഭായ് ചാനു വെള്ളി മെഡല്‍ കരസ്ഥമാക്കി. ടോക്കിയോ ഒളിംമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയാണ് ഇവര്‍ ഇന്ത്യയുടെ അഭിമാന താരമായത്. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ അഭിമാന താരം വെള്ളി നേടിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്റ് ജര്‍ക്കിലും തന്റെ മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചത്. 2021 കിലോ ഉയര്‍ത്തിയാണ് ഇവര്‍ ഈ അഭിമാന നേട്ടം കൊയ്തത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയം ആണ് ഇവര്‍ നമ്മുടെ രാജ്യത്തിനായി ഉയര്‍ത്തിയത്. ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇവര്‍.

Mirabai Chanu

മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലില്‍ 1994 ഓഗസ്റ്റ് 8നാണ് ഇവര്‍ ജനിച്ചത്. 2016-ല്‍ ഗുവാഹത്തിയില്‍ വെച്ച് നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തിലാണ ഇവര്‍ ആദ്യ സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ 79 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 90 കിലോയും ഉയര്‍ത്തിയാണ് ഇവര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആകെ 169 കിലോ ഉയര്‍ത്തിയാണ് ഇവര്‍ രാജ്യത്തിന് അഭിമാന നേട്ടം കൈവരിച്ചത്. 2014-ല്‍ ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇവര്‍ വെള്ളി മെഡല്‍ നേടി. റിയോ ഒളിംമ്പിക്‌സില്‍ 48 കിലോ ഭാരോദ്വോഹനത്തില്‍ ആണ് ഇവര്‍ പിന്നീട് മത്സരിച്ചത്.

നീന്തല്‍ താരം മാന പട്ടേല്‍ ടോക്കിയോ ഒളിംപിക്‌സ് യോഗ്യത നേടിനീന്തല്‍ താരം മാന പട്ടേല്‍ ടോക്കിയോ ഒളിംപിക്‌സ് യോഗ്യത നേടി

2000-ത്തിലെ സിഡ്‌നി ഒളിംമ്പിക്‌സില്‍ വനിതാ വിഭാഗത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ഒളിംമ്പിക് മെഡല്‍ കരസ്ഥമാക്കുന്നത്. കര്‍ണ്ണം മല്ലേശ്വരിക്ക് വെങ്കല മെഡല്‍ ആയിരുന്നു സിഡ്‌നി ഒളിംമ്പിക്‌സില്‍ ലഭിച്ചത്. അതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വേഹത്തില്‍ മെഡല്‍ കരസ്ഥമാക്കുന്നത്. ഈ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ ഷിഹൂയി ഹൗ ആണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഇവരുടെ റെക്കോര്‍ഡ് ഇതുവരേക്കും തകര്‍ക്കപ്പെട്ടിട്ടില്ല. 210 കിലോയാണ് സ്വര്‍ണ ജേതാവായ ഇവര്‍ ഉയര്‍ത്തിയത്. ഇന്തോനേഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ കരസ്ഥമാക്കി. ഭാരോദ്വഹനത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത വെള്ളി മെഡല്‍ കരസ്ഥമാക്കുന്നത്. പിവി സിന്ധുവിന് ശേഷം ഒളിംമ്പിക്‌സില്‍ ആദ്യമായി വെള്ളി മെഡല്‍ കരസ്ഥമാക്കുന്ന വ്യക്തിയാണ് ചാനു.

pic courtesy

English summary

Who is Mirabai Chanu? Know The Success Story of India's Weightlifting Silver Medalist at Tokyo Olympics in Malayalam

Who is Mirabai Chanu? Know the success story of India's weightlifting silver medalist at tokyo olympics in malayalam. Take a look
X
Desktop Bottom Promotion